Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
തിരുവനന്തപുരത്തും ആലപ്പുഴയിലും കമ്പനി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷണ വിതരണരംഗത്തെ സ്വിഗ്ഗിയും സൊമാറ്റോയുമടങ്ങുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ആധിപത്യം തകർക്കാൻ ശ്രമിക്കുകയാണ് കേരളത്തിൽ നിന്നുള്ള പുത്തൻ ഇ-കോമേഴ്‌സ് സംരംഭമായ ലൈവ് ലോക്കൽ (ലൈലോ). ടെക്, ബിസിനസ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തനപരിചയം കൈമുതലായുള്ള മൂന്ന് സംരംഭകരാണ് ലൈലോക്ക് പിന്നിൽ. തിരുവനന്തപുരത്തും ആലപ്പുഴയിലും കമ്പനി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഭക്ഷണവിതരണത്തിൽ ശ്രദ്ധയൂന്നുന്ന കമ്പനി അടുത്ത ഘട്ടത്തിൽ മൽസ്യം, മാംസം, പച്ചക്കറി, പലചരക്ക് എന്നിവയുടെയെല്ലാം വിതരണമാണ് ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി പ്രാദേശിക സമ്പദ് വ്യവസ്ഥകളുടെ ഏറ്റവും താഴെക്കിടയിലുള്ള സംരംഭങ്ങൾക്ക് പോലും ഡിജിറ്റൽ വൽക്കരണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്ന പ്ലാറ്റ് ഫോമാക്കി ലൈലോയെ മാറ്റിയെടുക്കുകയാണ് ഉടമകളുടെ ലക്‌ഷ്യം. ജോയ് സെബാസ്റ്റിയൻ, സജിത്ത് മുഹമ്മദ്, കോശി ചെറിയാൻ എന്നിവരാണ് ലൈലോയുടെ സ്ഥാപകർ. 2021ൽ കേന്ദ്രസർക്കാർ നടത്തിയ വീഡിയോ കോൺഫറൻസിങ് ഇന്നോവേഷൻ ചലഞ്ചിൽ വിജയിച്ച് ഒരു കോടി രൂപയുടെ സമ്മാനം നേടിയ ടെക്‌ജെൻഷ്യ സോഫ്റ്റ്‌വെയർ എന്ന കമ്പനിയുടെ തലവൻ…
ഓർഗാനിക് വായു നൽകും സാറാ ബയോടെക്. സാറാ ബയോടെക് എന്ന മലയാളി സ്റ്റാർട്ടപ് വികസിപ്പിച്ചതു ‘ജീവനുള്ള’ സാങ്കേതികവിദ്യ. വായു ശുദ്ധീകരിക്കുന്ന ഓർഗാനിക് എയർ പ്യൂരിഫയർ വികസിപ്പിക്കാൻ അവർ ഉപയോഗിക്കുന്നത് ആൽഗ അഥവാ സൂക്ഷ്മ കടൽ സസ്യങ്ങളെ. ‘ഒബീലിയ’ എന്ന പേരിൽ നിർമിച്ച ഓർഗാനിക് എയർ പ്യൂരിഫയർ ദുബായിൽ സമാപിച്ച കോപ് 28 രാജ്യാന്തര കാലാവസ്ഥാ ഉച്ചകോടി വരെയെത്തി. യുഎൻ ഫ്രെയിംവർക് കൺവൻഷൻ ഓൺ ക്ലൈമാറ്റിക് ചേഞ്ച് (യുഎൻഎഫ്സിസിസി) അംഗരാജ്യങ്ങളുടെ ഉച്ചകോടിയായ കോപ് 28 ൽ പങ്കെടുത്ത ഏക ഇന്ത്യൻ സ്റ്റാർട്ടപ്പാണു കൊച്ചി ആസ്ഥാനമായ സാറ ബയോടെക്. ഭക്ഷ്യോൽപന്നങ്ങളായി ആൽഗ. കാർബൺ ഡയോക്സൈഡ്, ബെൻസീനും എഥിലീൻ ഗ്ലൈക്കോളും ടൊളുവിനും പോലുള്ള വൊളറ്റൈൽ ഓർഗാനിക് സങ്കരങ്ങൾ എന്നിവ സൃഷ്ടിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. തലവേദനയും അലർജിയും ശ്വാസകോശ അസ്വസ്ഥതകളും ആശയക്കുഴപ്പവും മുതൽ മാനസിക വിഷമതകൾക്കു വരെ ഇവ കാരണമാകും. ഇവ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുത്തു വായു ശുദ്ധമാക്കാൻ ആൽഗയ്ക്കു കഴിയും. ബയോ റിയാക്ടറിൽ വളർത്തുന്ന ആൽഗ…
കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ റജിസ്റ്റർ ചെയ്ത 5000 സ്റ്റാർട്ടപ്പുകളിൽ വനിതകൾ നേതൃത്വം കൊടുക്കുന്നത് 300 എണ്ണം മാത്രം. എന്നാൽ 1500 സ്റ്റാർട്ടപ്പുകളുടെ കോ ഫൗണ്ടേഴ്സ് ലിസ്റ്റിൽ വനിതകളുണ്ട്. കേരള സ്റ്റാർട്ടപ് മിഷൻ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങളിൽ ഒന്ന് വനിതകളെ പ്രധാന ഷെയർ ഹോൾഡേഴ്സാക്കി മാറ്റുക എന്നതു കൂടിയാണ്. വനിതകൾക്ക് 51 ശതമാനമാനത്തിനു മുകളിൽ ഷെയർ ഉള്ള കമ്പനികൾക്ക് കൂടുതൽ ഇൻസെന്റീവ് നൽകുന്നത് പരിഗണനയിലാണ്. അവർക്ക് കൂടുതൽ ഗ്രാൻഡ് അനുവദിക്കും. കൂടുതൽ റിസ്ക് എടുക്കാനുള്ള പ്രയാസമാണ് വനിതകൾ കോ ഫൗണ്ടേഴ്സായി നിൽക്കുന്നതിനു പിന്നിലെന്നു സർവേയിലൂടെ കണ്ടെത്തി. നിലവിലെ വനിതാ സിഇഒമാർ വഴി ക്യാംപെയ്ൻ നടത്തുന്നതും പരിഗണനയിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേന്ദ്രയുമായി ചേർന്ന് സ്കൂളുകളിലെ ടിങ്കറിങ് ലാബുകളിലേക്കുള്ള മെഷീനുകൾ കൊച്ചിയിലെ സൂപ്പർഫാബ് ലാബിൽ നിർമിക്കുകയും, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വഴി സ്കൂളുകളിലേക്ക് സിലബസ് നിർമിക്കുകയുമാണ് ഇത്തവണ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് ഇനിയും ആവശ്യമുള്ളത്ര വലിയ ആങ്കർ കമ്പനികൾ എത്തിയിട്ടില്ല. ഏറ്റവും…
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമാണ് സൗകര്യം ലഭ്യമാകുക. സംരംഭകത്വ പദ്ധതികള്‍ ആരംഭിക്കുന്നതിന് സൗജന്യ പ്രോജക്ട് കണ്‍സല്‍ട്ടേഷന്‍ ഒരുക്കി പിറവം അഗ്രോപാര്‍ക്ക്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുമാണ് അഗ്രോപാര്‍ക്കില്‍ സൗജന്യ പ്രോജക്റ്റ് കണ്‍സള്‍ട്ടേഷന്‍ ലഭിക്കുക. പ്രാദേശികമായി ലഭ്യമായിട്ടുള്ള വിഭവങ്ങളും കാര്‍ഷികവിളകളും പ്രയോജനപ്പെടുത്തി ഉല്പാദന സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ലഭിക്കുക. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ഉത്പാദക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സംരംഭങ്ങളുടെ ആശയ രൂപീകരണം, ലൈസന്‍സുകള്‍, ഡിസൈന്‍, യന്ത്രങ്ങളുടെ തിരഞ്ഞെടുക്കല്‍, പ്രോസസിംഗ്, സ്റ്റോറിംഗ്, സ്റ്റോറിംഗ്, പാക്കേജിംഗ് തുടങ്ങി സംരംഭങ്ങള്‍ ആശയത്തില്‍ നിന്ന് പ്രാവര്‍ത്തികമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. മാനേജ്മെന്റ് വിദഗ്ധര്‍, വ്യവസായ സംരംഭകര്‍, ഫുഡ് ടെക്‌നോളജിസ്റ്റ്, കെമിസ്റ്റ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദഗ്ധര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ധരായ ആളുകള്‍ അടങ്ങിയ പാനലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക. കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധന, ഭക്ഷ്യ സംസ്‌കരണം…
സംരംഭങ്ങളുടെ വളര്‍ച്ച, വിജയകരമായ നേതൃമാറ്റ തന്ത്രങ്ങള്‍, ബിസിനസ് തുടര്‍ച്ച ഉറപ്പാക്കല്‍ എന്നീ വിഷയങ്ങള്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏകദിന ശില്‍പശാലയൊരുക്കി. എം.എസ്.എം.ഇ സംരംഭങ്ങളുടെ വളര്‍ച്ച, വിജയകരമായ നേതൃമാറ്റ തന്ത്രങ്ങള്‍,ബിസിനസ് തുടര്‍ച്ച ഉറപ്പാക്കല്‍ എന്നീ വിഷയങ്ങളില്‍ ബി.എന്‍.ഐയുമായി സഹകരിച്ചായിരുന്നു ശില്‍പശാല. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ കെ. തോമസ് ജോസഫ് ആമുഖ പ്രഭാഷണവും ഡെന്റ്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണവും നടത്തി. ആക്ഷന്‍ കോച്ചിലെ ബിസിനസ് കോച്ചും ബി.എന്‍.ഐ എറണാകുളം-ഇടുക്കി എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ജി. അനില്‍കുമാര്‍ പ്രധാന സെഷന്‍ നയിച്ചു. പാനല്‍ ചര്‍ച്ചയില്‍ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് ചീഫ് എക്സിക്യുട്ടീവ് വെങ്കിട്ടരാമന്‍ ആനന്ദ്, ലക്ഷ്യ സ്ഥാപകന്‍ ഓര്‍വെല്‍ ലയണല്‍, സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപക സി.ഇ.ഒയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ സിജോ കുരുവിള ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ഗ്രൂപ്പ്…
സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്ന ഏറ്റവും മികച്ച ആവാസ വ്യവസ്ഥ. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര വാണിജ്യ മന്ത്രാലയവും സംയുക്തമായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മുന്നിലെത്തി കേരളം. ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കേരളത്തിന്റെ അഭിമാന നേട്ടം പങ്കുവച്ചു. സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിന്റെ നാലാം എഡിഷനാണിത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് (ആവാസ വ്യവസ്ഥ) നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി കുറിച്ചു. ‘ബെസ്റ്റ് പെര്‍ഫോമര്‍’ പുരസ്‌കാരമാണ് കേരളം സ്വന്തമാക്കിയത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,283 സ്റ്റാര്‍ട്ടപ്പുകളാണ്. സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ഥികള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് നല്‍കി വരുന്ന പിന്തുണയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന പരിപാടികളും സംരംഭകര്‍ക്ക് ലഭ്യമാക്കുന്ന സാമ്പത്തിക പിന്തുണയും കേരളത്തെ വേറിട്ടു നിര്‍ത്തുന്നു. വിഭവ ശേഷി…
‘Transform’ എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മിറ്റില്‍ ഇരുപതോളം പ്രഭാഷകര്‍ സംസാരിക്കും. വിജയീ ഭവ അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംരംഭക സമ്മേളനത്തിന്റെ ഏഴാമത് എഡിഷന്‍ ജനുവരി 31ന് കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്നു . സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുമ്‌നി അസോസിയേഷന്റെ (വി.ബി.എ) ഏഴാമത് സമ്മേളനമാണ് ജനുവരി31ന് നടക്കുന്നത്. വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആഭിമുഖ്യത്തിലുള്ള കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും പ്രമുഖ ചാര്‍ട്ടേഡ് എക്കൗണ്ടന്റ് സ്ഥാപനമായ വര്‍മ&വര്‍മയിലെ സീനിയര്‍ പാര്‍ട്ണറായ വി. സത്യനാരായണന്റെയും സാരഥ്യത്തിലുള്ള സംരംഭകത്വ പരിശീലന പരിപാടിയാണ് വിജയീഭവ. വിജയീഭവയുടെ നേതൃത്വത്തിൽ എല്ലാ വര്‍ഷവും അരങ്ങേറുന്ന സംരംഭക സമ്മേളനമാണ് വി.ബി.എ സമ്മിറ്റ്. വിബിഎ അംഗങ്ങള്‍ അല്ലാത്ത സംരംഭകര്‍ക്കും ഈ സമ്മിറ്റില്‍ സംബന്ധിച്ച് പുതിയ കാര്യങ്ങള്‍ അറിയാനും വിവിധ മേഖലകളിലെ പ്രമുഖരുമായി ഇടപഴകാനുമുള്ള അവസരമുണ്ട്. ഓരോ സമ്മിറ്റിലും ആയിരത്തോളം സംരംഭകര്‍ പങ്കെടുക്കും. പ്രമുഖരുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും ജനുവരി 31ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 9 വരെയാണ്…
വിവിധ ഇടങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ ഡാറ്റ വ്യത്യസ്ത സംവിധാനങ്ങളിലൂടെ സംയോജിപ്പിച്ച് ബിസിനസിനായി ഉപയോഗപ്പെടുത്തുന്നു. അറിയാം, ഓമ്നി ചാനൽ മാർക്കറ്റിങ്ങിനെക്കുറിച്ച് ഒരു മൊബൈല്‍ ഫോണോ പുതിയൊരു കാറോ വാങ്ങാന്‍ ഗൂഗ്ള്‍ ചെയ്താല്‍ മതി പിന്നീട് നമ്മള്‍ ഏത് ഇന്റര്‍നെറ്റ് ഇടങ്ങളില്‍ തിരഞ്ഞാലും തെളിഞ്ഞു വരുന്നത് നമ്മള്‍ സെര്‍ച്ച് ചെയ്ത മൊബൈലോ കാറോ എന്ത് തന്നെയായാലും അതായിരിക്കും. ഇത് ഒമ്‌നി ചാനല്‍ മാര്‍ക്കറ്റിംഗിന്റെ മറിമായമാണ്. വിവിധ ഇടങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ ഡാറ്റ വ്യത്യസ്ത സംവിധാനങ്ങളിലൂടെ സംയോജിപ്പിച്ച് ബിസിനസിനായി ഉപയോഗപ്പെടുത്തുന്നു. ഓമ്‌നിചാനല്‍ മാര്‍ക്കറ്റിംഗില്‍ (Omnichannel Marketing) ബിസിനസുകളുടെ എല്ലാ ടച്ച് പോയിന്റുകളേയും സംയോജിപ്പിക്കുന്നു.
2026ൽ 15000 സ്റ്റാർട്ടപ്പുകൾ എന്ന ലക്ഷ്യം നേടാൻ ശ്രമം. സ്റ്റാർട്ടപ്പ് സംരംഭങ്ങളെ ആകർഷിക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമായി എത്തിക്കുന്നതിനുമായി ഷോർട്ട് വിഡിയോകൾ (റീൽസ്) ഇറക്കാൻ പദ്ധതിയിട്ട് കേരള സ്റ്റാർട്ടപ് മിഷൻ. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, എക്സ് എന്നീ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള റീലുകൾ അവതരിപ്പിക്കും. 2026ൽ 15000 സ്റ്റാർട്ടപ്പുകൾ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ റജിസ്റ്റർ ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. ഇതുവരെ 4986 എണ്ണം മാത്രമാണ് റജിസ്റ്റർ ചെയ്തത്. ശേഷിക്കുന്ന രണ്ടര വർഷത്തിൽ 10000 സ്റ്റാർട്ടപ്പുകളെ ചേർത്താൽ മാത്രമേ ലക്ഷ്യത്തിലെത്തൂ. ഇതിനായാണ് റീൽസ് ഇറക്കുന്നത്. സ്റ്റാർട്ടപ് മിഷനുമായി ബന്ധപ്പെട്ട പ്രധാന സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് ആദ്യം പോസ്റ്റ് ചെയ്യുക. തുടർന്ന് വിവിധ പദ്ധതികളെയും മികച്ച സ്റ്റാർട്ടപ്പുകളെയും അവതരിപ്പിക്കും. സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകളിൽ പലതും സ്റ്റാർട്ടപ് ഇക്കോ സിസ്റ്റത്തിനു കീഴിൽ വരുന്നില്ല. രണ്ടായിരത്തോളം സ്റ്റാർട്ടപ്പുകൾ സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്നുണ്ട്.ക്യാംപെയ്ൻ നടത്തി പ്രതിമാസം 200 സ്റ്റാർട്ടപ്പുകളെ വരെ ചേർക്കാനും…
2024 ൽ വിവിധ ബ്രോക്കറേജുകൾ ശക്തമായ വളർച്ച കാണുന്നൊരു മേഖലയാണ് പ്രതിരോധമേഖല. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ കൂടുതൽ നിക്ഷേപം നടത്തുന്നതിനാൽ ഈ മേഖലയിലെ കമ്പനികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇതുപ്രകാരം പ്രതിരോധ രംഗത്തുള്ള ഓഹരികൾ നിക്ഷേപകരുടെ റഡാറിലുണ്ട്. ഇക്കൂട്ടത്തിൽ ശക്തമായ ഓർഡർ ബുക്കും മികച്ച പ്രകടനവും കൊണ്ട് ശ്രദ്ധേയമായ കമ്പനിയാണ് പൊതുമേഖലയിലുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്. മൂന്ന് വർഷം കൊണ്ട് 955 ശതമാനം റിട്ടേൺ നൽകിയ ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുകയാണ് ആന്റ്വിക് ബ്രോക്കിംഗ്. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് മുംബൈ ആസ്ഥാനമായ പൊതുമേഖലാ കപ്പൽനിർമാണ, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ യാർഡ് കമ്പനിയാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണികൾ, ഓഫ്‌ഷോർ ഘടനകളുടെ നിർമ്മാണം എന്നിവയിലാണ് കമ്പനി ഏർപ്പെടുന്നത്. യുദ്ധക്കപ്പലുകൾ, വ്യാപാര കപ്പലുകൾ, അന്തർവാഹിനികൾ, സപ്പോർട്ട് വെസലുകൾ, ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകൾ, പാസഞ്ചർ കം കാർഗോ വെസലുകൾ, ട്രോളറുകൾ, മെയിൻ, ഹെലിഡെക്കുകൾ, ബാർജുകൾ എന്നിവ കമ്പനി…