Author: Together Keralam

സംരംഭകരും വ്യാവസായിക രംഗത്തെ പ്രഗത്ഭരും തമ്മിലുള്ള ചർച്ചകളും ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകളും പുതിയ അവസരങ്ങളും ബി 2 ബി-യിൽ നടക്കും. B2B മീറ്റ് സെഗ്‌മെന്റിൽ കേന്ദ്രീകൃത ചർച്ചകളിലും നെറ്റ്‌വർക്കിംഗിലും ഏർപ്പെടാനുള്ള അവസരം ലഭിക്കും. വ്യവസായ മേഖലയിലെ സംരംഭങ്ങൾക്കായുള്ള B2B മീറ്റിംഗുകളും മേഖലകളിലുള്ളവർക്കുള്ള സമർപ്പിത മീറ്റിംഗുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ വിഭാഗത്തിലും 200 പേർ വീതം പങ്കെടുക്കും. https://keraleeyam.kerala.gov.in/

Read More

ഗുരുവായൂരില്‍ മാന്‍ഹോളുകള്‍ ശുചീകരിക്കാന്‍ ഇനി മനുഷ്യ പ്രയത്നത്തിന്‍റെ ആവശ്യമില്ല. ശുചീകരണത്തിന് റോബോട്ടിക് യന്ത്രങ്ങള്‍ തയ്യാറാണ്. അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ യന്ത്രം ഇനി കാനകളിലിറങ്ങും മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ ഇനി മനുഷ്യന്‍ ഇറങ്ങേണ്ട ആവശ്യമില്ല. പകര്‍ച്ചാ വ്യാധിയെ ഭയക്കുകയും  വേണ്ട. പണിയെടുക്കാന്‍ റോബോട്ടിക് യന്ത്രമുണ്ട്. ജെന്‍റോബോട്ടിക്‌സ് വികസിപ്പിച്ച സ്കാവെഞ്ചര്‍  ബാന്‍ഡിക്കൂട്ട് റോബോട്ടിക് യന്ത്രമാണ് ഗുരുവായൂര്‍ ക്ഷേത്ര നഗരിയില്‍ മാന്‍ഹോള്‍ ശുചീകരണത്തിന് തയ്യാറാക്കിയത്. ബോട്ടിക് ട്രോണ്‍ മാന്‍ഹോളില്‍ പ്രവേശിച്ച് മലിനജലം നീക്കം ചെയ്യും. മാന്‍ഹോളിനുള്ളിലെ ഹാനികരമായ വാതകങ്ങളെ തിരിച്ചറിയാന്‍ പറ്റുന്ന വാട്ടര്‍പ്രൂഫ്, എച്ച്‍ഡി വിഷന്‍ ക്യാമറകള്‍, ഗ്യാസ് സെന്‍സറുകള്‍ എന്നിവയും യന്ത്രത്തിലുണ്ട്. അപകടം പിടിച്ച മാന്‍ഹോള്‍ ജോലികളിലെ മനുഷ്യ പ്രയത്നം കുറക്കാന്‍  റോബോട്ടിക് വിദ്യ സഹായിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേരള വാട്ടര്‍ അതോറിറ്റി റോബോട്ടിക്ക് ശുചീകരണ യന്ത്രം സജ്ജീകരിച്ചത്. മാന്‍ഹോള്‍ ശുചീകരണത്തിന് പൂര്‍ണമായും റോബോട്ടിക്  സാങ്കേതിക വിദ്യ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍‍ സംസ്ഥാനമായി കേരളം മാറിയെന്നാണ് വാദം. …

Read More

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍.ജെ എഡ്യൂക്കേഷണല്‍ നോളെഡ്ജ് ഫൗണ്ടേഷനില്‍ നിന്നും സീഡ് ഫണ്ട് ആയി 20 ലക്ഷം രൂപ നേടി കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്പ് ടെക് മാഘി. ശൈശവ ദശയിലുള്ള, മികച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനു വേണ്ടി നല്‍കുന്ന ധനസഹായമാണ് സീഡ് ഫണ്ട്. 2021 ല്‍ 30 പേരടങ്ങുന്ന സംഘവുമായി ആരംഭിച്ച ചെറു സംരംഭമാണ് ടെക് മാഘി. ആധുനിക ജോലി സാധ്യതകള്‍ മുന്നില്‍ കണ്ട് വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള സാങ്കേതിക സ്‌കില്‍ ഡെവലപ്‌മെന്റ് ഉല്‍പ്പന്നങ്ങളാണ് ഇവർ അവതരിപ്പിക്കുന്നത്. നൈപുണ്യവികസനത്തിനും കൂടുതല്‍ പ്രൊഫഷണലുകളെ സ്റ്റാര്‍ട്ടപ്പിലേക്കെത്തിക്കാനും ഈ സീഡിംഗ് ഫണ്ട് വഴി സാധിക്കുമെന്ന് ടെക് മാഘി സ്ഥാപകന്‍ ദീപക് രാജന്‍ പറഞ്ഞു. ഇതുവരെ 75,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ട് കോടിയിലധികം രൂപ വരുമാനമുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്.

Read More

ആയിരത്തിലേറെ അപേക്ഷകരില്‍ നിന്നാണ് ടോപ് 30ലേക്ക് സ്പീക്ക്ആപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൂടുതല്‍ നിക്ഷേപം (ഫണ്ടിംഗ്) നേടി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനും പിന്തുണയേകുന്ന ഗൂഗ്ള്‍ ആപ്പ്‌സ്‌കെയില്‍ അക്കാഡമി-2023ല്‍ ഇടംനേടി ഒരുകൂട്ടം മലയാളി ചെറുപ്പക്കാര്‍ സ്ഥാപിച്ച സ്പീക്ക്ആപ്പ് (SpeakApp). കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയവുമായി ചേര്‍ന്ന് ഗൂഗ്ള്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണിത്. ആയിരത്തിലേറെ അപേക്ഷകരില്‍ നിന്നാണ് ടോപ് 30 സംരംഭങ്ങളിലേക്ക് സ്പീക്ക്ആപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനം മികച്ച നിലവാരത്തോടെ മെച്ചപ്പെടുത്തല്‍, ആഗോളതലത്തില്‍ സാന്നിദ്ധ്യം ഉയര്‍ത്തല്‍, മികച്ച വളര്‍ച്ച ഉറപ്പാക്കല്‍, കൂടുതല്‍ ഫണ്ട് ശേഖരണം, ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ മുന്‍തൂക്കം നേടല്‍ തുടങ്ങിയവയ്ക്ക് പിന്തുണ ലഭിക്കും. ശബ്ദങ്ങളുടെ ലോകവുമായി സ്പീക്ക്ആപ്പ് ശബ്ദം അധിഷ്ഠിതമായ സാമൂഹിക മാദ്ധ്യമമാണ് സ്പീക്ക്ആപ്പ്. ഗൂഗ്ള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, www.speakapp.app എന്നിവയില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങളുടെ ചിന്തകളും വാക്കുകളും ശബ്ദമായി പോസ്റ്റ് ചെയ്യാമെന്നതാണ് സ്പീക്ക്ആപ്പിന്റെ മുഖ്യ സവിശേഷത. മറ്റുള്ളവരുടെ കണ്ടന്റുകളും കാണാം, ആസ്വദിക്കാം.…

Read More

ബിസിനസ് തകര്‍ച്ച സമ്മാനിച്ച കോടികളുടെ കടത്തില്‍ നിന്ന് രണ്ട് പേറ്റന്റ് ഉല്‍പ്പന്നങ്ങളിലൂടെ വിപണി പിടിച്ച് രാജ്യാന്തര തലത്തിലേക്ക് ബിസിനസ് വളര്‍ത്തുകയാണ് പെരുമ്പാവൂരിലെ സംരംഭകന്‍ മിന്റോ സാബു. ഈ രാത്രി പുലരാതിരുന്നെങ്കില്‍! ഭാര്യ സൂസന്റെ കൈകള്‍ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ഇരുട്ടിനെ നോക്കി പ്രാര്‍ത്ഥിച്ചിട്ടുണ്ട് മിന്റോ സാബു. നേരം വെളുക്കുമ്പോള്‍ പലര്‍ക്കും മറുപടി കൊടുക്കേണ്ടി വരും. എല്ലാം കൊടുത്തുതീര്‍ക്കാനുള്ള പണത്തിന്റെ കാര്യം തന്നെ. നല്ല രീതിയില്‍ നടന്ന ബിസിനസ് എട്ട് നിലയില്‍  പൊട്ടി, കോടികളുടെ കടം സ്വന്തം തലയില്‍ വീണ് ഒറ്റപ്പെട്ട് പോയ മിന്റോ സാബു ഇന്ന് രണ്ട് പേറ്റന്റ്  ഉല്‍പ്പന്നങ്ങളുമായി ഇന്ത്യക്കകത്തും പുറത്തും അക്ഷരാര്‍ത്ഥത്തില്‍ വിപണിയില്‍ ആഴ്ന്നിറങ്ങിയിരിക്കുകയാണ്. അതും രണ്ട് വിഭിന്ന മേഖലകളില്‍. ഓരോ വീട്ടിലെ അടുക്കളയിലേക്കും വേണ്ട  ഉല്‍പ്പന്നങ്ങളുമായി ഗ്രാനോവെയറിലൂടെയും റൂഫ് ടൈല്‍ രംഗത്ത് ഇന്നൊവേറ്റീവ് ബ്രാന്‍ഡായ ഗ്രാനോ നാനോ സെറാമിക്കിലൂടെയും! 2025ഓടെ 100 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി ഗ്രാനോ മാറുമെന്ന് ആത്മവിശ്വാസത്തോടെ മിന്റോ സാബു പറയുന്നു. പ്ലാസ്റ്റിക്കിനും മെലാമൈനിനും…

Read More

സ്മാര്‍ട്ട് വാച്ച്, നെക്ക്ബാന്‍ഡ്, സൗണ്ട് ബാര്‍ തുടങ്ങിയവ നിര്‍മ്മിക്കും; കയറ്റുമതിയും ചെയ്യുമെന്ന്. ദുബൈ ആസ്ഥാനമായ ആഷ്‌ടെല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ലൈഫ്‌സ്റ്റൈല്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ്  എൻഡെഫോയ്ക്ക് ഇന്ത്യയില്‍ വന്‍ പ്രതീക്ഷകള്‍. മെയ്ക്ക് ഇന്‍ ഇന്ത്യക്ക് പിന്തുണയുമായി ഇന്ത്യയില്‍ നൂതന ഉപയോക്തൃ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും മികവുറ്റ വിതരണശൃംഖല കെട്ടിപ്പടുക്കാനും ഗവേഷണത്തിനും വികസനത്തിനുമായി 200 കോടി രൂപയുടെ നിക്ഷേപത്തിന് എൻഡെഫോ ഒരുക്കമാണെന്ന് സി.ഇ.ഒയും കോഴിക്കോട് സ്വദേശിയുമായ അനീഫ് ടാസ്. 2018ല്‍ ഇന്ത്യയിലെത്തിയ എൻഡെഫോയ്ക്ക് നിലവില്‍ സമാര്‍ട്ട് വാച്ച്, പാര്‍ട്ടി സ്പീക്കറുകള്‍, സൗണ്ട്  ബാറുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, ട്രൂ വയര്‍ലെസ് സ്റ്റീരിയോ (TWS), ഇയര്‍പോഡ്, നെക്ക് ബാന്‍ഡ്, ഇയര്‍ഫോണ്‍, പവര്‍ബാങ്ക്, ചാര്‍ജിംഗ് കേബിള്‍, അഡാപ്റ്റര്‍, കാര്‍ ചാര്‍ജര്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ശ്രദ്ധേയ നിരതന്നെയുണ്ട്. 2,000ലധികം റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ആമസോണിലൂടെയും സ്വന്തം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം (https://www.endefo.in/) വഴിയുമാണ് വില്‍പന. 2026ഓടെ 10 ശതമാനം വിപണിവിഹിതം ഇന്ത്യൻ വിയറബിൾ ടെക്നോളജി വിപണിയിൽ സ്വന്തമാക്കുകയും എൻഡെഫോയുടെ…

Read More

തിരുവനന്തപുരം ∙ പുതിയ വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സെന്റർ ഫോർ ബിസിനസ് ആൻഡ് സ്റ്റഡീസ് ആൻഡ്  റിസർച്ചിന്റെയും നേതൃത്വത്തിൽ നടന്ന  കേരള റീട്ടെയ്ൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വ്യാപാര രംഗത്തു വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള നീക്കം ചില്ലറവിൽപന മേഖലയെ അപകടകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവളം ഉദയസമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  പ്രസിഡന്റ് രാജു  അപ്‌സര അധ്യക്ഷനായിരുന്നു. ഐഐഎം അഹമ്മദാബാദിലെ മുൻ പ്രഫസർ  ഏബ്രഹാം കോശി മുഖ്യപ്രഭാഷണം നടത്തി. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങ്, യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് പ്യൂട്ടോറിക്ക ഫാക്കൽറ്റിയായ പ്രഫ. ജസ്റ്റിൻ പോൾ, സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് ആൻഡ് റിസർച് ചെയർമാൻ ബാബു കോട്ടയിൽ, ഹൈദരാബാദിലെ എസ്ബിഐ സ്റ്റാഫ് കോളജിലെ അധ്യാപിക ഡോ. ബിന്ദു കെ. നമ്പ്യാർ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി,…

Read More

ഫ്‌ളോറിഡയിലേക്ക് താമസം മാറ്റിയതോടെ സാധ്യതകളുടെ ഒരു പുതിയ ലോകം അവള്‍ക്ക് മുന്നില്‍ തുറന്നു. നിര്‍മിത ബുദ്ധിയുടെ (artificial intelligence-AI) വരവ് ജോലി തെറിപ്പിക്കുമെന്ന് പേടിച്ചവരാണ് ഏറെയും. എന്നാല്‍ ഇതേ നിര്‍മിത ബുദ്ധി ഉപയോഗിച്ച് എങ്ങനെ ഒരു സംരംഭം കെട്ടിപ്പടുക്കാം എന്ന് ചിന്തിച്ചവരും  ഇവിടെയുണ്ട്. അവരിലൊരാളാണ് ഇന്ത്യക്കാരിയായ പ്രഞ്ജലി അവസ്തി എന്ന 16 വയസ്സുകാരി. അങ്ങനെ എ.ഐയുമായി കൈകോര്‍ത്ത് പ്രഞ്ജലി തുടങ്ങിയ ഡെല്‍വ്.എ.ഐ (Delv.AI) എന്ന സംരംഭം ഇന്ന് 100 കോടി രൂപയുടെ (12 ദശലക്ഷം  ഡോളര്‍) മൂല്യമുള്ള ഒരു വലിയ സ്റ്റാര്‍ട്ടപ്പാണ്. എന്റര്‍പ്രൈസ് ഗവേഷണത്തിനും വികസനത്തിനും എ.ഐ  സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് പ്ലാറ്റ്ഫോമാണിത്. കോഡിംഗിലൂടെ സാങ്കേതിക ലോകത്തേക്ക് പ്രഞ്ജലി അവസ്തി 7 വയസ്സിലാണ് കോഡിംഗ് ആരംഭിക്കുന്നത്. 11 വയസ്സുള്ളപ്പോള്‍ പ്രഞ്ജലിയുടെ കുടുംബം  ഇന്ത്യയില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് താമസം മാറ്റിയതോടെ സാധ്യതകളുടെ ഒരു പുതിയ ലോകം പ്രഞ്ജലി  അവസ്തിയ്ക്ക് മുന്നില്‍ തുറന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ക്ലാസുകളിലും മത്സര ഗണിത പ്രോഗ്രാമുകളിലും  മികച്ച…

Read More

ദുരിതകയങ്ങൾ താണ്ടിയാണ് പി.സി മുസ്തഫ എന്ന സംരംഭകന്റെ വരവ്. ആ ജീവിതാനുഭവങ്ങളുടെ ആകെ തുകയാണ് അദ്ദേഹത്തിന്റെ സംരംഭത്തിന്റെ വിജയവും. ആറാം ക്ലാസിൽ തോറ്റ് പഠനമുപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയിടത്ത് നിന്ന് 100 കോടി വരുമാനം ലഭിക്കുന്ന കമ്പനിയുടെ തലപ്പത്തിരിക്കാൻ വേറെ റേഞ്ച് വേണം, അതുണ്ടെന്ന് തെളിയിച്ച സംരംഭകനാണ് വയനാട് ചെന്നലോട് സ്വദേശി പി.സി മുസ്തഫ. മുസ്തഫയും കസിൻസും 2005 ൽ 25,000 രൂപയ്ക്ക് ബം​ഗളൂരുവിൽ തുടങ്ങിയ ഭക്ഷ്യ സ്റ്റാർട്ടപ്പായിരുന്നു ഐഡി ഫ്രഷ് ഫുഡ്. 25,000 രൂപയിൽ നിന്ന് നിക്ഷേപം 6 കോടിയിലെത്തിച്ച് 100 കോടിക്ക് മുകളിൽ വരുമാനം ലഭിക്കുന്ന കമ്പനിയായി ഐഡി ഫ്രഷ് ഫുഡ് വളരുകയായിരുന്നു. ഇഡ്ലി, ദേശ മാവ് വില്പനയിൽ നിന്നാരംഭിച്ച് റൊട്ടിയും പനീറും പൊറോട്ടയും ചപ്പാത്തിയും ഇന്ന് കമ്പനി വില്പന നടത്തുന്നുണ്ട്. ഇന്ത്യയിലെ 8 സംസ്ഥാനങങളിലും ദുബായിയിലും കമ്പനിക്ക് ഉപഭോക്താക്കളുണ്ട്. തോൽവിയിൽ നിന്ന് പഠിച്ച പാഠം പഠിത്തത്തില്‍ ശരാശരിയാണെങ്കിലും കണക്കിലായിരുന്നു മുസ്തഫയ്ക്ക് താല്‍പര്യം. എന്നാല്‍ ആറാം തരത്തില്‍ തോറ്റതോടെ പഠിത്തം…

Read More

തന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിനും, കടബാധ്യത തീർക്കുന്നതിനും ഒരു സ്ത്രീ നടത്തിയ ആത്മവിശ്വാസത്തിന്റെ കഥയാണ് മാളവിക ​ഹെ​ഡ്ഗെയുടേത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവ സംരംഭകർക്ക് പ്രചോദനം നൽകുന്നതാണ് മാളവികയുടെ വിജയ​ഗാഥ. സിസിഡി ബ്രാൻഡിന്റെ നവീകരണത്തിനും, കടബാധ്യത കുറയ്ക്കുന്നതിനും വേണ്ടി മാളവിക നടത്തിയ സംരംഭകയാത്ര ഏവർക്കും പ്രചോദനം നൽകുന്നതാണ്. ഇന്ത്യയിലെ ജനപ്രിയമായ കോഫി ശൃംഖലകളിലൊന്നായ കഫേ കോഫി ഡേയുടെ (സിസിഡി) കഥ വിജയകരമായ ഒരു ബിസിനസ്സിനെക്കുറിച്ച് മാത്രമുള്ളതല്ല. അത് നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റേയും വീണ്ടെടുപ്പിന്റെയും കഥ കൂടിയാണ്. സിസിഡിയുടെ സ്ഥാപകനായ വിജി സിദ്ധാർത്ഥ ദാരുണമായി ജീവനൊടുക്കിയപ്പോൾ, 7,000 കോടി രൂപയുടെ കടബാധ്യതയിൽ കമ്പനി തകർന്നു. ആ ഇരുണ്ട കാലത്താണ് അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഡ്ഗെ പ്രതീക്ഷയുടെ വെളിച്ചവുമായി കമ്പനിയെ ഏറ്റെടുത്തത്. വളരെ പ്രതിസന്ധി നിറഞ്ഞ കാലത്ത് സിസിഡിയെ നയിക്കുകയും ബിസിനസ്സിന് പുതിയ ജീവൻ നൽകുകയും ചെയ്ത വനിതയാണ് മാളവിക ഹെഡ്ഗെ. സിസിഡിയുടെ സിഗ്നേച്ചർ കോഫി ഭീമമായ കടബാധ്യതയിൽ പിന്മാറാതെ, സിസിഡിയെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ…

Read More