സ്വർണവില ഈ വർഷം റെക്കോർഡുകൾ തകർത്ത് മുന്നേറുമെന്ന് പ്രമുഖ ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. ഔൺസിന് ഈ വർഷം 3,300 ഡോളർ ആകുമെന്നാണ് ഗോൾഡ്മാൻ സാക്സ് മുൻപ് പ്രവചിക്കുന്നത് എങ്കിലും ഇപ്പോൾ അത് 3,700 ഡോളർ എത്തുമെന്നാണ് പറയുന്നത്. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം കരുതൽശേഖരത്തിലേക്ക് വാങ്ങിനിറയ്ക്കുന്നത് വില കൊടുന്നതെന്നും റിപ്പോർട്ട് ചെയുന്നു.
പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങളും മലക്കംമറിച്ചിലുകളും യുഎസ് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിശ്വസിക്കുന്ന കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ്, സാമ്പത്തികമേഖലയ്ക്കും ജനങ്ങൾക്കും ആശ്വാസമേകാനായി അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറച്ചേക്കാം. അതും സ്വർണ്ണ വില കൂട്ടും എന്നാണു വിദഗ്ധർ പറയുന്നത്.
അതേസമയം സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താൽകാലിക ആശ്വാസം പകർന്ന് സ്വർണവില 70,000നും താഴെയായി. 280 രൂപ കുറഞ്ഞ് 69,760 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. വിഷുദിനമായ ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ (ഏപ്രിൽ 12) ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്.