Author: Together Keralam

തിരുവനന്തപുരം: ഉത്പാദന മേഖലയിൽ ചെറുകിട സംരംഭം തുടങ്ങാൻ പദ്ധതിയുള്ളവർക്ക് മൂന്ന് ലക്ഷം രൂപ വരെ പ്രാരംഭ സഹായമായി സര്‍ക്കാര്‍ നൽകും. ജില്ലാ വ്യവസായ കേന്ദ്രത്തിൻെറ സംരംഭക സഹായ പദ്ധതിക്ക് കീഴിൽ ആണ് സഹായം ലഭിക്കുക. റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങൾ, റെഡിമെയ്ഡ് വസ്ത്ര നിര്‍മാണം,ബയോടെക്നോളജി അധിഷ്ഠിത വ്യവസായങ്ങൾ, ബയോ ഡിഗ്രേഡബിൾ പ്ലാസ്റ്റിക് വ്യവസായങ്ങൾ,ബയോ ഫേര്‍ട്ടിലൈര്‍ വ്യവസായങ്ങൾ, കാര്‍ഷിക ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങൾ തുടങ്ങിയവ ചെയ്യാൻ മുന്നോട്ട് വരുന്നവർക്കാണ് മുൻഗണന. സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭക സഹായ പദ്ധതി ആരംഭിച്ചത്. ഉത്പാദന മേഖലയിലുള്ള എല്ലാ എംഎസ്എംഇ സംരംഭങ്ങഘക്കും പദ്ധതി പ്രകാരം സഹായം ലഭിക്കും. 2021 ഏപ്രിൽ ഒന്നു മുതൽ നടത്തിയ നിക്ഷേപങ്ങൾക്ക് വിവിധ ധനസഹായത്തിന് അര്‍ഹതയുണ്ട്. സംരംഭങ്ങൾ തുടങ്ങുന്നതിനു മുമ്പ് പ്രാരംഭ സഹായത്തിനുള്ള അപേക്ഷ നൽകണം. ബാങ്ക് ടേം ലോൺ ലഭിച്ചതിന് ശേഷം അര്‍ഹമായ ധനസഹായത്തിൻെറ 50 ശതമാനം അല്ലെങ്കിൽ പരമാവധി മൂന്ന് ലക്ഷം രൂപയാണ് പ്രാരംഭ സഹായമായി…

Read More

വനിതകൾക്കും പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പ്രധാനമന്ത്രി സ്റ്റാൻഡപ് ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ 10 ലക്ഷം രൂപ മുൽ ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു. 2025 വരെ ഈ പദ്ധതി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് വിവിധ ബാങ്കുകൾക്ക് കീഴിൽ സ്റ്റാൻഡ് അപ് ഇന്ത്യ ലോണിനായി അപേക്ഷിക്കാം.നിര്‍മാണ, സേവന മേഖലയിലോ, വ്യാപാര രംഗത്തോ പുതിയതായി തുടങ്ങുന്ന സംരംഭങ്ങൾക്കാണ് ലോൺ ലഭിയ്ക്കുക. ഗ്രീൻഫീൽഡ് സംരംഭങ്ങൾക്കാണ് ലോൺ ലഭിക്കുക. കാര്‍ഷികാധിഷ്ഠിത സംരംഭങ്ങൾക്കും പിന്തുണ ലഭിക്കും. വ്യക്തിഗത സംരംഭങ്ങൾ അല്ലെങ്കിൽ 51 ശതമാനം ഓഹരി പങ്കാളിത്തം ലോൺ എടുക്കുന്ന വനിതയുടെ പേരിലോ, പിന്നോക്ക വിഭാഗത്തിൽപ്പെട്ട സംരംഭകരുടെ പേരിലോ ആയിരിക്കണം എന്നതാണ് പ്രധാന നിബന്ധന.നിര്‍മാണ, സേവന മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഈടില്ലാതെ വായ്പ ലഭിയ്ക്കും. എല്ലാ ഷെഡ്യൂൾഡ്, കൊമേഴ്സ്യൽ ബാങ്കുകൾക്ക് കീഴിലും വായ്പ ലഭ്യമാണ്. 26,204 കോടി രൂപയാണ് പദ്ധതിക്ക് കീഴിൽ ഇതുവരെ വിതരണം ചെയ്തത്.

Read More

300 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-ഐ.ടി മന്ത്രാലയം ന്യൂഡൽഹി∙ അടുത്ത 3 വർഷം രാജ്യത്തെ 300 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായമാ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ഐ.ടി മന്ത്രാലയം. ‘സമൃദ്ധ്’ എന്നാണ് അദ്ധതിയുടെ പേര്. പദ്ധതിയ്ക്ക് മാർഗനിർദേശം നൽകുന്ന ആക്സിലറേറ്ററുകളെ ഇതിനായി ഉപയോഗിക്കാൻ 40 ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്. അൻപതിലധികം സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും ഇൻകുബേഷൻ ബിസിനസിൽ 3 വർഷത്തിലധികം പരിചയവുമുള്ള ആക്സിലറേറ്ററുകളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. പദ്ധതിയിലേക്ക് വൈകാതെ അപേക്ഷ ക്ഷണിക്കും.കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

Read More

ന്യൂഡൽഹി:രാജ്യത്തെ പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഓ), ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എൽ.ഐ.സി). സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ഇരു സ്‌ഥാപനങ്ങളും പങ്കാളിയാകുമെന്നാണ് റിപ്പോർട്ട്.കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ഉപദേശക സമിതിയോഗത്തിലാണ് ഇരു സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളെ സഹായിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. കേന്ദ്ര സർക്കാരും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നുണ്ട്.

Read More

മൊബൈൽ ആപ്പ് നിർമിക്കാൻ കഴിയുന്നവരാണോ നിങ്ങൾ ?എങ്കിൽ നേടാം സമ്മാനമായി 25 ലക്ഷം രൂപ വരെന്യൂഡൽഹി∙ മൊബൈൽ ആപ് നിർമിക്കാൻ ആശയവും,താത്പര്യവുമുള്ളവരെ കാത്ത് സുവർണാവസരമാണ് വന്നിരിക്കുന്നത്. മികച്ച ഇന്ത്യൻ മൊബൈൽ ആപ്പുകൾ കണ്ടെത്താൻ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ആപ് ഇന്നവേഷൻ ചാലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. എമികച്ച രീതിയിൽ ആകർഷകമായ ആപ്പ് നിർമിക്കുന്നവർക്ക് 25 ലക്ഷം രൂപ വരെ സമ്മാനം നേടാം. കഴിഞ്ഞ വർഷം കേന്ദ്രം നടത്തിയ ആത്മനിർഭർ ആപ് ഇന്നവേഷൻ ചാലഞ്ചിന്റെ തുടർച്ചയാണിത്.മത്സരവിഭാഗങ്ങൾ:- സംസ്കാരവും പൈതൃകവും, ആരോഗ്യം, വിദ്യാഭ്യാസം, സമൂഹ മാധ്യമം, എമർജിങ് ടെക്, സ്കിൽസ്, വാർത്ത, ഗെയിംസ്, വിനോദം, ഓഫിസ് സംബന്ധമായവ, ഫിറ്റ്‍നെസ്, കൃഷി, ബിസിനസ് ആൻഡ് റീട്ടെയിൽ, ഫിൻടെക്, നാവിഗേഷൻ തുടങ്ങിയവ. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം ലഭിക്കും.പരമാവധി 4 പേർക്ക് വരെയുള്ള ടീമായി പങ്കെടുക്കാം. ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഇന്ത്യക്കാരായ…

Read More

ന്യൂഡൽഹി∙ സ്ത്രീകൾ സംരംഭകരായിട്ടുള്ള പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വുമൺ ഓൻട്രപ്രനർഷിപ് പ്ലാറ്റ്ഫോമിന്റെ (ഡബ്യു.ഇ.പി) പുതിയ പതിപ്പ് നിതി ആയോഗ് പുറത്തിറക്കി. അമേരിക്കൻ ടെക്നോളജി കമ്പനിയായ സിസ്കോയുടെ സാങ്കേതിക പിന്തുണയോടെയാണ് ഡബ്യു.ഇപി നെക്സ്റ്റ് എന്ന പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ സംരംഭങ്ങൾ തുടങ്ങുന്നതിന് സഹായിക്കുകയാണ് പ്ലാറ്റ്ഫോമിന്റെ ലക്‌ഷ്യം.

Read More

പ്ലസ് ടു പഠനം കഴിഞ്ഞ പതിനെട്ടുവയസ്സുകാരി അജീഷ്മ സ്വന്തമായൊരു ബുട്ടീപാർലർ ആരംഭിക്കുന്നു. പരിചയക്കുറവും, പക്വതയില്ലായ്മയുമൊക്കെ കാരണം വലിയ നഷ്ടങ്ങളാണ് അജിഷ്മയെ തേടിയെത്തിയത് .ഇന്ന് ‘ലാ സ്റ്റൈൽ ലേഡീസ് മേക്കോവർ സ്റ്റുഡിയോ’ ഉടമയായി ശക്തമായ തിരിച്ചുവരവ് നടത്തി ലാഭങ്ങളുടെ കണക്ക് പറയുകയാണ് അജിഷ്മ.അജിഷ്മയുടെ സംരംഭക ജീവിതത്തിലെ നിലനിൽപ്പിൻ്റെ കഥകൾ റ്റുഗെതെർ കേരളത്തിലൂടെ കാണാം.

Read More

രുചികൾ തേടിയുള്ള യാത്രകൾ വളരെ മനോഹരമാണ്. കേരളത്തിലെ രുചികൾക്കപ്പുറം പുറം നാടുകളിലെ രുചികൾ തേടുന്നവരാണ് മലയാളികൾ. പലഹാരങ്ങളിലെ ഇരട്ടിമധുരത്തിന്റെ കഥകൾ പറയുകയാണ് തിരുവനന്തപുരം മലയൻകീഴിലുള്ള വീ ബേക്സ് ഉടമ ഉമേഷ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരുവന്തപുരത്തിന്റെ രുചിക്കൂട്ടിൽ വീ ബേക്‌സിന് വലിയ സ്ഥാനമാണുള്ളത്. തനതായ ശൈലിയിൽ പുതിയ രുചിക്കൂട്ടുകളുമായാണ് ഉമേഷ് സംരംഭക മേഖലയിലേക്ക് കടന്നു വന്നത്. വീ ബേക്‌സിന്റെ പുതിയ രുചി വിശേഷങ്ങൾ റ്റുഗെതെർ കേരളത്തിലൂടെ കാണാം.

Read More

20 വർഷത്തെ അനുഭവ സമ്പത്തുമായി എറണാംകുളം എടയാർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചു വരുന്ന ജ്യോതി കെമിക്കൽസ് ഇന്ന് ടെക്സ്‌മ എന്ന ബ്രാൻഡ് നെയിമിൽ നിരവധി ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയിൽ ഒരുപാട് പ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്ന റെക്സ്‌മയുടെ സംരംഭക മേഖലയിലെ ഒരുപിടി അനുഭവങ്ങൾ പങ്കുവെക്കുകയാണ് ആനി പൗലോസ്. ഫിനോയിൽ ഉൽപ്പന്നങ്ങളിൽ മൾട്ടി ബ്രാൻഡിങ് തീർത്ത ടെക്സ്മയുടെ വിജയഗാഥ റ്റുഗെതെർ കേരളത്തിലൂടെ കാണാം.

Read More

ഇന്ത്യയിലെ തന്നെ ആദ്യ കഴുത ഫാമായ രാമമംഗലത്തുള്ള ഡോൾഫിൻ ഐബിഎ ഡോങ്കി ഫാം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സംരംഭക മേഖലയിൽ ഇടം പിടിച്ചു കഴിഞ്ഞു . ഇന്ന് കഴുതപാലിൽ നിന്നും ഫെയർനെസ് ക്രീം നിർമിച്ച് ശ്രദ്ധേയനാവുകയാണ് എറണാംകുളം സ്വദേശി എബി ബേബി. വളരെ കാലം ഐ ടി മേഖലയിൽ ജോലി ചെയ്ത എബി ബേബിയുടെ കഴുതകളോടുള്ള അമിതമായ കമ്പമാണ് പിന്നീട് ഡോങ്കി ഫാം എന്ന ആശയത്തിലേക്കെത്തിച്ചത്. സംരംഭ മേഖലയിലെ എബി ബേബിയുടെ കൂടുതൽ വിശേഷങ്ങൾ റ്റുഗെതെർ കേരളത്തിലൂടെ കാണാം.

Read More