Author: Together Keralam

വെള്ളത്തിന്റെ ബുദ്ധിമുട്ട് അനുഭവിച്ച യുവാക്കള്‍ ശൂന്യതയില്‍ നിന്നു വെള്ളം നിര്‍മിച്ച കഥ കേള്‍ക്കാം. കേട്ടാല്‍ പലരും അമ്പരന്നു പോകും. ശൂന്യതയില്‍ നിന്ന് വെള്ളം. ഇത് ജാലവിദ്യയല്ല, ശാസ്ത്രത്തിന്റെ വളര്‍ച്ച. കടുത്ത ജലക്ഷാമം നേരിട്ട് അനുഭവിച്ച സ്വപ്നില്‍ ശ്രീവാസ്തവയും, ആര്‍ വൈ വെങ്കിടേഷും ചേര്‍ന്ന് 2016 -ല്‍ ഉറവ് ലാബ്സ് സ്ഥാപിച്ചാണ് ഈ ശ്രമത്തിന് തുടക്കമിട്ടത്. ഇരുവരും കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിക്കുമ്പോള്‍ നേരിട്ട ജലക്ഷാമമാണ് ശൂന്യതയില്‍ നിന്നു വെള്ളം നിര്‍മിക്കാനുള്ള ടെക്‌നോളജിലേക്ക് ചിന്തിപ്പിച്ചത്. ഇരുവരും ബംഗളുരുവില്‍ ലാബ് തുടങ്ങിയപ്പോഴും ഇതിനായി ഗവേഷണം തുടര്‍ന്നു. റഫ്രിജന്റ് സാങ്കേതിക വിദ്യയില്‍ കൂടി അന്തരീക്ഷ ജലത്തെ ഘനീഭവിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇതു കാര്യക്ഷമമോ സുസ്ഥിരമോ ആയിരുന്നില്ലെന്ന് അറിയാമായിരുന്നിട്ടും ശ്രം തുടര്‍ന്നു. പിന്നീട്  റഫ്രിജന്റുകളില്‍ നിന്നു ഡെസിക്കന്റുകളിലേയ്ക്ക് എത്തി ഗവേഷണം. വൈദ്യുതി ഉപയോഗിക്കാതെ അന്തരീക്ഷത്തില്‍ നിന്നു വെള്ളം ആഗീകരണം ചെയ്യാന്‍ സിലിക്ക ജെല്ലുകള്‍ എന്ന ആശയത്തില്‍ എത്തി. ഇങ്ങനെ ശേഖരിക്കുന്ന ഈര്‍പ്പം, പുനരുപയോഗിക്കാവുന്ന…

Read More

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പല യൂട്യൂബര്‍മാരും ആദായനികുതിയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ലാത്തതാണ് കാര്യങ്ങള്‍ ആദായനികുതി വകുപ്പ് റെയ്ഡിലേക്കെത്തിച്ചത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലായിരുന്നു റെയ്ഡ് നടന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്ന കണ്ടെത്തലിലായിരുന്നു പരിശോധന. കേരളത്തില്‍ ആദ്യമായാണ് യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കേരളത്തിലെ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരു കോടി രൂപ മുതല്‍ രണ്ടു കോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിലപിടിപ്പുള്ള ഭൂമിയും കെട്ടിടങ്ങളും ആഢംബരക്കാറുകളും ചിലര്‍ വാങ്ങിക്കൂട്ടിയതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിദേശയാത്രകള്‍ നടത്തിയതും വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങുന്നതായും സൂചനയുണ്ട്. എന്നല്‍ ഇത്രയെല്ലാം സമ്പാദിക്കുമ്പോഴും ഇവയെല്ലാം വാങ്ങിക്കുട്ടുമ്പോഴും ചിലര്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യൂട്യൂബ് വരുമാനം ഒരു ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ വരുമാനം ആയാണ് ആദായ നികുതി നിയമ പ്രകാരം കണക്കാക്കുന്നത്. അതിനാല്‍…

Read More

62 വര്‍ഷങ്ങള്‍ക്കുമുമ്പ് മുംബൈയിലെ ഉള്‍പ്രദേശത്തെ ഒരു വീടിന്റെ ടെറസില്‍ ഏഴ് സ്ത്രീകള്‍ ഒത്തുചേര്‍ന്നു. അവര്‍ക്ക് വലിയ വിദ്യാഭ്യാസയോഗ്യതയില്ലായിരുന്നു. വീട്ടില്‍ കൂട്ടിന് ദാരിദ്ര്യവും. എന്തെങ്കിലും ജോലി ചെയ്ത് കുറച്ച് വരുമാനമുണ്ടാക്കി വീട് പുലര്‍ത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. വഴികള്‍ പലതാലോചിച്ചു. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. ഏഴ് പേരും അവരുടെ കൈയിലെ കാശിന് അനുസരിച്ച് പപ്പടം ഉണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങുക. ഒരാള്‍ ഉഴുന്ന് വാങ്ങി. മറ്റൊരാള്‍ കുരുമുളക്. വേറൊരാള്‍ കായം, പിന്നെയൊരാള്‍ മസാലകള്‍ അങ്ങനെ ഏഴ് പേരും ഓരോന്ന്. ഇതെല്ലാം ചേര്‍ത്തവര്‍ പപ്പടത്തിനുള്ള മാവ് തയ്യാറാക്കി. അത് ഉരുട്ടി പരത്തി ഉണക്കി പപ്പടമാക്കി വിറ്റു. നാല് പായ്ക്കറ്റ് പപ്പടമാണ് അന്ന് അവര്‍ക്ക് വില്‍ക്കാന്‍ സാധിച്ചത്. അതിന് ലാഭമായി കിട്ടിയത് എട്ട് അണയും (അതായത് ഇന്നത്തെ 50 പൈസ). പിറ്റേന്ന് അവര്‍ ഇരട്ടി സാധനങ്ങള്‍ വാങ്ങി എട്ട് പായ്ക്കറ്റുണ്ടാക്കി വിറ്റു. ഈ ഏഴ് പേര്‍ക്കൊപ്പം അയല്‍വാസികളായ കൂടുതല്‍ സ്ത്രീകളും പിന്നീട് ചേര്‍ന്നു. മൂന്നുമാസം കൊണ്ട് പപ്പട…

Read More

ബിരുദപഠനം പൂര്‍ത്തിയാക്കി വിവാഹശേഷം യുഎഇയില്‍ എത്തിയപ്പോള്‍, തന്റെ സഹോദരിമാരെ പോലെ ഒരുനല്ല വീട്ടമ്മയാകാനുള്ള ഒരുക്കത്തിലായിരുന്നു ഹസീന. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം വ്യവസായിയായ ഭര്‍ത്താവ് നിഷാദ് ഹുസൈനെ പിന്തുണച്ച്, ഒടുവില്‍ വലിയൊരു കമ്പനിയുടെ എംഡിയായി ഹസീന മാറി. കേരളത്തിലെ ഗ്രാമീണമേഖലയിലെ, യാഥാസ്ഥിതിക കുടുബത്തില്‍നിന്നുള്ള പെണ്‍കുട്ടി, ഇന്ന് മാനവ വിഭവശേഷി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അറിയപ്പെടുന്ന വേള്‍ഡ്സ്റ്റാര്‍ ഹോള്‍ഡിംഗ്സിന്റെ ചുക്കാന്‍ പിടിക്കുന്നു. ‘ഞാന്‍ യുഎഇയില്‍ എത്തിയപ്പോള്‍ മുതല്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭര്‍ത്താവില്‍ നിന്ന് കേള്‍ക്കാറുണ്ടായിരുന്നു, അതുകൊണ്ട് തന്നെ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം, ബിസിനസ് തന്ത്രങ്ങളെക്കുറിച്ചും അതില്‍ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെക്കുറിച്ചും ഓരോദിവസവും ഞാന്‍ കാര്യങ്ങള്‍ പഠിച്ചെടുത്തു’ – ഹസീന ധനത്തോട് പറഞ്ഞു. 2014ല്‍ മക്കളെല്ലാം സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് ഹസീന, ഭര്‍ത്താവ് നിഷാദിനൊപ്പം ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. ‘പഠിക്കുന്ന കാലത്ത് ജോലി ചെയ്യണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. കല്യാണശേഷം ആ ആഗ്രഹങ്ങള്‍ക്ക് ഒന്നും ഒരു തടസവുമുണ്ടായില്ല. ഭര്‍ത്താവില്‍ നിന്നും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും എനിക്ക് ലഭിച്ചു. എന്തായാലും,…

Read More

ഇന്ത്യയുടെ തനതായ തുണിത്തരങ്ങളോട് പൊതുവെ എല്ലാവര്‍ക്കും പ്രിയം കൂടുതലാണ്. ഇക്കഴിഞ്ഞ ഒരു ദശകത്തിലാണ് കൈത്തറി വസ്ത്രങ്ങളും നെയ്ത്തുവസ്ത്രങ്ങളുമൊക്കെ ട്രെന്‍ഡ് ആയത്. ഈ അവസരത്തില്‍ ധാരാളം സാരി സ്റ്റോറുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പല ബ്രാന്‍ഡുകളും പ്രശസ്തി നേടിയത് കോവിഡ് ലോക്ഡൗണ്‍ കാലത്താണ് എങ്കിലും 2016 മുതല്‍ നെയ്‌തെടുത്ത കോട്ടന്‍ സാരികളില്‍ വ്യത്യസ്തത തീര്‍ത്ത് ഓണ്‍ലൈന്‍ ബിസിനസ് പിടിച്ചെടുത്ത സംരംഭകരുണ്ട്. അവരാണ് ‘സു-താ’. എന്താണ് സുതാ സുതാ എന്നാല്‍ ഹിന്ദിയില്‍ നൂല്‍ എന്നാണ് അര്‍ത്ഥമാക്കുന്നതെങ്കിലും സുജാത, താനിയ എന്നിങ്ങനെ രണ്ട് സഹോദരിമാര്‍ ചേര്‍ന്ന് 2016 ല്‍ തുടങ്ങിയ സംരംഭമാണ് സുതാ (സുതാ ബോംബെ). തനതായ കൈത്തറി സാരികളും കര്‍ട്ടനും ബെഡ്ഷീറ്റും പോലുള്ള തുണിത്തരങ്ങളുമാണ് സുതാ പുറത്തിറക്കുന്നത്. 2016 മുതല്‍ സാരി ഫാഷന്‍ രംഗത്ത് സജീവമായ പേരാണ് സുതാ. സുതായുടെ സാരികള്‍ ക്വാളിറ്റി കൊണ്ടാണ് വ്യത്യസ്തമായ ബ്രാന്‍ഡ് ആയത്. എല്ലാവരും സാരി വില്‍ക്കുമ്പോള്‍ തറികളില്‍ നെയ്ത് ശുദ്ധമായ കോട്ടന്‍ തുണികളില്‍ പ്രകൃതിദത്ത നിറങ്ങള്‍ ചേര്‍ത്താണ് സുതാ…

Read More

‘പൂജ്യ’ത്തിൽ നിന്നു 100 കോടിയിലേക്കൊരു വളർച്ച. മാവേലിക്കര സ്വദേശി സെനു സാമിന്റെയും ‘മൈ കെയർ’ എന്ന ഡിജിറ്റൽ ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിന്റെയും കഥയെ ഇങ്ങനെ ചുരുക്കാം! ബിരുദ പഠനത്തിന്റെ ആദ്യ വർഷം എല്ലാ വിഷയങ്ങൾക്കും പൂജ്യം മാർക്ക് നേടിയ യുവാവിൽ നിന്ന് 80 കോടി രൂപ ആസ്തി മൂല്യമുള്ള, നൂറോളം പേർക്കു തൊഴിൽ നൽകുന്ന സ്റ്റാർട്ടപ് സ്ഥാപകനിലേക്കുള്ള വളർച്ചയുടെ കഥ. രോഗികളെയും ആശുപത്രികളെയും ഡോക്ടർമാരെയും ഒരു കുടക്കീഴിൽ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന ആശയം സെനു അവതരിപ്പിച്ചപ്പോൾ രണ്ടു യുവ ടെക്കികൾ കൂടി കൈ കൊടുത്തു; ടി.എം.റഹ്മത്തുല്ലയെന്ന ഒറ്റപ്പാലം സ്വദേശിയും നിലമ്പൂരിൽ നിന്നുള്ള ജോഷ് ഫിലിപ്പോസും. രോഗികൾക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്ന ‘മൈ കെയർ’ സ്റ്റാർട്ടപ് അവിടെ പിറവിയെടുത്തു. ‘സ്വന്തം സംരംഭം എന്ന ആഗ്രഹമുദിച്ചപ്പോൾ ഒരു സ്റ്റാർട്ടപ് ലീഡർഷിപ് പ്രോഗ്രാമിൽ പങ്കെടുത്തു. അതിനായി ഒരു ബിസിനസ് ആശയം വേണമായിരുന്നു. ആദ്യം മനസ്സിൽ വന്നതു ചായക്കട! ആദ്യ രണ്ടു സ്റ്റാർട്ടപ്പുകളും…

Read More

ക്ലൗഡ് ടെക്നോളജിയുടെ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ക്ലൗഡ് ടെലിഫോണി അഥവാ ക്ലൗഡ് കോളിംഗ്. പരമ്പരാഗത ലാൻഡ് ഫോണുകൾക്ക് പകരം ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ സംവിധാനമാണ് ക്ലൗഡ് ടെലിഫോണി. പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് പോലെയുള്ള പരമ്പരാഗത എന്റർപ്രൈസ് ടെലിഫോൺ സംവിധാനങ്ങളുടെ ആവശ്യകതയെ ക്ലൗഡ് ടെലിഫോണി മാറ്റിസ്ഥാപിക്കുന്നു. ബിസിനസുകളെ ശാക്തീകരിക്കാനും ഉപഭോക്തൃ ആശയവിനിമയത്തെ ശക്തിപ്പെടുത്താനുമുള്ള ലളിതമായ നൂതനവും ആകർഷകവുമായ ആശയവിനിമയ സാങ്കേതികതയാണിത്. കുറഞ്ഞ ചെലവിലും സമയലാഭത്തിലും ബിസിനസ്സ് ആശയവിനിമയങ്ങൾ കാര്യക്ഷമമാക്കുന്നു എന്നതാണ് ക്ലൗഡ് ടെലിഫോണിയുടെ പ്രത്യേകത. ഫിസിക്കലായുള്ള ഒരു ഫോണിന്റെ ആവശ്യകത ഇല്ലാതെ തന്നെ ലാപ്ടോപ് പോലുള്ള സിസ്റ്റം ഉപയോഗിച്ച് ഇന്റർനെറ്റ് വഴി ഇൻകമിംഗ് കോളുകൾക്ക് അറ്റൻഡ് ചെയ്യാനും ഔട്ട്ഗോയിംഗ് കോളുകൾ വിളിക്കാനും സാധിക്കും. ടീമുകളെ മികച്ച രീതിയിൽ മാനേജ് ചെയ്യുക, ജീവനക്കാരെ അവരുടെ റോളുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുക, വിദൂരമായുള്ള നിയന്ത്രണം പ്രാപ്തമാക്കുക, ചെലവ് കുറയ്ക്കുക, ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക തുടങ്ങി കാര്യക്ഷമവും നിയന്ത്രിതവും ചിട്ടയായതുമായ ആശയവിനിമയം ക്ലൗഡ്…

Read More

ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അവരെ ദൈവതുല്യരായാണ് നാം കാണുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനായിരകണക്കിനാളുകളുടെ ജീവന്‍ കവര്‍ന്ന മഹാമാരിയാണ് ക്യാന്‍സര്‍. ഇന്ന് ആരോഗ്യരംഗം വളര്‍ന്നെങ്കിലും ക്യാന്‍സറിന്റെ ഇരകള്‍ ഇപ്പോഴും അവശേഷിക്കുന്നു. ലക്ഷകണക്കിനാളുകളെ പരോക്ഷമായി ക്യാന്‍സര്‍ എന്ന മഹാവിപത്തില്‍ നിന്ന് രക്ഷിച്ച ഒരു യുവ സംരംഭക നമ്മുടെ രാജ്യത്തുണ്ട്. ദീര്‍ഘകാല ഉപയോഗം ക്യാന്‍സറിന് വഴിവച്ചേക്കാവുന്ന പ്ലാസ്റ്റിക്, അലുമിനിയം എന്നിവ ഭക്ഷണം പായ്ക്ക് ചെയ്യാന്‍ ഇന്ത്യയില്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവാണ് റിയ എം സിംഗാളിനെ പുതിയ സംരംഭ ആശയത്തിലെത്തിച്ചത്. ​ അമ്മയെ ക്യാന്‍സര്‍ വേട്ടയാടിയ നാളുകള്‍ സിംഗാളിന് 19 വയസുള്ളപ്പോഴാണ് അവളുടെ അമ്മയ്ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ക്യാന്‍സറിന്റെ ദുരതിങ്ങള്‍ കണ്‍മുന്നില്‍ നേരിട്ട് കണ്ടറിഞ്ഞ റിയ ആളുകള്‍ തുടരുന്ന അലംഭാവമാണ് പ്രധാന പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലുകളിലും മറ്റും ഭക്ഷണം പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ടിന്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിനു വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അവള്‍ കണ്ടെത്തി. ചൂടുള്ള ഭക്ഷണം പായ്ക്ക് ചെയ്യുമ്പോഴോ, ഭക്ഷണങ്ങള്‍ ഇത്തരം…

Read More

സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയായ കോക്കോണിക്സ് നേരത്തെ പുറത്തിറക്കിയ ഏഴ് ലാപ്ടോപ്  മോഡലുകൾക്ക് പുറമേയാണ് പുതിയ നാല് മോഡലുകൾ കൂടി അവതരിപ്പിക്കുന്നത്. ഇതിൽ 2 ലാപ്ടോപ് മോഡലുകൾ കെൽട്രോണിന്റെ പേരിലായിരിക്കും വിപണിയിൽ ഇറക്കുക. അതിൽ ഒന്ന് മിനി ലാപ്ടോപ്പാണ്. എല്ലാ മോഡലുകൾക്കും ബി.ഐ.എസ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 2019 ൽ ഉൽപാദനം ആരംഭിച്ച ശേഷം ഇതിനകം 12500 ലാപ്ടോപ്പുകൾ വിൽപന നടത്തിയായി  തിരുവനന്തപുരത്തെ മൺവിളയിലെ കോക്കോണിക്സ് പ്ളാന്റ്  സന്ദർശിച്ച വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ് ഡീൽ തുടങ്ങിയ ഇ-കോമേഴ്സ് പോർട്ടലുകൾ വഴിയും ലാപ്ടോപ്പുകൾ വാങ്ങാനാകും. 2018 ൽ രൂപീകരിച്ച കോക്കോണിക്സ് നിലവിൽ ലാപ്‌ടോപ്പുകൾക്ക് പുറമേ മിനി പി.സി, ഡെസ്ക്ടോപ്പുകൾ, സെർവ്വറുകൾ, ടാബ്‌ലറ്റുകൾ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. പ്രതിവർഷം 2 ലക്ഷം ലാപ് ടോപ്പുകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി മൺവിളയിലെ പ്ളാന്റിനുണ്ട്. ഐ.എസ്.ഒ സർട്ടിഫിക്കേഷനും കമ്പനിക്കുണ്ട്. നാല് പുതിയ…

Read More

17 കോടിയോളം രൂപയാണ് അടുത്തിടെ MYKARE എന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് ഫണ്ട് റെയ്‌സ് ചെയ്തത്. ഫണ്ട് റൈസിംഗ് നിസ്സാരമല്ല, എന്നാൽ വളരെ രസകരവുമാണ്. നമ്മൾ സൊല്യൂഷൻ കണ്ടെത്താൻ ശ്രമിക്കുന്ന പ്രോബ്ലം എന്താണ്,  അതിനു ഇന്ത്യയിൽ  എത്രത്തോളം പ്രാധാന്യമുണ്ട്, എങ്ങിനെ ആ പ്രോബ്ലെത്തെ  സോൾവ് ചെയ്യാം അല്ലെങ്കിൽ എങ്ങിനെ പരിഹരിച്ചു  എന്നതിലാണ് ഫണ്ട് ലഭിക്കുന്ന വഴി തുറക്കുന്നതെന്ന് വ്യക്തമാക്കുകയാണ് Mykare Health- Founder & CEO Senu Sam.  MYKARE തങ്ങളുടെ മുന്നിലുള്ള പ്രോബ്ലം എന്താണ്, അത് തങ്ങൾ എങ്ങിനെ സോൾവ് ചെയ്യുന്നു എന്ന് ആഗോള ഫണ്ടർമാരുടെ മുന്നിൽ അവതരിപ്പിച്ചു. അത് അംഗീകരിച്ച ലോകത്തെ തന്നെ ഏറ്റവും വലിയ ഫണ്ടിംഗ് ആക്‌സിലറേറ്ററായ OnDeck,  MYKARE ന് ഫണ്ടിംഗ് അനുവദിക്കുകയായിരുന്നു. ഇതിനു പിന്നാലെ നിരവധി കമ്പനികളും, ഏഞ്ചൽ  ഫണ്ടർമാരും ഫണ്ടിങ്ങുമായി തങ്ങളെ സഹായിച്ചതായി Senu Sam പറയുന്നു. ഫണ്ടിങ്ങിനു വേണ്ടിയാകരുത്, ഒരു ലക്ഷ്യത്തിനു വേണ്ടിയാകണം സ്റ്റാർട്ടപ്പ് ഒരു ഫണ്ടിംഗ് ലഭിക്കും എന്ന ലക്ഷ്യവുമായി ഒരിക്കലും സ്റ്റാർട്ടപ്പ് തുടങ്ങരുതെന്ന് 17 കോടിയോളം ഫണ്ട്…

Read More