Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    August 11, 2026

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    പോളിമർ നോട്ടുകൾക്ക് അനുമതി

    July 29, 2026
    Facebook X (Twitter) Instagram
    Trending
    • കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ
    • സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി
    • പോളിമർ നോട്ടുകൾക്ക് അനുമതി
    • വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ
    • 2028 മുതൽ പുതിയ വാഹനങ്ങളിൽ ‘വി-ടു-വി’ നിർബന്ധം
    • വിലക്കയറ്റത്തിൽ ഓണാഘോഷം മങ്ങുമോ?
    • പവൻ ₹1.05 ലക്ഷം കടന്നു
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » വെറും 12 ദിവസം, നേട്ടം 200%, ഈ പൊതുമേഖല ഓഹരി കുതിപ്പ് തുടരുന്നു
    Share Market News

    വെറും 12 ദിവസം, നേട്ടം 200%, ഈ പൊതുമേഖല ഓഹരി കുതിപ്പ് തുടരുന്നു

    Together KeralamBy Together KeralamDecember 13, 2023No Comments2 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    Stock Market

    നവംബര്‍ അവസാനവാരം ഐ.പി.ഒയുമായി ഓഹരി വിപണിയിലെത്തിയ 5 കമ്പനികളില്‍ നാലും നേട്ടത്തില്‍

    ഓഹരി വിപണിയിലേക്ക് പത്തിലധികം കമ്പനികളെയാണ് നവംബര്‍ സമ്മാനിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച നിക്ഷേപ പങ്കാളിത്തം കൊണ്ട് ഇവയെല്ലാം തന്നെ ശ്രദ്ധേയമാകുകയും ചെയ്തു. ലിസ്റ്റിംഗില്‍ നല്‍കിയ നേട്ടത്തെയും മറികടന്നാണ് ഇവയില്‍ പലതിന്റെയും യാത്ര.

    താരമായി ഐ.ആര്‍.ഇ.ഡിഎ

    പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ റിന്യുവബ്ള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി ലിമിറ്റഡാണ് (ഐ.ആര്‍.ഇ.ഡി.എ) ഇതില്‍ ഏറ്റവും കുതിപ്പ് കാണിക്കുന്ന ഓഹരി. ലിസ്റ്റിംഗ് വിലയേക്കാള്‍ 200 ശതമാനത്തിലധികം ഉയര്‍ച്ചയിലാണ് ഓഹരി ഉള്ളത്. തിങ്കളാഴ്ച 20 ശതമാനം അപ്പര്‍ സര്‍കീട്ടിലെത്തിയ ഓഹരി ഇന്ന് 13 ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

    32 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി നവംബര്‍ 29ന് ലിസ്റ്റ് ചെയ്തപ്പോള്‍ 50 രൂപയിലെത്തി. ഓഹരി വിപണിയില്‍ 12 ദിവസം പിന്നിടുമ്പോള്‍ ഓഹരിയുടെ വില 100 രൂപ എന്ന നാഴികക്കല്ലും കടന്നു. ഇന്ന് രാവിലത്തെ സെഷനില്‍ ഓഹരി വില 102 രൂപയിലെത്തിയിരുന്നു. അതായത് 218 ശതമാനം ഉയര്‍ച്ച.

    റീറ്റെയ്ല്‍ ഡിവിഷന്‍ തുടങ്ങി പി.എം കുസും പദ്ധതി വഴി റൂഫ്‌ടോപ് സോളാര്‍, മറ്റ് ബിസിനസ് ടു ബിസിനസ് സെക്ടര്‍ എന്നിവയ്ക്ക് വായ്പകള്‍ ലഭ്യമാക്കിയതാണ് ഓഹരിയെ കുതിപ്പിലേക്ക് നയിച്ചത്. 58 കോടി രൂപയുടെ ആദ്യ വായ്പ ഇതിനകം തന്നെ അനുവദിച്ചു.

    പുനരുപയോഗ ഊര്‍ജ മേഖലയിലെ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്ന കമ്പനിയാണ് ഐ.ആര്‍.ഡി.എ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 22 ശതമാനം വളര്‍ച്ചയോടെ 3,482 കോടി രൂപയാണ്. 865 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 

    ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ശേഷം പൊതുമേഖലയില്‍ നിന്ന് ഓഹരി വിപണിയിലേക്ക് എത്തിയ കമ്പനിയാണ് ഐ.ആര്‍.ഇ.ഡി.എ. 2022 മേയിലാണ് എല്‍.ഐ.സി ഓഹരി വിപണിയിലെത്തിയത്.

    ടാറ്റയും ഗാന്ധാറും

    ഐ.പി.ഒ വിപണിയില്‍ ഏറ്റവും തിളക്കം നേടിയ ഓഹരിയായിരുന്നു ടാറ്റ ടെക്‌നോളജീസ്. ലിസ്റ്റിംഗിന് ശേഷവുംടാറ്റ ഓഹരികള്‍ തിളക്കം നിലനിറുത്തുന്നുണ്ട്. 500 രൂപ ഇഷ്യു പ്രൈസായിരുന്ന ഓഹരി വില ലിസ്റ്റിംഗില്‍ 162ശതമാനത്തിലധികം ഉയര്‍ന്ന് 1,200 രൂപയിലെത്തി. ഇപ്പോള്‍ 1,255 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഇഷ്യു പ്രൈസുമായി നോക്കുമ്പോള്‍ 151 ശതമാനത്തിലധികം നേട്ടം. എന്നാല്‍ ലിസ്റ്റിംഗിനു ശേഷം ഓഹരി ഒരുവേള 1,151 രൂപ വരെ താഴ്ന്നിരുന്നു.

    ഓയില്‍ മേഖലയില്‍ നിന്നുള്ള കമ്പനിയായ ഗാന്ധാര്‍ ഓയിലും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കി മുന്നിലുണ്ട്. 169 രൂപയ്ക്ക് ഇഷ്യു ചെയ്ത ഓഹരി ലിസ്റ്റിംഗില്‍ 298 രൂപയിലെത്തിയിരുന്നു. ഇപ്പോള്‍ ലിസ്റ്റിംഗ് വിലയേക്കാള്‍ 81 ശതമാനത്തിലധികം ഉയര്‍ന്ന് 306 രൂപയിലാണ് ഓഹരിയുള്ളത്.

    ഡിസംബര്‍ ആദ്യദിനം ലിസ്റ്റ് ചെയ്ത ഫ്‌ളെയര്‍ റൈറ്റിംഗ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്ന നേട്ടം 26.8 ശതമാനമാണ്. 304 രൂപ ഇഷ്യു പ്രൈസ് ഉണ്ടായിരുന്ന ഓഹരി ലിസ്റ്റിംഗില്‍ 501 രൂപയിലെത്തിയെങ്കിലും നിലവില്‍ 385 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

    ഉയരാതെ ഫെഡ്ഫിന

    ഏറെ പ്രതീക്ഷയോടെ വിപിണിയിലെത്തിയ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (fedfina) മാത്രമാണ് നിരാശപ്പെടുത്തിയത്. ഫെഡറല്‍ ബാങ്കിന്റെ ധനകാര്യ ഇതര സ്ഥാപനമായ (NBFC) ഫെഡ്ഫിനയുടെ ഇഷ്യു പ്രൈസ് 140 രൂപയായിരുന്നെങ്കിലും ലിസ്റ്റ് ചെയ്തത് 138 രൂപയ്ക്കാണ്. നിലവില്‍ 140 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    അഞ്ചിൽ നിന്ന് ഏഴിലേക്ക്; ആഗോള ഓഹരി വിപണി റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചടി

    June 4, 2026

    എണ്ണവില കുതിപ്പ്; ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്, ആറുലക്ഷം കോടി രൂപയുടെ നഷ്ടം

    May 11, 2026

    സംഘർഷത്തിൽ ഇടിഞ്ഞ് ഇന്ത്യൻ വിപണിയും

    June 23, 2025
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268
    Business News

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    By Bismi BabyAugust 10, 20265
    Business News

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    By Bismi BabyJuly 28, 20266
    Business News

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    By Bismi BabyJuly 16, 20267
    JUST IN
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268

    കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള…

    സംരംഭകർക്ക് കൈത്താങ്ങായി കെ എഫ് സി യുടെ CMEDP പദ്ധതി

    August 10, 2026

    പോളിമർ നോട്ടുകൾക്ക് അനുമതി

    July 29, 2026

    വിഴിഞ്ഞം തുറമുഖം; റോഡ് മാർഗം ചരക്കുനീക്കം ഉടൻ

    July 28, 2026

    2028 മുതൽ പുതിയ വാഹനങ്ങളിൽ ‘വി-ടു-വി’ നിർബന്ധം

    July 27, 2026

    വിലക്കയറ്റത്തിൽ ഓണാഘോഷം മങ്ങുമോ?

    July 25, 2026

    പവൻ ₹1.05 ലക്ഷം കടന്നു

    July 18, 2026

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    July 7, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    Business News

    കെഎഫ്സി സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി; ഈടില്ലാതെ 10 കോടി വരെ വായ്പ

    By Bismi BabyAugust 11, 20268

    കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.