Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
പബ്ലിക് ട്രേഡിംഗ് ഇല്ലാത്ത കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിംഗ് (PE Funding) എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളാണ് പലപ്പോഴും നിക്ഷേപങ്ങള്‍ നടത്തുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനികളെ വാങ്ങി, കുറേക്കാലം അവ മാനേജ് ചെയ്ത ശേഷം വില്‍ക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്ട്‌നര്‍ഷിപ്പുകളാണ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍. ഇത്തരം സ്ഥാപനങ്ങള്‍, അംഗീകൃത നിക്ഷേപകരുടെയും ഇടപാടുകാരുടെയും നിക്ഷേപങ്ങള്‍ സ്വരൂപിച്ചാണ് ഇക്വിറ്റി ഫണ്ടുകളായി നല്‍കുന്നത്. നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളില്‍ നിന്നും മാത്രമേ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാറുള്ളു. നിക്ഷേപവും എക്‌സിറ്റും പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ക്ക് ഒരു നിശ്ചിത നിക്ഷേപ പരിധിയുണ്ട്. ഇത് സാധാരണ നാല് മുതല്‍ ഏഴ് വര്‍ഷം വരെയാണ്. ഈ കാലാവധി അവസാനിക്കുമ്പോള്‍ മികച്ച ലാഭം നേടി ഇടപാടില്‍ നിന്ന് പുറത്തുകടക്കാമെന്നാണ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ കണക്കാക്കുന്നത്. ഇവരുടെ എക്‌സിറ്റ് സ്ട്രാറ്റജി പലതാണ്. ഐ.പി.ഒ നടത്താം, അല്ലെങ്കില്‍ മറ്റൊരു നിക്ഷേപ സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ബിസിനസ് വില്‍ക്കാം.…
ആശയം കൈയിലുണ്ടോ? സ്റ്റാർട്ടപ് തുടങ്ങാം; ജനുവരി മുതൽ ഇതുവരെ ജില്ലയിൽ ആരംഭിച്ചത് 40 സ്റ്റാർട്ടപ്പുകള്‍
സ്വന്തമായൊരു ആശയം സ്റ്റാർട്ടപ് ആക്കി വളർത്തിയെടുക്കാമോയെന്ന് സംശയിച്ചു നടക്കുന്ന ചെറുപ്പക്കാർക്ക് സന്തോഷവാർത്ത. കണ്ണൂരിലും സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിക്കുകയാണ്. ജനുവരി മുതൽ ഇതുവരെ 40 സ്റ്റാർട്ടപ്പുകൾക്കാണ് ജില്ലയിൽ തുടക്കമിട്ടിരിക്കുന്നത്. ഐടി, വിദ്യാഭ്യാസം, കൃഷി, ഭക്ഷണം എന്നീ മേഖലയിലാണ് പുത്തൻ സംരംഭങ്ങളുമായി യുവാക്കൾ കടന്നുവരുന്നത്. സംസ്ഥാന സർക്കാരിന്റെ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന മൈ സോൺ സ്റ്റാർട്ടപ് ഇൻക്യുബേറ്ററിനു കീഴിൽ മാത്രം 30 സ്റ്റാർട്ടപ്പുകളാണ് ഈ സമയം തുടങ്ങിയത്. മൈസോണിൽ 95 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിക്കുന്നത്. എല്ലായിടത്തുമായി ഇരുന്നൂറോളം പേർ ജോലി ചെയ്യുന്നു. സ്റ്റാർട്ടപ് രംഗത്ത് കണ്ണൂർ പെട്ടെന്നു മുന്നേറുകയാണെന്ന് ഇൻക്യുബേറ്റർ സിഇഒ ഡോ.എ.മാധവൻ പറഞ്ഞു. ഐടി രംഗത്താണ് കൂടുതൽ സ്റ്റാർട്ടപ്പുകളുള്ളത്. തൊട്ടുപിന്നാലെ വിദ്യാഭ്യാസം. സ്റ്റാർട്ടപ് തുടങ്ങാനുള്ള ആശയം മാത്രമായി എത്തിയാൽ സംരംഭമായി വളർത്തിയെടുക്കാനുള്ള സഹായമാണ് ഇൻക്യുബേറ്ററിൽ നൽകുന്നതെന്ന് മാധവൻ പറഞ്ഞു. പേര് റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്റ്റാർട്ടപ് ഇന്ത്യ ഓൺലൈനിൽ റജിസ്റ്റർ ചെയ്യണം. അതിനു ശേഷം കേരള സ്റ്റാർട്ടപ്…
അയല്‍പക്കത്തെ വീട്ടിലെ കാറ് കണ്ട് മോഹിച്ച് നോക്കി നിന്ന മലപ്പുറത്തെ ഒരു സാധാരണ കുടുംബത്തിലെ പയ്യന്‍ വളര്‍ന്നപ്പോള്‍ കാറിന്റെ ലോകത്ത് തന്നെ ബിസിനസ് തുടങ്ങി. കേരളം മുഴുവന്‍ പുതിയൊരു ട്രെന്‍ഡ് തന്നെ അതുണ്ടാക്കി. അതും കടന്ന് ലോകപ്രശസ്ത മാനേജ്മെന്റ് ഗുരു ഡോ. ഫിലിപ് കോട്ലറുടെ പുസ്തകത്തില്‍ വരെ ഇടം നേടി ആ ബിസിനസ് മോഡല്‍. കോട്ലറുടെ ശ്രദ്ധ പതിഞ്ഞ ആ മലപ്പുറംകാരന്‍ മറ്റാരുമല്ല പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ റീറ്റെയ്ല്‍ രംഗത്ത് ട്രെന്‍ഡ് സെറ്ററായ റോയല്‍ ഡ്രൈവിന്റെ സാരഥി കെ. മുജീബ് റഹ്‌മാനാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ വില്ലാളി വീരന്‍ വിരാട് കോലി ഉപയോഗിച്ച ലംബോര്‍ഗിനി കാര്‍ വരെ കേരളത്തിലെ ഷോറൂമിലെത്തിച്ച ആളാണ് മുജീബ് റഹ്‌മാന്‍.അതുവരെ കണ്ടു ശീലിച്ച യൂസ്ഡ് കാര്‍ വില്‍പ്പനയുടെ രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കസ്റ്റമേഴ്‌സിന് റോയലായ അനുഭവം നല്‍കുന്ന രീതിയില്‍ ഷോറൂമുകള്‍ തന്നെ തുറന്നുകൊണ്ടാണ് റോയല്‍ ഡ്രൈവ് വരവറിയിച്ചത്. ലക്ഷ്വറി വാഹനങ്ങള്‍ക്കായുള്ള ആദ്യ ഷോറൂം 2016ല്‍ മലപ്പുറത്ത്…
പരസ്യങ്ങളുടെ കുത്തൊഴുക്കിലും വേറിട്ട തന്ത്രങ്ങളിലൂടെ ബ്രാന്‍ഡുകളെ ജനങ്ങളിലേക്കെത്തിക്കുകയും മാര്‍ക്കറ്റിംഗിന്റെ ഭാഗമാക്കുക വഴി സാധാരണക്കാര്‍ക്കും വരുമാനം നേടാന്‍ അവസരമൊരുക്കുകയാണ് ഈ കേരള സ്റ്റാര്‍ട്ടപ്പ്. ഇന്നത്തെ എല്ലാ ബ്രാന്‍ഡ് പ്രൊമോഷന്‍ സ്ട്രാറ്റജികളും പൊതുവെ ബ്രോഡ്കാസ്റ്റിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ പ്രിയപ്പെട്ടവരോ അല്ലെങ്കില്‍ വര്‍ഷങ്ങളായി നിങ്ങള്‍ക്ക് അറിയുന്നവരോ ആണ് ഒരു ഉല്‍പ്പന്നത്തെ കുറിച്ച് നിങ്ങളോട് സംവദിക്കുന്നതെങ്കില്‍ കുറച്ചുകൂടി വിശ്വാസ്യത തോന്നില്ലെ? അതെ, അതാണ് ‘കഥ ആഡ്‌സ്’ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് മേഖലയില്‍ വ്യത്യസ്തമാക്കുന്നത്. ഇവിടെ നമ്മളോരോരുത്തരും ബ്രാന്‍ഡുകളുടെ ഇന്‍ഫ്‌ളുവന്‍സര്‍മാരായി മാറുകയാണ്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാണ് ഇവിടെ പരസ്യമാധ്യമമായി ഉപയോഗിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയായ ഇഷാന്‍ മുഹമ്മദ് ബിറ്റ്‌സ് പിലാനിയിലെ (ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്) സഹപാഠിയായ ഹര്‍ഷ് വര്‍ധനുമായി ചേര്‍ന്നാണ് കഥ ഇന്‍ഫോകോം പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന് 2021 സെപ്റ്റംബറില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് 2022 നവംബറില്‍ കഥ ആഡ്‌സിലേക്ക് ചുവടുവെച്ചു. പ്രവര്‍ത്തനമാരംഭിച്ച് ഒരുവര്‍ഷം കൊണ്ടുതന്നെ…
മെഡിക്കല്‍ മേഖലയ്ക്ക് മാത്രമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം) ആയ ജിവി മെഡ്എക് ഓപ്പണ്‍ മെഡിക്കല്‍ എല്‍എല്‍എം ലീഡര്‍ബോര്‍ഡ് ലോക റാങ്കിംഗില്‍ ഒന്നാമത്. ഓപ്പണ്‍ എഐയുടെ ജിപിടി-4, ഗൂഗിളിന്റെ മെഡ്-പാം2 എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പായ ജിവിയുടെ മുന്നേറ്റം. സ്‌കോര്‍ബോര്‍ഡിലെ ഒന്‍പത് വിഭാഗങ്ങളിലും ശരാശരി 91.65 സ്‌കോര്‍ നേടിയാണ് ജിവി സഞ്ജയ് റെഡ്ഡി എന്നിവരാണ് ജിവിയുടെ സ്ഥാപകര്‍. ഹഗ്ഗിംഗ് ഫെയ്‌സ്, എഡിന്‍ബറോ യൂണിവേഴ്‌സിറ്റി, ഓപ്പണ്‍ ലൈഫ് സയന്‍സ് എ.ഐ എന്നീ മുന്‍നിര എ.ഐ എന്നീ മുന്‍നിര എ.ഐ പ്ലാറ്റ്‌ഫോമുകളാണ് മെഡിക്കല്‍ മേഖലയ്ക്ക് വേണ്ടി മാത്രം വികസിപ്പിച്ച എല്‍.എല്‍.എമ്മുകളുടെ പ്രകടനം വിലയിരുത്താനുള്ള റാങ്കിംഗ് പ്രക്രിയ സംഘടിപ്പിച്ചത്. വിവിധ പരീക്ഷകളും ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള എല്‍.എല്‍.എമ്മുകളുടെ ശേഷിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എയിംസ്, നീറ്റ് എന്നീ ഇന്‍ഡ്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, യു.എസ് മെഡിക്കല്‍ ലൈസന്‍സ് പരീക്ഷകള്‍, ക്ലിനിക്കല്‍ നോളജ്, മെഡിക്കല്‍ ജനിറ്റിക്‌സ്, പ്രൊഫഷണല്‍ മെഡിസിന്‍ എന്നിവയിലെ വിശദമായ…
ഒരു വിദേശയാത്രയ്ക്കിടെ കൗതുകകരമായ ഒരു ഓഫര്‍ ഒരു റെസ്റ്റൊറന്റിന് മുമ്പില്‍ എഴുതിയിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. അതിങ്ങനെ ആയിരുന്നു: ‘ഭക്ഷണമേശയിലേക്ക് ഫോണുകള്‍ കൊണ്ടുവരാതിരുന്നാല്‍ മുഴുവന്‍ ബില്ലിന്റെ 20% കിഴിവ് നല്‍കുന്നതാണ്’. പലരും ഇന്ന് ഭക്ഷണം കഴിക്കാന്‍ പോകുന്നത് അതിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ആണല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് അത് രസകരമായി തോന്നി. ഏത് സന്ദര്‍ഭത്തിലും ഔചിത്യമില്ലാതെ ഫോണില്‍ സംസാരിക്കുകയും മറ്റുള്ളവരെ കൂടി ശല്യപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ. എന്നാല്‍ മിക്കവാറും വികസിത രാജ്യങ്ങളില്‍ സമൂഹത്തിലെ മിക്കവരും മറ്റുള്ളവരെ കൂടി ശല്യപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ. എന്നാല്‍ മിക്കവാറും വികസിത രാജ്യങ്ങളില്‍ സമൂഹത്തിലെ മിക്കവരും മറ്റുള്ളവരെ ഒട്ടും ശല്യം ചെയ്യാതെ പൊതുസ്ഥലങ്ങളില്‍ ഫോണ്‍ കോളോ മെസേജുകളോ ആ അനുഭവത്തെയോ ആ കാര്യത്തെയോ നശിപ്പിക്കുന്നതാവാം. ഇത് ഒഴിവാക്കാന്‍ ഇച്ഛാശക്തിയോടെയുള്ള സ്വയം നിയന്ത്രണം അത്യാവശ്യമാണ്. നമ്മളില്‍ പലര്‍ക്കും ഉണര്‍ന്നിരിക്കുമ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ നോക്കാതെ ഇരിക്കാന്‍…
മനുഷ്യ മസ്തിഷ്കവും ഇലക്ട്രോണിക്സുമായി ബന്ധിപ്പിക്കുന്ന സാങ്കേതികമേഖലയിൽ ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനിക്ക് വൻ മത്സരമൊരുക്കി എതിരാളി. ബ്രെയിൻ ചിപ് സ്റ്റാർട്ടപ്പായ സിങ്ക്രോൺ വൻരീതിയിലുള്ള ക്ലിനിക്കൽ പരീക്ഷണം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി ആളുകളെയും വൈദ്യശാസ്ത്ര വിദഗ്ധരെയും കമ്പനി റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് അഥവാ ബിസിഐ എന്നാണ് സങ്കീർണമായ ഈ സാങ്കേതികമേഖല അറിയപ്പെടുന്നത്.ഈ രംഗത്തെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ഇലോൺ മസ്കിന്റെ കമ്പനിയായ ന്യൂറലിങ്ക് ഈ വർഷം നടത്തിയത്. തലച്ചോറിൽ സ്ഥാപിച്ച സവിശേഷ ഇംപ്ലാന്റ് വഴി വയർലെസ് രീതിയിൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ന്യൂറലിങ്കിനായി. 29 വയസ്സുകാരനായ നോളണ്ട് ആർബോഗ് എന്ന മുൻ യുഎസ് ഡൈവിങ് താരം തലച്ചോർ ഉപയോഗിച്ച് കംപ്യൂട്ടർ കഴ്സറിനെ നിയന്ത്രിച്ചു. 8 വർഷങ്ങൾക്കു മുൻപ് അപകടത്തെത്തുടർന്ന് ശരീരം തളർന്ന ആർബോഗ് തന്റെ തലച്ചോറിനാൽ എട്ടുമണിക്കൂറാണു ചെസ് കളിച്ചത്. ടെലിപ്പതി എന്നാണ് മസ്ക് ഈ സാങ്കേതികവിദ്യാപദ്ധതിക്ക് പേരു നൽകിയിരിക്കുന്നത്. തലച്ചോറിൽ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്റുകൾ സ്ഥാപിച്ച് ന്യൂറോണുകളെ വിലയിരുത്തുന്ന രീതിയാണ് ഇൻവേസീവ്…
എയ്റോസ്പേസ് എൻജിനീയറിങ് കഴിയുമ്പോൾ വർഷ അനൂപും സഹപാഠി ഷോമിക് മൊഹന്തിയും സ്വപ്നം കണ്ടത് വൈദ്യുതിയിൽ ഓടുന്ന ചെറുവിമാനമാണ്. ചിന്തകളും സ്വപ്നങ്ങളും അതിലായപ്പോൾ വിയോമ മോട്ടോഴ്സ് എന്ന സ്ഥാപനം പിറന്നു. എന്നാൽ, വൈദ്യുതി വിമാനത്തിനു പകരം വിയോമയിൽ നിന്ന് ആദ്യം വിപണിയിലെത്താൻ ഒരുങ്ങുന്നത് സ്മാർട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ആണെന്നു മാത്രം. ‘തണ്ടർബോൾട്ട്’ സ്കൂട്ടറും ‘സ്റ്റാർക്’ ബൈക്കും. തണ്ടർബോൾട്ട് സെപ്റ്റംബറിൽ റോഡിലിറങ്ങും. കണ്ണൂർ തിലാനൂർ സ്വദേശി വർഷ അനൂപും സഹപാഠി ഹരിയാന സ്വദേശി ഷോമിക് മൊഹന്തിയും ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കുമ്പോൾ പങ്കുവച്ച ആശയങ്ങളാണ് യാഥാർഥ്യമായി തുടങ്ങുന്നത്. തിലാനൂർ വർഷ നിവാസിൽ എം.കെ.അനൂപിന്റെയും വി.പി.പ്രീതയുടെയും മകളാണ് വർഷ. 2017ൽ പഠനം പൂർത്തിയായി ഇറങ്ങിയതോടെ വർഷയും ഷോമികും സ്വപ്നങ്ങൾക്കു പിറകെയായി. കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പിന്റെ സ്റ്റാർട്ടപ്പ് മത്സരത്തിൽ ജേതാക്കളായപ്പോൾ ലഭിച്ച ഒരു കോടി രൂപ ഇ– സ്വപ്നങ്ങൾക്കു ചിറകു പകർന്നു. സാങ്കേതിക വിദഗ്ധനും ചാർട്ടേഡ് അക്കൗണ്ടന്റുമായ ഹോസെഫ ഇറാനി കൂടി കൂടെ…
രാജ്യത്ത് ഇലക്ട്രിക് എയർ ടാക്സി സർവീസ് തുടങ്ങാൻ ചെന്നൈയിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനി. ഇപ്ലെയിൻ എന്ന കമ്പനിയാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് എയർ ടാക്സി മാതൃക അടുത്ത വർഷം മാർച്ചിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. നാലു പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇപ്ലെയിൻ വികസിപ്പിക്കുന്നത്. ഇത് എയർ ആംബുലൻസായും ഉപയോഗിക്കാം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അനുമതി ലഭിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ സർവീസ് തുടങ്ങും.2–6 കിലോഗ്രാം വരെ വഹിക്കാവുന്ന ഡ്രോൺ സർവീസ് വാണിജ്യാടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ തുടങ്ങുമെന്നും കമ്പനി അറിയിച്ചു.
സ്മാർട്ട് ഫോൺ ഇന്ത്യയിൽ പിച്ചവച്ചു തുടങ്ങുന്ന കാലത്തേ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത ആശയം അവതരിപ്പിച്ച ജോൺ മാത്യുവും നീരജ് മനോഹരനും. ദീർഘദൂര യാത്രയിൽ ബാക്ക് പാക്ക് പോലെ ഒപ്പം കൊണ്ടുപോകാവുന്ന ‘പോർട്ടബിൾ യൂറിനൽ പോട്ട്’ വികസിപ്പിച്ച ശ്യാം പ്രദീപ് ആലിൽ. പ്രതിഭയുടെ തിളക്കം പേറുന്ന പേറ്റന്റ് അംഗീകാരത്തിന്റെ നിറവിലാണ് ഈ മലയാളി സ്റ്റാർട്ടപ് സംരംഭകർ. തിരിച്ചു സംസാരിക്കുന്ന ക്വിസ് എന്ന ആശയത്തിനാണ് ജോൺ മാത്യുവും നീരജും ഉൾപ്പെട്ട റിയാഫൈ ടെക്നോളജീസ് പേറ്റന്റ് നേടിയത്. ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് താരം ആരെന്നു ചോദ്യത്തിനു സൗരവ് ഗാംഗുലിയെന്ന് ഉത്തരം നൽകിയാൽ ക്വിസ് ക്ലൂ തരും. സച്ചിൻ തെൻഡുൽക്കറെന്ന ഉത്തരത്തിലെത്തിക്കുന്ന ക്ലൂ. ഏതു രണ്ടു കാര്യങ്ങളും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കുന്ന എഐ എൻജിനാണ് അവർ വികസിപ്പിച്ചത്. ‘റിയ’ അഥവാ റിലേഷനൽ ഇന്റലിജൻസ് ആർട്ടിഫിഷ്യൽ സിസ്റ്റം. ഒപ്പം കൊണ്ടു നടക്കാവുന്ന ‘പോർട്ടബിൾ യൂറിനൽ പോട്ട്’ എന്ന ആശയം വികസിപ്പിച്ചതിനാണ് ഇൻഫ്യൂസറി ടെക് ലാബ്സിന്…