Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ചൊവ്വാഴ്ച വിപണി വ്യാപാരം ആരംഭിക്കുകയാണ്. സബ്സ്ക്രിപ്ഷൻ കഴിഞ്ഞ പുതിയ കമ്പനികളുടെ ലിസ്റ്റിംഗിനാണ് വിപണി കാത്തിരിക്കുന്നത്. എങ്കിലും പുതിയ ഓഹരികളെ തേടുന്നവർക്ക് ലാർജ്കാപിൽ അവസരമുണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഒഎൻജിസി, മഹാനഗർ ഗ്യാസ് അടക്കം 5 ഓഹരികളുടെ ലക്ഷ്യവില കഴിഞ്ഞ ഒരു മാസത്തിനിടെ അപ്‌ഗ്രേഡ് ചെയ്തതായി ട്രെൻഡ്‌ലൈൻ ഡാറ്റ സൂചിപ്പിക്കുന്നു. ഈ ഓഹരികളുടെ വിശദാംശമിതാ. മാരുതി സുസൂക്കി ഇന്ത്യയിലെ മുൻനിര പാസഞ്ചർ കാർ നിർമാതാക്കളാണ് മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ്. വാഹനങ്ങൾക്കൊപ്പം ഓട്ടോമൊബൈൽ ഘടകങ്ങൾ, സ്പെയർ പാർട്സ് എന്നിവയുടെ നിർമാണം, വിൽപ്പന എന്നിവയിലും കമ്പനി പ്രവർത്തിക്കുന്നു. പ്രീ ഓൺഡ് കാറുകളുടെ വിൽപ്പന, ഫ്ലീറ്റ് മാനേജ്മെന്റ്, കാർ ഫിനാൻസിംഗ്, മാരുതി ഡ്രൈവിംഗ് സ്കൂൾ, ഓട്ടോകാർഡ് എന്നിവയും കമ്പനിയുടെ ഭാഗമായുണ്ട്. ഒൻപത് ബ്രോക്കർമാരാണ് മാരുതി സുസുക്കിയുടെ ലക്ഷ്യവില ഉയർത്തിയത്. ബ്രോക്കർമാർ ഓഹരിക്ക് നൽകുന്ന ശരാശരി ലക്ഷ്യവില 12,006 രൂപയാണ്. നിലവിൽ 10,515 രൂപയിൽ ലഭ്യമായ ഓഹരിക്ക് ഏകദേശം 14 ശതമാനം ഉയർച്ച…
നിങ്ങള്‍ ഒരു ഷൂ വാങ്ങാനായി ഒരു കടയില്‍ ചെല്ലുകയാണെന്ന് കരുതുക. അവിടെ കുറച്ചുസമയം ചിലവിട്ട് ഷൂ വാങ്ങാതെ തിരിച്ചുപോയി. പിന്നീട് വീട്ടില്‍ എത്തി ഫേസ്ബുക് ഫീഡിലൂടെ സഞ്ചരിച്ചപ്പോള്‍ ഒരു ഷൂസിന്റെ പരസ്യം ശ്രദ്ധയില്‍ പെട്ടു. നേരത്തെ ചെന്ന അതേ കടയുടെ പരസ്യമായിരുന്നു അത്. ആ പരസ്യത്തില്‍ ക്ലിക്ക് ചെയ്തപ്പോള്‍ എത്തിയത് അവരുടെ ഓണ്‍ലൈന്‍ സ്റ്റോറിലേക്കാണ് അതില്‍ നിന്നും നിങ്ങളൊരു ഷൂസ് തിരഞ്ഞെടുത്ത് എന്നാല്‍ പണം അടച്ച് ഓര്‍ഡര്‍ പ്ലേസ് ചെയ്യാതെ പുറത്തേക്ക് വന്നു. കുറച്ച് കഴിഞ്ഞ് ഇന്‍സ്റ്റാഗ്രാമിലൂടെ പരതുമ്പോള്‍ അതേ ഷൂ കടയുടെ മറ്റൊരു പരസ്യം കണ്ടു. അത് നിങ്ങള്‍ മുന്നേ തിരഞ്ഞെടുത്ത ഷൂസിന്റെ പണം അടച്ച് പര്‍ച്ചേസ് പൂര്‍ത്തിയാക്കാന്‍ ഓര്‍മ്മപെടുത്തിയുള്ള നോട്ടിഫിക്കേഷനായിരുന്നു. അതില്‍ ക്ലിക്ക് ചെയ്ത നിങ്ങള്‍ ഓര്‍ഡര്‍ പൂര്‍ത്തീകരിച്ചു. കൊറിയര്‍ വഴി നിങ്ങള്‍ക്ക് ഷൂ ലഭിച്ചു എന്നാല്‍ അത് നിങ്ങളുടെ കാലിന് പാകമുള്ളതായിരുന്നില്ല. ഉടനെ നിങ്ങള്‍ ആദ്യം സന്ദര്‍ശിച്ച കടയിലേക്ക് ചെന്ന് ഷൂ മാറ്റി വാങ്ങി. വീട്ടില്‍ എത്തിയതും…
എം.എസ്.എം.ഇ സംരംഭകര്‍ക്ക് ‘ജെമ്മി’ലൂടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാം എളുപ്പത്തില്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് (GeM) പ്ലേസിലൂടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ഇനി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാം. ഉദ്യം (Udyam) പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം. udyamregistration.gov.in എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക. പുതുതായി ചെയ്യുന്ന സംരംഭകര്‍ ‘For New Entrepreneurs who are not registered yet as MSME or those with EM-II’ എന്ന വിഭാഗം ക്ലിക്ക് ചെയ്യുക. ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭമെങ്കില്‍ ‘For those already having registration as UAM’എന്നത് ക്ലിക്ക് ചെയ്യുക. ആധാര്‍ നമ്പര്‍, ആധാറിലുള്ള പേര് എന്നിവ നല്‍കുക. ഒ.ടി.പി ക്ലിക്ക് ചെയ്യുക. ആധാറുമായി ബന്ധപ്പെടുത്തിയ നമ്പര്‍ നല്‍കി ഒ.ടി.പി സ്വീകരിക്കുക. പ്രൊപ്രൈറ്റര്‍ഷിപ്പ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ പ്രൊപ്രൈറ്ററുടെ ആധാര്‍ ഉപയോഗിക്കുക. പാര്‍ട്ണര്‍ഷിപ്പ് ആണെങ്കില്‍ മാനേജിംഗ് പാര്‍ട്ണറുടെ ആധാര്‍ നല്‍കുക. ഹിന്ദു അഭിവക്ത കുടുംബം (HUF) എങ്കില്‍ അധികാരിയുടെ…
‘നല്ല കരിക്കിൻവെള്ളം കുപ്പിയിലാക്കി കിട്ടിയാൽ നമ്മുടെ നാട്ടിലും ആവശ്യക്കാർ ഏറെയുണ്ടാവില്ലേ?’ – അമേരിക്കയിലും മറ്റും ഇളനീർ ഒരു ട്രെൻഡായി മാറുന്നു എന്നറിഞ്ഞപ്പോൾ തിരുവനന്തപുരം സ്വദേശി ആർ.കിരൺകുമാർ ചിന്തിച്ചത് ഇങ്ങനെ. കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമായ ബോട്ടിലുകളിൽ ഇളനീര്‍ വിപണിയിലിറക്കാന്നുള്ള സാധ്യത തേടി അദ്ദേഹം 10 വർഷം മുമ്പ് നാളികേര വികസന ബോർഡിലെത്തി. അന്നത്തെ ചെയർമാൻ ടി.കെ.ജോസിന്റെ പ്രചോദനം കൂടിയായതോടെ കംപ്യൂട്ടർ എൻജിനീയറിങ്ങിൽനിന്ന് കരിക്കു കച്ചവടത്തിലേക്കു ചുവടു മാറാൻ തീരുമാനിച്ചു. പറ്റിയ സാങ്കേതികവിദ്യ മൈസൂരിലെ ഡിഫൻസ് ഫുഡ് ലബോറട്ടറിയിൽ കണ്ടെത്തുകയും ചെയ്തു. നിലവാരമുള്ള ഇളനീരിന്റെ ലഭ്യതയായിരുന്നു മറ്റൊരു വെല്ലുവിളി. കേരളത്തിലെങ്ങും തെങ്ങുണ്ടെങ്കിലും വാണിജ്യടിസ്ഥാനത്തിൽ തുടർച്ചയായി ഇളനീർ ഉറപ്പാക്കാവുന്ന തോട്ടങ്ങൾ പാലക്കാട്ടു മാത്രമാണുള്ളത്. അങ്ങനെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ കിരണ്‍ തന്റെ സംരംഭം തുടങ്ങി. ബാലാരിഷ്ടതകൾ ഏറെയായിരുന്നു. മൈസൂരിൽനിന്നു കിട്ടിയ സാങ്കേതികവിദ്യ പൂർണതയുള്ളതായിരുന്നില്ല. ഏതാനും വർഷത്തെ പരിശ്രമം വേണ്ടി വന്നു അത് നേരെയാക്കാൻ. ചില്ലറ വിപണിയിലെ പ്രകടനവും തുടക്കത്തിൽ ആശാവഹമായിരുന്നില്ല. കറൻസി പിൻവലിക്കൽ, പ്രളയം, കൊറോണ…
അവസരങ്ങൾ തിരിച്ചറിയുന്നതാണ് ബിസിനസ്. വിജയിക്കുമെന്ന ഒടുങ്ങാത്ത പ്രതീക്ഷയും ഇന്ധനമാണ്. ഇത് തിരിച്ചറിഞ്ഞ ഒരു വ്യക്തി നേടിയ വലിയ ബിസിനസ് വിജയത്തെപ്പറ്റിയാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് ധീരമായി വിജയത്തിലേക്ക് നടന്നടുത്ത ഒരു വ്യക്തിയുടെ കഥയാണിത്. നിത്യച്ചെലവിനു പോലും പണമില്ലാതെ, റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയ ഒരാൾ. എന്നാൽ പിന്നീട് അദ്ദേഹം പടുതുയർത്തിയത് ആയിരക്കണക്കിന് കോടികളുടെ ബിസിനസ് സാമ്രാജ്യമാണ്. ആ ബിസിനസുകാരന്റെ പേരാണ് സത്യനാരായൺ നുവൽ. രാജസ്ഥാനിലാണ് സത്യനാരായൺ ജനിക്കുന്നത്. പിതാവ് സർക്കാർ സർവീസിൽ അക്കൗണ്ടന്റായിരുന്നു. എന്നാൽ ചെറുപ്പം മുതലേ ബിസിനസിലായിരുന്നു അദ്ദേഹത്തിന് താല്പര്യം. 18ാം വയസ്സിൽ തന്നെ ഒരു ചെറിയ കെമിക്കൽസ് ട്രേഡിങ് സ്ഥാപനം അദ്ദേഹം ആരംഭിച്ചു. എന്നാൽ ഇതിൽ വലിയ വിജയം നേടാൻ സാധിച്ചില്ല. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലായിരുന്നു അദ്ദേഹം വിവാഹശേഷം താമസിച്ചിരുന്നത്. എന്നാൽ നിത്യേനയുള്ള ചിലവു കണ്ടെത്താൻ പോലും അദ്ദേഹം ബുദ്ധിമുട്ടി. പല ദിവസങ്ങളിലും റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങി. എന്നാൽ, ഒരു ദിവസം വിജയം നേടാമെന്ന പ്രതീക്ഷ അദ്ദേഹം കൈവിട്ടിരുന്നില്ല. എന്നാൽ…
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം കൊച്ചിക്കാരൻ ദീപു തുടങ്ങിയ ബിവറേജ് സ്റ്റാർട്ടപ് കറുത്ത മുത്തും സുഗന്ധവ്യഞ്ജനങ്ങളുമായി കേരളത്തിലെത്തിയ പോർച്ചുഗീസുകാരുടെ ഒരു കപ്പൽ കൊച്ചി ഹാർബറിനോട് അടുക്കാൻ ശ്രമിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പാണെന്ന് ഓർക്കണം.ആ കപ്പൽ കാറ്റിലും കോളിലും പെട്ട് ആടിയലുലഞ്ഞ് കടലിൽ മുങ്ങിത്താണു. അതിലുണ്ടായിരുന്ന മദ്യവീപ്പകൾ തേടി കൊച്ചിയിലെ ചിലർ കടലിൽ മുങ്ങാംകുഴിയിട്ടു. അങ്ങനെ സ്വന്തമാക്കിയ മദ്യവീപ്പകളുടെ കഥകളിൽ നിന്ന് വർഷങ്ങൾക്കിപ്പുറം ഒരു തനി കൊച്ചിക്കാരൻ പുതിയൊരു മദ്യബ്രാൻഡ് തുടങ്ങി. പോർച്ചുഗീസുകാർക്ക് വഴിയൊരുക്കിയ കൊച്ചിയുടെ അഴിമുഖത്തുള്ള പാലം ദീപുവിന്റെ ബ്രാൻഡായി. ഹാർബർ ബ്രിഡ്ജ്! ദീപു കെ. പ്രകാശ് ഹാർബർ ബ്രിഡ്ജ് (HARBOUR BRIDGE) എന്ന ആൽക്കഹോൾ സ്റ്റാർട്ടപ് തുടങ്ങിയതിന്റെ കഥ അവിടെ തുടങ്ങുന്നു. പോർച്ചുഗീസുകാർ കൊണ്ടുവന്ന മദ്യബാരലുകളിൽ നിന്ന് കൊച്ചി നുണഞ്ഞ രുചി വിസ്ക്കിയുടെ ചേരുവയായി. പഴമക്കാരിൽ നിന്ന് കേട്ടറിഞ്ഞതും അന്വേഷിച്ച് കണ്ടെത്തിയതുമായി ആ ഫ്ലേവറുമായി ദീപു ഗോവയിലെത്തി. അവിടെ മാസ്റ്റർ ബ്ലൻഡർമാർ പുതിയൊരു വിസ്‌കിയുണ്ടാക്കി, ഹാർബർ ബ്രിഡ്ജ്. അടുത്ത…
ഇംഗീഷ് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പോലുമറിയാതെ ആറാം ക്ലാസ്സില്‍ തോറ്റ് കൂലിപ്പണിക്ക് പോയതായിരുന്നു വയനാടന്‍ കുഗ്രാമത്തില്‍ ജനിച്ച പി സി മുസ്തഫ. എന്നാല്‍ ഇന്ന് 100 കോടി ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ് ഈ ചെറുപ്പക്കാരന്‍. പക്ഷെ, ഇതൊരു വ്യക്തിയുടെ ജൈത്രയാത്രയുടെ കഥയല്ല; മറിച്ച് ദാരിദ്യവും അവഹേളനവും സമ്മാനിച്ച കണ്ണീരിന്റെ ഉപ്പുരസമുള്ള പോരാട്ടമാണ്. ജീവിതത്തില്‍ വിജയം കൊതിക്കുന്ന ആര്‍ക്കും പ്രചോദനത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവം. കുടുംബപശ്ചാത്തലവും കഴിവുകേടുകളുമൊന്നും ഒന്നിനും തടസ്സമല്ലെന്ന വലിയ പാഠം. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് വിജയത്തിന്റെ വിഹായസ്സിലേക്ക് വലിയ ദൂരമില്ലെന്ന സത്യമാണ് ഈ ചെറുപ്പക്കാരന്‍ നമ്മെ പഠിപ്പിക്കുന്നത്. ദാരിദ്ര്യത്തിന്റെ കുട്ടിക്കാലം കല്‍പ്പറ്റയ്ക്കടുത്ത കുഗ്രാമമായിരുന്ന ചെന്നലോടായിരുന്നു മുസ്തഫയുടെ കുട്ടിക്കാലം. വാപ്പ കൂലിപ്പണിക്ക് പോയി കിട്ടുന്നത് കൊണ്ട് അരിഷ്ടിച്ചുള്ള ജീവിതം. റോഡോ വൈദ്യുതിയിയോ എത്തിനോക്കാത്ത ഗ്രാമത്തില്‍ പ്രൈമറി സ്‌കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത്ത്. ഹൈസ്‌കൂളില്‍ പോവണമെങ്കില്‍ നാലു കിലോമീറ്റര്‍ നടക്കണം. അതിനാല്‍ മിക്കവരും നാലില്‍ വച്ച് പഠനം നിര്‍ത്തും. മുസ്തഫയുടെ വാപ്പയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഉമ്മയാണെങ്കില്‍…
കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എന്നിങ്ങനെ അഞ്ച് മേഖലകള്‍ക്ക് മുന്‍തൂക്കം. സംസ്ഥാനത്തെ വലിയ സംരംഭക സമ്മേളനമായ ടൈകോണ്‍ കേരള 2023ന് കൊച്ചി വേദിയാകുന്നു. ഡിസംബര്‍ 15,16 തീയതികളില്‍ കൊച്ചി, ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ‘ഡ്രൈവിംഗ് ദി ചേഞ്ച് – അണ്‍ലോക്കിംഗ് പൊട്ടന്‍ഷ്യല്‍’ എന്നതാണ് പ്രമേയം. കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എന്നിങ്ങനെ അഞ്ച് മേഖലകളിലെ അറിവും അവസരങ്ങളും പങ്കുവയ്ക്കുന്ന വിവിധ സെഷനുകളുണ്ടായിരിക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സിന്റെ കേരള ഘടകമായ ടൈ കേരളയുടെ പന്ത്രണ്ടാമത് സമ്മേളനമാണിത്. ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് ടൈ കേരള പ്രസിഡന്റ് ശ്രീ ദാമോദര്‍ അവനൂര്‍ പറഞ്ഞു. സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അവസരങ്ങളുടെ മികച്ച വേദിയായിരിക്കും ഇത്. നിക്ഷേപകര്‍, ഉപദേഷ്ടാക്കള്‍, പുതിയ ബിസിനസ്…
‘ഡിജെംസ് 2023’ ഫെസ്റ്റിലാണ് അംഗീകാരം തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്‌സിന് വീണ്ടും ആഗോള അംഗീകാരം. ഡി-ഗ്ലോബലിസ്റ്റിന്റെ (D Globalist) പങ്കാളിത്തത്തോടെ ഫോബ്‌സ് തെരഞ്ഞെടുത്ത ‘ടോപ് 200 കമ്പനി’കളുടെ ലിസ്റ്റിലാണ് സ്‌ററാര്‍ട്ടപ്പ് ആയ ജെന്‍ റോബോട്ടിക്സ് തെരഞ്ഞെടുക്കപ്പെട്ടത്.റോബോട്ടിക്‌സ് മേഖലയില്‍ ജെന്‍ റോബോട്ടിക്സ് ഇന്നൊവേഷന്‍സിന്റെ സുപ്രധാന സംഭാവനകള്‍ കണക്കിലെടുത്താണ് അംഗീകാരം. ആഗോള തലത്തില്‍ സ്വാധീനം ചെലുത്തുന്ന 200 കമ്പനികളെയാണ് ഈ ലിസ്റ്റിംഗിൽ പ്രധാനമായും തെരഞ്ഞെടുത്തിട്ടുള്ളത്. ആഗോള തലത്തില്‍ നെറ്റ്‌വര്‍ക്കിംഗിലൂടെ കമ്പനികളെ വളരാന്‍ സഹായിക്കുന്ന സംരംഭമാണ് ഡി-ഗ്ലോബലിസ്റ്റ്. ‘ഫോബ്‌സ് അണ്ടര്‍ 30 ഏഷ്യ ലിസ്റ്റിലും ജെന്‍ റോബോട്ടിക്‌സ്’ ഇടം പിടിച്ചിരുന്നു. ‘ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ്‌സ് 2023’ല്‍ മികച്ച സ്റ്റാര്‍ട്ടപ്പായി ജെന്‍ റോബോട്ടിക്‌സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ”ഞങ്ങളുടെ ഇന്നോവേഷനെ ലോകം അംഗീകരിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ട്, അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഫോര്‍ബ്‌സിന്റെ മികച്ച 200 കമ്പനികളുടെ പട്ടികയില്‍ ഇടം ലഭിച്ചത്. ഇത് കൂടുതല്‍ യുവാക്കള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാന്‍ പ്രോത്സാഹനമാകുമെന്നും സാങ്കേതിക…
വെര്‍സിക്കിള്‍ ടെക്നോളജീസ് സ്ഥാപകന്‍ കിരണ്‍ കരുണാകരന്‍, സി.ഇ.ഒ/ഡയറക്ടര്‍ മനോജ് ദത്തന്‍, ഡയറക്ടര്‍ അനീഷ് സുഹൈല്‍. ഈ സംവിധാനം റെയില്‍വേ സ്റ്റേഷനുകള്‍ പോലുള്ള ഇടങ്ങളില്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം ഏറ്റവും കുറഞ്ഞ ചെലവിലും സമയത്തിലും രോഗനിര്‍ണയം നടത്തുന്ന ആദ്യ ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്‌ക് സംവിധാനവുമായി വെര്‍സിക്കിള്‍ ടെക്നോളജീസ് എന്ന മലയാളി സ്റ്റാര്‍ട്ടപ്പ്. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ഉപകരണത്തിലെ ടച്ച് സ്‌ക്രീനിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുമ്പോള്‍ കിയോസ്‌കിലെ സംവിധാനം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഇത് വിശകലനം ചെയ്യും.രക്തസമ്മര്‍ദം, ഹൃദയാരോഗ്യം (ഇ.സി.ജി. റീഡര്‍), ശരീരഭാരം തുടങ്ങിയവ ഈ സംവിധാനത്തിലൂടെ അറിയാം. വെര്‍സിക്കിള്‍ ടെക്നോളജീസ് സി.ഇ.ഒ മനോജ് ദത്തന്‍, സ്ഥാപകന്‍ കിരണ്‍ കരുണാകരന്‍, കമ്പനിയുടെ ഡയറക്ടര്‍ അനീഷ് സുഹൈല്‍ എന്നിവരാണ് ഈ സംരംഭം നയിക്കുന്നത്. മുന്നറിയിപ്പും വൈദ്യോപദേശവും വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണിത്. രോഗനിര്‍ണ്ണയം മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കുന്നതിന് പുറമെ പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ രോഗിക്ക് മുന്നറിയിപ്പും നല്‍കും. ടെലി-ഹെല്‍ത്ത്…