കണ്ടന്‍റ് ക്രിയേഷനില്‍ കൗതുകകരമായ ആശയങ്ങള്‍ കയ്യിലുണ്ടോ, 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറായിക്കൊളളൂ. കണ്ടെന്റ് ക്രിയേഷനില്‍ സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ സംരംഭത്തിന് പിന്തുണയും ധനസഹായവും നല്‍കുകയെന്നുളളതാണ് വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.ലോകമെമ്പാടുമുളള സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ലാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് ആദ്യമായി ദുബായില്‍ സംഘടിപ്പിച്ചത്. കണ്ടന്‍റ് ക്രിയേറ്റർമാരെയും വ്യവസായ പ്രമുഖരെയുമെല്ലാം കാണാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമുളള അവസരം സന്ദർശകർക്ക് നല്‍കുകയെന്നുളളതാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് മുന്നോട്ടുവയ്ക്കുന്നത്.
ആശയ ഉളളടക്കത്തിന്‍റെ നിലവാരം വർധിപ്പിക്കുന്നത് മാത്രമല്ല നവമാധ്യമങ്ങളിലെ പുതിയ തരംഗങ്ങള്‍ മനസിലാക്കുന്നതിനും അതുവഴി കൂടുതല്‍ പേരിലേക്ക് ആശയങ്ങളെത്തിക്കാനുമെല്ലാം സമ്മിറ്റിലൂടെ സാധിക്കും. വിനോദസഞ്ചാരം മുതല്‍ വ്യാപാര വിപണന മേഖലകളിലെല്ലാം ശക്തമായ സാന്നിധ്യമാണ് സമൂഹമാധ്യമങ്ങള്‍. ഈ മേഖലയിലുളള പല വമ്പന്‍മാരും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്നത് ഇന്‍ഫ്ലുവന്‍സേഴ്സിനെയാണ്. ഡിജിറ്റല്‍മാർക്കറ്റിങിലുളള ഭാവിയിലെ അവസരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും.
സ്റ്റാർട് അപ് ധനസമാഹരണം,പിച്ചിങ് നൂതന സാങ്കേതിക വിദ്യകള്‍, പിച്ച് ഡെക്കിന്‍റെ സമഗ്ര അവലോകനം തുടങ്ങിയവയില്‍ വിദഗ്ധരുമായി സംവദിക്കാനുളള അവസരവുമുണ്ടാകും. നിക്ഷേപകർക്ക് മുന്നില്‍ സംരംഭകത്വആശയം വിശദമായി പ്രതിപാദിക്കുന്ന അവതരണമാണ് പിച്ച് ഡെക്ക്.
https://www.1billionsummit.com/pitch-1b-2025 എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ നെൽകാവുന്നതാണ്.