വനിതകൾക്കും പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പ്രധാനമന്ത്രി സ്റ്റാൻഡപ് ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ 10 ലക്ഷം രൂപ മുൽ ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു. 2025 വരെ ഈ പദ്ധതി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് വിവിധ ബാങ്കുകൾക്ക് കീഴിൽ സ്റ്റാൻഡ് അപ് ഇന്ത്യ ലോണിനായി അപേക്ഷിക്കാം.

നിര്‍മാണ, സേവന മേഖലയിലോ, വ്യാപാര രംഗത്തോ പുതിയതായി തുടങ്ങുന്ന സംരംഭങ്ങൾക്കാണ് ലോൺ ലഭിയ്ക്കുക. ഗ്രീൻഫീൽഡ് സംരംഭങ്ങൾക്കാണ് ലോൺ ലഭിക്കുക. കാര്‍ഷികാധിഷ്ഠിത സംരംഭങ്ങൾക്കും പിന്തുണ ലഭിക്കും. വ്യക്തിഗത സംരംഭങ്ങൾ അല്ലെങ്കിൽ 51 ശതമാനം ഓഹരി പങ്കാളിത്തം ലോൺ എടുക്കുന്ന വനിതയുടെ പേരിലോ, പിന്നോക്ക വിഭാഗത്തിൽപ്പെട്ട സംരംഭകരുടെ പേരിലോ ആയിരിക്കണം എന്നതാണ് പ്രധാന നിബന്ധന.നിര്‍മാണ, സേവന മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഈടില്ലാതെ വായ്പ ലഭിയ്ക്കും. എല്ലാ ഷെഡ്യൂൾഡ്, കൊമേഴ്സ്യൽ ബാങ്കുകൾക്ക് കീഴിലും വായ്പ ലഭ്യമാണ്. 26,204 കോടി രൂപയാണ് പദ്ധതിക്ക് കീഴിൽ ഇതുവരെ വിതരണം ചെയ്തത്.