സ്മാര്‍ട്ട് വാച്ച്, നെക്ക്ബാന്‍ഡ്, സൗണ്ട് ബാര്‍ തുടങ്ങിയവ നിര്‍മ്മിക്കും; കയറ്റുമതിയും ചെയ്യുമെന്ന്.
ദുബൈ ആസ്ഥാനമായ ആഷ്‌ടെല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ലൈഫ്‌സ്റ്റൈല്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് എൻഡെഫോയ്ക്ക് ഇന്ത്യയില്‍ വന്‍ പ്രതീക്ഷകള്‍. മെയ്ക്ക് ഇന്‍ ഇന്ത്യക്ക് പിന്തുണയുമായി ഇന്ത്യയില്‍ നൂതന ഉപയോക്തൃ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും മികവുറ്റ വിതരണശൃംഖല കെട്ടിപ്പടുക്കാനും ഗവേഷണത്തിനും വികസനത്തിനുമായി 200 കോടി രൂപയുടെ നിക്ഷേപത്തിന് എൻഡെഫോ ഒരുക്കമാണെന്ന് സി.ഇ.ഒയും കോഴിക്കോട് സ്വദേശിയുമായ അനീഫ് ടാസ്.
2018ല്‍ ഇന്ത്യയിലെത്തിയ എൻഡെഫോയ്ക്ക് നിലവില്‍ സമാര്‍ട്ട് വാച്ച്, പാര്‍ട്ടി സ്പീക്കറുകള്‍, സൗണ്ട് ബാറുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, ട്രൂ വയര്‍ലെസ് സ്റ്റീരിയോ (TWS), ഇയര്‍പോഡ്, നെക്ക് ബാന്‍ഡ്, ഇയര്‍ഫോണ്‍, പവര്‍ബാങ്ക്, ചാര്‍ജിംഗ് കേബിള്‍, അഡാപ്റ്റര്‍, കാര്‍ ചാര്‍ജര്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ശ്രദ്ധേയ നിരതന്നെയുണ്ട്. 2,000ലധികം റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ആമസോണിലൂടെയും സ്വന്തം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം (https://www.endefo.in/) വഴിയുമാണ് വില്‍പന. 2026ഓടെ 10 ശതമാനം വിപണിവിഹിതം ഇന്ത്യൻ വിയറബിൾ ടെക്നോളജി വിപണിയിൽ സ്വന്തമാക്കുകയും എൻഡെഫോയുടെ ലക്ഷ്യമാണ്.
എൻഡെഫോയുടെ സ്വന്തം ഇടം
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണ് എൻഡെഫോ കുറിക്കുന്നത്. സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ആരുമായും മത്സരമല്ല എൻഡെഫോയുടെ ഉന്നം. ഈ ബ്രാന്‍ഡുകളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന ഉത്പന്നങ്ങളാകും എൻഡെഫോയുടേത്. അതുവഴി വിപണിയില്‍ സ്വന്തമായ ഇടം കണ്ടെത്തും.
ഏതെങ്കിലും ഒരു ഉത്പന്നത്തിലോ മേഖലയിലോ എൻഡെഫോ തങ്ങിനില്‍ക്കില്ല. എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും അനുയോജ്യമായ ഉത്പന്നങ്ങളിലൂടെ ഇന്ത്യയിലെമ്പാടും വിജയമുദ്ര പതിപ്പിക്കാനാണ് ശ്രീമിക്കുന്നത്. ഉപയോക്താക്കള്‍ക്ക് എത്തിപ്പിടിക്കാനാവുന്ന വില, ലോകോത്തര നിലവാരം എന്നിവ എൻഡെഫോയുടെ മികവുകളായിരിക്കും.