പ്രൊഫഷണൽ സേവനങ്ങളിലേക്ക് കടന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കാൻ AI- അധിഷ്ഠിത ‘പിങ്’ ആപ്പ് ആരംഭിച്ചു. വിവിധ മേഖലകളിലെ 10,000-ത്തിലധികം പരിശോധിച്ചുറപ്പിച്ച പ്രൊഫഷണലുകളുമായി ഉപയോക്താക്കളെ ബന്ധിപ്പിക്കുക എന്നതാണ് ആപ്പിൻ്റെ ലക്ഷ്യം.
ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസം, യാത്ര, ഇവന്റുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉപയോക്താക്കൾക്ക് ആപ്പ് വഴി കണ്ടെത്താൻ കഴിയും. യോഗ പരിശീലകർ, കരിയർ ഉപദേഷ്ടാക്കൾ, ഡിജെകൾ, മേക്കപ്പ് ആർട്ടിസ്റ്റുകൾ തുടങ്ങി നിരവധി പ്രൊഫഷണലുകൾ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ആപ്പ് ബെംഗളൂരുവിൽ ലഭ്യമാണ്.
ബുക്കിംഗ് ഷെഡ്യൂൾ ചെയ്യാനും, പേയ്‌മെന്റുകൾ ട്രാക്ക് ചെയ്യാനും, ലഭ്യത പരിഷ്കരിക്കാനും ആപ്പിലൂടെ കഴിയും.
“പിങിലൂടെ, ഉപയോക്താക്കൾക്ക് ഓരോ മേഖലകളിലെയും വിദഗ്ധരുമായി ബന്ധപ്പെടാൻ കഴിയുന്ന ഒരു വിശ്വസനീയവും സ്പാം രഹിതവുമായ പ്ലാറ്റ്‌ഫോമാണ് ഞങ്ങൾ നൽകുന്നത്”. സ്വിഗ്ഗിയുടെ സഹസ്ഥാപകനും ഇന്നൊവേഷൻ മേധാവിയുമായ നന്ദൻ റെഡ്ഡി പറഞ്ഞു