ഗുരുവായൂരില്‍ മാന്‍ഹോളുകള്‍ ശുചീകരിക്കാന്‍ ഇനി മനുഷ്യ പ്രയത്നത്തിന്‍റെ ആവശ്യമില്ല. ശുചീകരണത്തിന് റോബോട്ടിക് യന്ത്രങ്ങള്‍ തയ്യാറാണ്. അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ യന്ത്രം ഇനി കാനകളിലിറങ്ങും മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ ഇനി മനുഷ്യന്‍ ഇറങ്ങേണ്ട ആവശ്യമില്ല. പകര്‍ച്ചാ വ്യാധിയെ ഭയക്കുകയും വേണ്ട. പണിയെടുക്കാന്‍ റോബോട്ടിക് യന്ത്രമുണ്ട്. ജെന്‍റോബോട്ടിക്‌സ് വികസിപ്പിച്ച സ്കാവെഞ്ചര്‍ ബാന്‍ഡിക്കൂട്ട് റോബോട്ടിക് യന്ത്രമാണ് ഗുരുവായൂര്‍ ക്ഷേത്ര നഗരിയില്‍ മാന്‍ഹോള്‍ ശുചീകരണത്തിന് തയ്യാറാക്കിയത്.
ബോട്ടിക് ട്രോണ്‍ മാന്‍ഹോളില്‍ പ്രവേശിച്ച് മലിനജലം നീക്കം ചെയ്യും. മാന്‍ഹോളിനുള്ളിലെ ഹാനികരമായ വാതകങ്ങളെ തിരിച്ചറിയാന്‍ പറ്റുന്ന വാട്ടര്‍പ്രൂഫ്, എച്ച്‍ഡി വിഷന്‍ ക്യാമറകള്‍, ഗ്യാസ് സെന്‍സറുകള്‍ എന്നിവയും യന്ത്രത്തിലുണ്ട്. അപകടം പിടിച്ച മാന്‍ഹോള്‍ ജോലികളിലെ മനുഷ്യ പ്രയത്നം കുറക്കാന്‍ റോബോട്ടിക് വിദ്യ സഹായിക്കും.
സംസ്ഥാന സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേരള വാട്ടര്‍ അതോറിറ്റി റോബോട്ടിക്ക് ശുചീകരണ യന്ത്രം സജ്ജീകരിച്ചത്. മാന്‍ഹോള്‍ ശുചീകരണത്തിന് പൂര്‍ണമായും റോബോട്ടിക് സാങ്കേതിക വിദ്യ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറിയെന്നാണ് വാദം. വിദേശ രാജ്യങ്ങളില്‍ സജീവമായ സാങ്കേതിക വിദ്യ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉപയോഗത്തിലുണ്ട്. പദ്ധതി ഉല്‍ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.