Author: Together Keralam

രണ്ട് ദിവസത്തെ പരിപാടിയില്‍ 45,000 രജിസ്‌ട്രേഷനുകള്‍ മലയാളി സ്റ്റാര്‍ട്ടപ്പായ ടെക്മാഗി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ഈ എഡ്ടെക് കമ്പനിനടത്തിയ ഓണ്‍ലൈന്‍ ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പില്‍ 45,000 പേര്‍ രജിസ്റ്റര്‍ ചെയ്തതാണ് റെക്കോഡിന് അര്‍ഹരാക്കിയത്. നവംബര്‍ 25, 26 തീയതികളില്‍ നടന്ന വര്‍ക്ക്‌ഷോപ്പില്‍ 28,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പരിപാടിയുടെ ഭാഗമായി എല്‍.ജെ നോളജ് ഫൗണ്ടേഷനാണ് ടെക് മാഗിക്ക് ധനസഹായം നല്‍കിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് വിധി കര്‍ത്താവായ വിവേക് നായര്‍ ടെക് മാഗി സ്ഥാപക സി.ഇ.ഒ ദീപക് രാജന് സാക്ഷ്യപത്രം കൈമാറി. കെ.എസ്‌.യു.എം സി.ഒ.ഒ ടോം തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ കാലഘട്ടത്തിലെ വെല്ലുവിളികള്‍ തരണം ചെയ്യാനും പുതിയ പ്രവണതകള്‍ക്കനുസൃതമായി ഉദ്യോഗാര്‍ത്ഥികളെ പാകപ്പെടുത്താനുമുള്ള പരിശീലന പരിപാടിയാണ് രൂപപ്പെടുത്തിയെടുത്തിരിക്കുന്നതെന്ന് ദീപക് രാജന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഏത് സ്ഥലത്തിരുന്നും വെര്‍ച്വല്‍ ലാബടക്കമുള്ള സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതായിരുന്നു ഈ പരിശീലന…

Read More

ഫ്രാഞ്ചൈസി മോഡല്‍ ബിസിനസ് ആയി വ്യാപിപ്പിക്കാന്‍ പദ്ധതി ആരോഗ്യകരമായ ആഹാരശീലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പലഹാരങ്ങള്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിട്ട് ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം എത്തുകയാണ്, ‘കല്‍ക്കണ്ടം’. കോഴിക്കോട്ട് നിന്നുള്ള കല്‍ക്കണ്ടം സ്‌നാക്കിംഗ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് ചെറിയ കുട്ടികള്‍മുതല്‍ ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാനാകുന്ന സ്‌നാക്‌സ് വിപണിയിലെത്തിക്കും. തദ്ദേശീയ രുചിഭേദങ്ങള്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യകരമായ രുചിക്കൂട്ടുകള്‍ ആളുകളില്‍ എത്തിക്കുക എന്നതാണ് ‘കല്‍ക്കണ്ടം’ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു കൂട്ടം വിദഗ്ധ ഷെഫുമാര്‍ ഉള്‍പ്പെടുന്ന റിസര്‍ച്ച് & ഡെവലപ്‌മെന്റ് ടീം കുറെ നാളുകളിലായി പ്രവര്‍ത്തിച്ചു വരുന്നു. ”രുചിയും വ്യത്യസ്തതയും മാത്രം മാനദണ്ഡമാക്കി അനുദിനം ഉയര്‍ന്നുവരുന്ന അനാരോഗ്യപരമായ ഭക്ഷണരീതികള്‍ നമ്മളെ തള്ളിവിടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് എന്നത് അത്യന്തം ആശങ്ക ഉളവാക്കുന്നു. ഈ സാഹചര്യത്തിലാണ് ‘കല്‍ക്കണ്ടം’ നിങ്ങള്‍ക്കു മുമ്പില്‍ രുചികരമായ ഭക്ഷണശീലങ്ങളുടെ ‘ആരോഗ്യം’ നിറച്ച കലവറ തുറന്നിടുന്നത്.” കല്‍ക്കണ്ടം ടീം പറയുന്നു. 2024 ജനുവരിയില്‍ സോഫ്റ്റ് ലോഞ്ച് നടത്താന്‍ ലക്ഷ്യമിടുന്ന ഈ സംരംഭം ‘Master…

Read More

ഡിസംബര്‍ 20ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥനമാക്കിയ അവലോകനം. നിഫ്റ്റി 302.95 പോയിന്റ് (1.41 ശതമാനം) നഷ്ടത്തില്‍ 21,150.15ലാണു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 21,000-21,100 എന്ന സപ്പോര്‍ട്ട് ഏരിയയ്ക്ക് താഴെ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ഇടിവ് തുടരാം. നിഫ്റ്റി ഉയര്‍ന്ന് 21,543.50ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 21,593 എന്ന റെക്കോര്‍ഡ് നില പരീക്ഷിച്ചു. എന്നാല്‍ മുന്നേറ്റം തുടരുന്നതില്‍ സൂചിക പരാജയപ്പെട്ടു. സൂചിക കുത്തനെ ഇടിഞ്ഞ് 21,087.30 എന്ന താഴ്ന്ന നിലയിലെത്തി. 21,150.15ല്‍ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മാധ്യമങ്ങള്‍, പൊതുമേഖലാ ബാങ്ക്, മെറ്റല്‍, റിയല്‍റ്റി എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിപണിഗതി നെഗറ്റീവ് ആയിരുന്നു, 279 ഓഹരികള്‍ ഉയര്‍ന്നു, 2083 എണ്ണം ഇടിഞ്ഞു, 127 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. നിഫ്റ്റിയില്‍ ഒ.എന്‍.ജി.സി, ടാറ്റാ കണ്‍സ്യൂമര്‍, ബ്രിട്ടാനിയ, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍, അദാനി പോര്‍ട്ട്സ്, അദാനി എന്റര്‍പ്രൈസസ്, യു.പി.എല്‍, ടാറ്റാ സ്റ്റീല്‍ എന്നിവയ്ക്കാണ് കൂടുതല്‍…

Read More

ആദ്യ ശ്രമത്തിൽ കഴിച്ച് രുചി അറിഞ്ഞെങ്കിലും വിട്ടുകൊടുക്കാനില്ലെന്ന തീരുമാനമാണ് ഉത്തർപ്രദേശിലെ മീററ്റുകാരൻ അങ്കൂർ ത്യാ​ഗിയെ വിജയിച്ച ബിസിനസുകാരനാക്കി മാറ്റിയത്. 2009-ൽ 1 ലക്ഷം രൂപ നിക്ഷേപിച്ച് ആരംഭിച്ച ആദ്യ സംരംഭം തൊഴിലാളി പ്രശ്നങ്ങളെ തുടർന്ന് പൂട്ടിപോയെങ്കിലും പുതിയ മേഖലയിൽ പുതിയ സാധ്യതകളാണ് അങ്കൂർ തേടിയത്. അമ്മയിൽ നിന്ന് കടമായി വാങ്ങിയ 6 ലക്ഷം രൂപയുമായി തുടങ്ങിയ പുതിയ സംരംഭം മൂന്ന് വർഷത്തിനിടെ 35 കോടി വിറ്റുവരവിലേക്ക് ഉയർന്നു. ലിഥിയം അയൺ ബാറ്ററി റീസൈക്ലിംഗ് രം​ഗത്തുള്ള കമ്പനി വളർച്ചയുടെ പുതിയ തലത്തിലേക്ക് ഉയരുകയാണ്. ആദ്യ സംരംഭം പൂട്ടുന്നു 2005-ൽ ബി കോം പഠനകാലത്ത് ചെറിയ ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തിയിരുന്നു, 2009-ൽ മീററ്റിലെ ഫിനാൻസ് വിഷയത്തിൽ എംബിഎയ്ക്ക് ചേർന്നതോടെയാണ് ആദ്യ സംരംഭം ആരംഭിക്കുന്നത്. പഠനത്തോടൊപ്പം സുഹൃത്തിനൊപ്പം ചേർന്ന് ഗാസിയാബാദിൽ റെസ്റ്റോറന്റ് ആയിരുന്നു ആദ്യ സംരംഭം. 1 ലക്ഷം രൂപയുടെ നിക്ഷേപമാണ് അങ്കൂറിനുണ്ടായിരുന്നത്. ചാട്ടും നൂഡിൽസും ദോശയും വില്പനയിലൂടെ സജീവമായിരുന്ന റസ്റ്റോറന്റ് 2 വർഷത്തിനുള്ളിൽ…

Read More

രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച എഐ ഗെയിംചേഞ്ചേഴ്സ് മത്സരത്തിൽ മലയാളി സ്റ്റാർട്ടപ്പുകൾക്ക് പുരസ്കാരത്തിളക്കം. പട്ടാമ്പി സ്വദേശി പ്രശാന്ത് വാരിയരുടെ ക്യൂർ ഡോട്ട് എഐ (Qure.ai) ഒന്നാം സ്ഥാനം(10 ലക്ഷം രൂപ) നേടി.  തിരുവനന്തപുരം കേന്ദ്രമായ ജെൻറോബോട്ടിക് 3ാം സ്ഥാനം (3 ലക്ഷം രൂപ) നേടി. ചുരുക്കപ്പട്ടികയിലെത്തിയ 10 സ്റ്റാർട്ടപ്പുകൾക്കാണ് ഗ്ലോബൽ പാർട്നർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജിപിഎഐ) ഉച്ചകോടിയുടെ ഭാഗമായി ‍ഡൽഹിയിൽ  അവസരം ലഭിച്ചത്. എഐ സഹായത്തോടെ ശ്വാസകോശ രോഗങ്ങൾ വിലയിരുത്തുന്ന സംവിധാനമാണ് ക്യൂർ ഡോട്ട് എഐയുടേത്. പക്ഷാഘാതം ബാധിച്ച് അരയ്ക്കു താഴെ തളർന്നവരെ ആരോഗ്യത്തിലേക്കു നടത്താനുള്ള സംവിധാനമാണ് ജെൻറോബോട്ടിക്കിനു വേണ്ടി റീജനൽ ഡയറക്ടർ എം.അഫ്സല്‍ അവതരിപ്പിച്ചത്. എം.കെ. വിമൽ ഗോവിന്ദ്, അരുൺ ജോർജ്, കെ.റാഷിദ്, എൻ.പി. നിഖിൽ എന്നിവരാണ് സ്ഥാപകർ.

Read More

പ്രകൃതികൃഷി എന്ന ആശയത്തിലൂടെ വികസിപ്പിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങളാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് തന്റെ കരിയർ ഉപേക്ഷിച്ച് പ്രകൃതികൃഷിയുടെ വഴി തിരഞ്ഞെടുക്കുമ്പോൾ ബിജി അബൂബക്കർ കണ്ട സ്വപ്നമാണ് കീടനാശികളോ, രാസവളമോ ചേർക്കാത്ത പ്രകൃതിദത്തമായ കാർഷികോല്പന്നങ്ങൾക്കായി ഒരു ബ്രാൻഡ്എന്നത്.  കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന നാച്ചുറല്‍ എഡിബിള്‍സ് എന്ന സ്ഥാപനത്തിലൂടെ ബിജി ഇപ്പോൾ തന്റെ സ്വപ്നം യഥാർഥ്യമാക്കിയിരിക്കുകയാണ്. നല്ല ആരോഗ്യം നല്ല ആഹാരത്തിലൂടെ എന്ന മഹത്തായ സന്ദേശം പങ്കുവച്ചുകൊണ്ട് കലര്‍പ്പില്ലാത്ത, പ്രകൃതികൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ബിജി. കാർഷിക സംസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത് എങ്കിലും ഇവിടുത്തെ ജനങ്ങൾ  കൃഷിയിൽ നിന്നും മാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിലെ മുഴുവൻ ജനതയ്ക്കും ആവശ്യമായ കാർഷികോല്പന്നങ്ങൾ നൽകാൻ മാത്രം പ്രാപ്തമല്ല ഇവിടുത്തെ കൃഷിയിടങ്ങൾ. ഫലമോ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ഉൽപ്പന്നങ്ങളിൽ സംതൃപ്തരാകേണ്ട അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇത്തരം കാർഷികോല്പന്നങ്ങളിൽ കീടനാശികളുടെയും രാസവളങ്ങളുടെയും സാന്നിധ്യം ഏറെ കൂടിയ അളവിലാണ്. ഇത്തരമൊരു അവസ്ഥയിലാണ്…

Read More

മികച്ചൊരു ബിസിനസ് ആശയം കയ്യിലുണ്ടെങ്കിലും ഇവ നടപ്പിലാക്കി വിജയിപ്പിച്ചെടുക്കു എന്നത് മികച്ച ആസൂത്രണവും തയ്യാറെടുപ്പുകളും ആവശ്യമായ കാര്യമാണ്. ഓരോരുത്തരുടെയും താല്പര്യത്തിനൊത്ത ബിസിനസുകൾക്കൊപ്പം കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം നേടാവുന്ന ബിസിനസുകളെ തേടണം. ഇവ കാലത്തിനൊപ്പം വളരുന്നവയാണെങ്കിൽ അത്രയും നല്ലത്. വിപണിയിൽ ഡിമാൻഡ് വളരെ കൂടുതലുള്ള ദൈന്യംദിന ജീവിതത്തിൽ ഓരോരത്തും ഉപയോ​ഗിക്കുന്ന സേവനങ്ങൾ നൽകുന്ന ബിസിനസുകൾ ആരംഭിക്കുന്നത് മികച്ച വരുമാനം ഉറപ്പ് നൽകും. പുതിയ കാലത്തെ സാധ്യതകൾ ഉപയോ​ഗപ്പെടുത്തി മാസ വരുമാനം തേടുന്നവർക്ക് പരി​ഗണിക്കാവുന്ന 5 ബിസിനസ് സാധ്യതകളാണ് ചുവടെ വിശദമാക്കുന്നത്. ഓൺലൈൻ ട്യൂഷനുകൾ കോവിഡിന് ശേഷം എല്ലാവരും സ്വീകരിച്ചൊരു പഠന മാർ​ഗമാണ് ഓൺലൈൻ കോഴ്സുകൾ. വിദ്യാഭ്യാസ രം​ഗത്തെ ഓൺലൈൻ സാധ്യതകൾ ഉപയോ​ഗപ്പെടുത്തി ട്യൂഷനുകൾ ഓൺലൈനായി നടത്താവുന്നതാണ്. അറിവുള്ള വിഷയങ്ങളിൽ ഓൺലൈൻ ട്യൂഷൻ നടത്തുന്നത് കൂടുതൽ പേരെ ഒന്നിച്ച് പഠിപ്പിക്കാനും നല്ല വരുമാനം ഉണ്ടാക്കാനുമുള്ള സാധ്യതയാണ്. ഇതോടൊപ്പം നിലവിലുള്ള ഓൺലൈൻ പഠന ആപ്പുകൾ ട്യൂട്ടർമാരെ തേടുന്നുണ്ട്. ഇവയിലേക്ക് ഓൺലൈനായി ക്ലാസ് എടുത്തു നൽകുന്നത്…

Read More

ഇന്ന് പണമയക്കാന്‍ എന്തൊരു എളുപ്പമാണ്, ഇങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് ഇന്ന് ഡിജിറ്റൽ പണമിടപാട് സാധിക്കും. ഫോണെടുത്ത് രണ്ട് മൂന്ന് ക്ലിക്കുകള്‍ക്കുള്ളില്‍ പണം ആവശ്യക്കാരനിലേക്ക് എത്തിക്കുന്നത് ഇന്ത്യക്കാരനെ പരിചയപ്പെടുത്തിയതിൽ പേടിഎം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും എളുപ്പമായിരുന്നില്ല പേടിഎം എന്ന എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിന്റെ പിറവി. സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പ്രതിസന്ധികളെ അവസരമാക്കിയാണ് ഈ സ്റ്റാര്‍ട്ടപ്പ് പിറന്നത്. അവസരങ്ങളില്‍ പേടിഎം വളര്‍ന്നപ്പോള്‍ വിജയ് ശേഖര്‍ ശര്‍മയും സമ്പന്നനായി. 10,000 രൂപ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്ന യുവാവ് ഇന്ന് 1.2 ബില്യൺ ഡോളർ ആസ്തിയുടെ ഉടമയമാണ് രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ 92-ാം സ്ഥാനത്തേക്കുള്ള വിജയ് ശേഖറിന്റെ വളര്‍ച്ച സ്വയം വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് കോടീശ്വരനിലേക്ക് 1978-ൽ ഉത്തർപ്രദേശിലെ അലിഗഢിൽ സാധാരണ കുടുംബത്തിലാണ് വിജയ് ശേഖർ ശർമ്മ ജനിക്കുന്നത്. സ്കൂൾ അധ്യാപകനായ സുലോം പ്രകാശിന്റെയും ആശാ ശർമ്മയുടെയും നാല് മക്കളിൽ മൂന്നാമൻ. പ്രാഥമിക…

Read More

മലപ്പുറത്ത് ആരംഭിച്ച വിദ്യാഭ്യാസ സ്റ്റാർട്ട‌പ് ‘ഇന്റർവെൽ’ ഉയരങ്ങൾ കീഴടക്കുന്നു. അരീക്കോട്ടുനിന്നുള്ള 5 യുവാക്കളുടെ ടീം ഇടവേളകളില്ലാതെ ഗോളടി തുടരുകയാണ്. കാൽപന്തു ഗ്രാമമായ അരീക്കോട്ടെ യുവാക്കളുടെ ഗോളടി മേളം മൈതാനത്തല്ല, സ്റ്റാർട്ടപ് മേഖലയിൽ. ഇരുപതു പിന്നിടാത്ത യുവാക്കൾ ചേർന്നു തുടങ്ങിയ വിദ്യാഭ്യാസ സ്റ്റാർട്ട‌പ് ‘ഇന്റർവെൽ’ ആണ് പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതി നടപ്പാക്കാനായി ഫിൻലൻഡ് സർക്കാരിന്റെ ക്ഷണം ലഭിച്ചതാണ് നേട്ടങ്ങളിലെ അവസാനപൊൻതൂവൽ; ഇന്ത്യയിൽനിന്ന് ഇതു സ്വന്തമാക്കിയ ഏക കമ്പനി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ഇവരുടെ നേട്ടം പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഒ.കെ.സനാഫിർ, സി.കെ.റമീസ് അലി, ടി.നജീം ഇല്യാസ്, സി.ഷിബിലി അമീൻ, അസ്‌ലഹ് തടത്തിൽ  എന്നിവർ ചേർന്ന് 2018ലാണ് സംരംഭം ആരംഭിക്കുന്നത്. 2021ൽ റജിസ്റ്റർ ചെയ്തു. കിന്റർഗാർട്ടൻ മുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർഥികൾക്കാണ് ക്ലാസ്.  അരീക്കോട് 200 ചതുരശ്ര അടി വിസ്തീർണമുണ്ട്. 30 രാജ്യങ്ങളിലായി കാൽ ലക്ഷത്തിലേറെ വിദ്യാർഥികൾ. 4000 അധ്യാപകരും 218 ജീവനക്കാരുമുണ്ട്. ദുബായിലും ഓഫിസുണ്ട്. കേരള…

Read More

തുടക്കത്തിലെ പ്രതിസന്ധികൾ മറികടക്കാനും ഒരു കോടി വിറ്റുവരവും 30% ലാഭവും നേടാൻ കഴിഞ്ഞതോടെ 1000 ഷോപ്പുകൾ എന്ന ലക്ഷ്യത്തിലേയ്ക്കു മുന്നേറുകയാണ് ഈ സംരംഭകൻ. ഗൾഫിലെ മികച്ച ജോലി രാജിവച്ചു സംരംഭകനാകാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം പറഞ്ഞു, ഇവനെന്തോ കാര്യമായ കുഴപ്പമുണ്ട്. പക്ഷേ, അവരുടെ ആശങ്കകൾക്കു ചെവികൊടുത്തില്ല. തീരുമാനത്തിൽ ഉറച്ചുനിന്നു. രണ്ടു വർഷം പിന്നിടുമ്പോൾ കോവിഡ് പ്രതിസന്ധിയെപ്പോലും മറികടന്നു ‘പ്രിസോമി’ എന്ന ബ്രാൻഡു കെട്ടിപ്പടുക്കാനും ഒരു കോടിയിലധികം വിറ്റുവരവിൽ 30 ശതമാനം ലാഭം എന്ന നിലയിലേക്കു സ്വന്തം സംരംഭത്തെ കൈപിടിച്ചുയർത്താനും കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഈ 35 കാരൻ.‘ഇപ്പോഴും അച്ഛൻ എന്നോടു മിണ്ടാറില്ല. വെറുതെ പൈസ കളയുന്നു എന്നാണു തുടക്കം മുതലേ അദ്ദേഹം പറയുന്നത്.പക്ഷേ, പിൻമാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. മുന്നോട്ടുവച്ച കാൽ മുന്നോട്ടുതന്നെ,’ ‘പ്രിസോമി’ എന്ന ലേഡീസ് ബോട്ടം വെയർ ബ്രാൻഡിന്റെ ഉടമ എം.പ്രിജു പറയുന്നു. പാലക്കാട് തേങ്കുറിശ്ശി സ്വദേശിയുടെ സ്വന്തം ബിസിനസ് എന്ന സ്വപ്നത്തിന് തുടക്കം കുറിച്ചിട്ട് രണ്ടു വർഷം.

Read More