Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Bismi Baby
കേരളത്തിൽ രണ്ടാമത്തെ ഐടി യൂണിറ്റുമായി പ്രശസ്ത ഐടി കമ്പനിയായ എച്ച്സിഎൽ ടെക് (HCLTech). ഏഴ് മാസത്തിനിടെ കേരളത്തിൽ രണ്ട് യൂണിറ്റുകളാണ് കമ്പനി ആരംഭിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന കമ്പനിയുടെ പുതിയ ഡെലിവർ സെന്റർ ആർടിഫിഷ്യൽ ഇന്റലിജൻസ്, ഐടി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. കേരളത്തിൽ, 2024 ഒക്ടോബറിലാണ് കൊച്ചി ഇൻഫോപാർക്കിൽ എച്ച്സിഎൽ ടെകിൻ്റെ ആദ്യ യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെ പുതിയ യൂണിറ്റ് കേരളത്തിൽ ആരംഭിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് അധികൃതർ അറിയിച്ചിരുന്നു. നിലവിൽ, 60 ലധികം രാജ്യങ്ങളിലായി 2 ലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനിയാണ് എച്ച്സിഎൽ ടെക്. കൊച്ചിയിലെ യൂണിറ്റിൽനിന്ന് ലോകത്തിലെ പ്രമുഖ ഓട്ടോമൊബൈൽ, സെമികണ്ടക്ടർ, മെഡിക്കൽ മേഖലയിലെ കമ്പനികൾക്കും മറ്റ് വ്യവസായങ്ങൾക്കും ആവശ്യമായ എൻജിനീയറിങ് സഹായങ്ങളും ആർ ആൻഡ് ഡി സഹായങ്ങളുമാണ് എച്ച്സിഎൽ ടെക് ലഭ്യമാക്കുന്നത്. ടെക്‌നോപാർക്കിലെ പുതിയ സെന്റർ ഐടി സർവീസ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഐ, ജെൻഎഐ, ക്ലൗഡ്, വളർന്നു വരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രൊജക്ടുകളാകും കമ്പനി…
എയർ കണ്ടീഷണറുകളുടെ ഉപയോഗത്തിൽ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. നിർദേശപ്രകാരം, പുതിയ എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കും. അതായത് ഇതിലും താഴെയുള്ള കൂളിങ് അനുവദിക്കില്ല. ഊർജ സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഊർജ മന്ത്രി മനോഹർലാൽ ഖട്ടർ വ്യക്തമാക്കി. അതുപോലെ,എസി യൂണിറ്റുകൾ ചൂടിനായി ഉപയോഗിക്കുമ്പോൾ താപനില 28 ഡിഗ്രിക്ക് മുകളിലേക്കും ഉയര്‍ത്താനാവില്ല. നിലവിൽ ഇത് 30 ഡിഗ്രിയാണ്. കേന്ദ്ര വിജ്ഞാപനം വന്ന ശേഷം നിർമിക്കുന്ന എസി യൂണിറ്റുകൾക്കാണ് ഈ നിയന്ത്രണങ്ങൾ ബാധകമാവുക. മിനിമം താപനില 24 ഡിഗ്രിയാക്കാനായിരുന്നു സർക്കാരിന് തീരുമാനം. എന്നാൽ ചില എതിർപ്പുകൾ മൂലം മന്ത്രാലയം അത് 20 ഡിഗ്രിയാക്കി. ഭാവിയിൽ ഈ പരിധി വീണ്ടും ഉയര്‍ത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഊർജ മന്ത്രാലയം സൂചിപ്പിച്ചു. എസിയുടെ സെറ്റിംഗ് ഓരോ ഡിഗ്രി ഉയർത്തുമ്പോഴും 6% വൈദ്യുതി ലാഭം സാധ്യമാകും. 20ല്‍ നിന്ന് 24 ഡിഗ്രിയിലേക്കുള്ള മാറ്റം 24% വൈദ്യുതി ലാഭിക്കും. രാജ്യത്തെ എസി ഉപയോക്താക്കളിൽ പകുതിപേരും ഇതനുസരിച്ച് ഉപയോഗിച്ചാൽ, പ്രതിവർഷം…
മാസങ്ങളായി നീണ്ടുനിന്ന വിവാദം. ഒടുവിൽ അനില്‍ അംബാനിയുടെ മുംബൈ മെട്രോ വണ്‍ പ്രൈവറ്റ് ലിമിറ്റഡിന് (MMOPL) അനുകൂല വിധി. ബോംബെ ഹൈക്കോടതി വിധിയനുസരിച്ച്, പൊതുമേഖലാ സ്ഥാപനമായ മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി, (MMRDA) മുംബൈ മെട്രോ വണ്‍ പ്രൈവറ്റ് ലിമിറ്റഡിന് 1,169 കോടി ആര്‍ബിട്രേഷന്‍ അവാര്‍ഡായി നൽകാൻ ഉത്തരവായി. ഈ തുക ജൂലൈ 15ന് മുമ്പ് കോടതിയുടെ രജിസ്ട്രിയില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റിൽ മൂന്നംഗ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ എംഎംഒപിഎല്ലിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. അന്ന് 992 കോടി നല്‍കണമെന്നാണ് നിർദേശം ഉണ്ടായിരുന്നത്. തുടങ്ങുമ്പോള്‍ പദ്ധതി ബജറ്റ് 2,356 കോടി ആയിരുന്നെങ്കിലും, ഇത് പിന്നീട് 4,321 കോടി ആയി ഉയര്‍ന്നിരുന്നു. എംഎംആര്‍ഡിഎ 1996ലെ ആര്‍ബിട്രേഷന്‍ ആക്ട് പ്രകാരം ഇത് ചോദ്യം ചെയ്തതോടെയാണ് ഹൈക്കോടതിയിലെ നിയമ പോരാട്ടം ആരംഭിച്ചത്. ഇപ്പോള്‍ ഹൈക്കോടതി വ്യക്തമായ നിലപാടാണ് എംഎംഒപിഎല്ലിനായി സ്വീകരിച്ചിരിക്കുന്നത്. എംഎംഒപിഎല്‍ റിലയന്‍സ് ഇന്‍ഫ്രയുടെയും, എംഎംആര്‍ഡിഎയുടെയും സംയുക്ത കമ്പനിയാണ്. അതിൽ 74 ശതമാനവും…
ഇന്ത്യയിൽ തേയിലയുടെ കയറ്റുമതിയും ഉത്പാദനവും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ. 2024 ജനുവരി മുതൽ ഡിസംബർ വരെ 254.67 ദശലക്ഷം കിലോഗ്രാമിന്റെ കയറ്റുമതിയാണ് രാജ്യം കൈവരിച്ചത്. മുന്‍ വര്‍ഷത്തെ 231.69 ദശലക്ഷം കിലോഗ്രാമുമായി താരതമ്യപ്പെടുത്തുമ്പോള്‍ 9.92 ശതമാനമാണ് വര്‍ധന. തേയിലയുടെ ഉത്പാദനത്തിലും വളർച്ചാ വർധനവ് ഉണ്ടായതായി ടീ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഉത്തരേന്ത്യയിലെ എസ്റ്റേറ്റുകളിൽ 2024-ൽ 154.81 ദശലക്ഷം കിലോഗ്രാം തേയിലയാണ് ഉത്പാദിപ്പിച്ചത്, 2023 ലെ 141 ദശലക്ഷത്തിൽ നിന്ന് 9.79 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ദക്ഷിണേന്ത്യയിലും ഉത്പാദനം 90.69 ദശലക്ഷത്തിൽ നിന്ന് 99.86 ദശലക്ഷം കിലോഗ്രാമായി ഉയർന്നു.10.11 ശതമാനത്തിന്റെ വളർച്ചയോടെയാണ് മുന്നേറ്റം. 2025 ലെ ആദ്യ പാദമായ ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകളും പുറത്തുവിട്ടതായി ടീ ബോർഡ് അറിയിച്ചു. ഈ സമയത്ത് രാജ്യത്തെ മൊത്തം തേയില ഉത്പാദനം 69.22 ദശലക്ഷം കിലോഗ്രാമിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് ആ കാലയളവിൽ ഉണ്ടായിരുന്ന 67.53 ദശലക്ഷത്തിൽ നിന്ന് ചെറിയ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടായത്.…
ടെസ്‌ല ഇറക്കുന്ന റോബോടാക്‌സി, താൽക്കാലിക സർവീസിന് തയ്യാറെടുക്കുന്നു. ഈ മാസം 22ന് ടെക്‌സാസിലെ ഓസ്റ്റിനിൽ റോബോടാക്‌സി സേവനം ആരംഭിക്കുമെന്ന് കമ്പനി സിഇഒ ഇലോൺ മസ്‌ക് എക്‌സിൽ പ്രഖ്യാപിച്ചു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ലോഞ്ചിംഗ് തീയതി മാറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്‌ലയുടെ ഓട്ടോണമസ് ഡ്രൈവിംഗ് പദ്ധതികളിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പ്രഖ്യാപനം. വർഷങ്ങളോളം കാലതാമസവും വിമർശനവും നേരിട്ട ടെസ്‌ലയുടെ ഫുൾ സെൽഫ്-ഡ്രൈവിംഗ് (എഫ്എസ്ഡി) പ്രോഗ്രാമിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഇതെന്നും പ്രതീക്ഷിക്കുന്നു. പദ്ധതിക്കനുസരിച്ച്, ഫാക്ടറിയിൽ നിന്നുള്ള ആദ്യത്തെ സ്വയം ഓടുന്ന ടെസ്‌ല റോബോടാക്‌സി 28ന് ഉപഭോക്താവിന്റെ വീട്ടിലേക്ക് എത്തുമെന്നാണ് അറിയിപ്പ്. നേരത്തെ, ഡ്രൈവറില്ലാതെ യാത്ര ചെയ്യുന്ന Y മോഡൽ കാറിന്റെ വീഡിയോ മസ്‌ക് എക്‌സിൽ പങ്കുവെച്ചിരുന്നു. ടെസ്‌ലയുടെ ഈ നീക്കം നിക്ഷേപകരും ടെക് ലോകവും വലിയ ആകാംക്ഷയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ, ഓസ്റ്റിനിൽ ആരംഭിച്ച് ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, സാൻ അന്റോണിയോ പോലുള്ള നഗരങ്ങളിലേക്കുള്ള വിപുലീകരണത്തിനുള്ള പദ്ധതി മസ്‌ക് വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രകൃതിദത്ത റബ്ബർ കൃഷിയുടെ വ്യാപനം ഫലപ്രദമായി തുടരുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യവസായ തല നേതൃത്വത്തിന്റെയും ഇടപെടലുകൾ ഈ മേഖലയിൽ പ്രകടമായ വളർച്ചയ്ക്ക് വഴിയൊരുക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2013-14 ൽ 7.8 ശതമാനമായിരുന്ന ത്രിപുര, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ മൊത്തം റബ്ബർ ഉത്പാദന വിഹിതം 2023-24-ൽ ഇരട്ടിച്ച് 17.5 ശതമാനമായിട്ടുണ്ട്. അതേസമയം, കേരളത്തിൽ ഇതേ കാലയളവിൽ ഉത്പാദനം 6.5 ലക്ഷം ടണ്ണിൽ നിന്ന് 6.1 ലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്. ത്രിപുരയിൽ റബ്ബർ ഉത്പാദനം 10 വർഷത്തിനിടെ 39,000 ടണ്ണിൽ നിന്ന് 91,500 ടണ്ണായി ഉയർന്നതായി ഓൾ ഇന്ത്യ റബ്ബർ ഇൻഡസ്ട്രീസ് അസോസിയേഷൻ രേഖപ്പെടുത്തുന്നു. അസമിൽ, ഉത്പാദനം 13,600 ടണ്ണിൽ നിന്ന് 46,500 ടണ്ണായി ഉയർന്നപ്പോഴാണ് മേഘാലയയിൽ അത് 7,570 ടണ്ണിൽ നിന്ന് 11,775 ടണ്ണായി ഉയർന്നു. ഇന്ത്യയുടെ ആകെ പ്രകൃതിദത്ത റബ്ബർ ഉത്പാദനം ഏകദേശം 8.5 ലക്ഷം ടണ്ണാണ്. അതിൽ ഏകദേശം 1.5 ലക്ഷം ടണ്ണാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളത്.…
കയറ്റുമതി ദുർബലമായതും നിക്ഷേപ വളർച്ചയുടെ മന്ദഗതിയുമാണ് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറയാൻ കാരണമായതെന്ന് ലോകബാങ്ക് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ പ്രവചിച്ച 6.7 ശതമാനത്തിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.3 ശതമാനമായി കുറച്ചതായി ലോകബാങ്ക് അറിയിച്ചു. ഇന്ത്യയുടെ വളർച്ചാ നിരക്കിലെ ഈ ഇടിവ് ആഗോള വളർച്ചയെ പോലും ബാധിച്ചു. ആഗോള ജിഡിപി വളർച്ച 2025 ൽ 2.3 ശതമാനമാകും എന്നാണ് പുതിയ പ്രവചനം. ജനുവരിയിൽ കണക്കാക്കിയ 2.7 ശതമാനത്തിൽ നിന്നാണ് ഈ കുറവുണ്ടായത്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇതുവരെ കണ്ട ഏറ്റവും മന്ദഗതിയിലുള്ള ആഗോള വളർച്ചയാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായിത്തന്നെ തുടരുമെന്നും ലോകബാങ്ക് പറഞ്ഞു. നിക്ഷേപങ്ങളിൽ ക്രമാതീതമായ വ്യതിയാനം അനുഭവപ്പെടുമെന്നതിനാൽ വളർച്ച കുറയുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക നയങ്ങളിൽ വരുന്ന അനിശ്ചിതത്വം ഇതിന് പിന്നിലെ പ്രധാനപ്പെട്ട ഘടകമായാണ് വിലയിരുത്തുന്നത്. എന്നാൽ വരും…
യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ചിപ്പ് നിർമ്മാണത്തെ പ്രകടമായി ബാധിച്ചതായി ചൈനീസ് ടെക് കമ്പനിയായ വാവെയ് സിഇഒ റെൻ ഷെങ്‌ഫെയ്. ഉയർന്ന നിലവാരമുള്ള ചിപ്പുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ ലഭിക്കാതെ വന്നതോടെ കമ്പനി ബുദ്ധിമുട്ടിലായെന്നും, അതിനുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ അസെൻഡ് സീരീസിലുളള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ വാവെയ് വിപണിയിലിറക്കിയിരുന്നു. എന്നാൽ യുഎസിൽ പ്രവർത്തിക്കുന്ന മറ്റ് പ്രമുഖ ചിപ്പ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ വാവെയ് പിന്നിലാണെന്നും റെൻ സമ്മതിച്ചു. അതിനിടെ, ക്ലസ്റ്റർ കമ്പ്യൂട്ടിങ്, കോമ്പൗണ്ട് ചിപ്പ് ഡിസൈൻ, അഡ്വാൻസ്ഡ് മാത്തമാറ്റിക്സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സിംഗിൾ ചിപ്പിന്റെ പരിമിതികൾ മറികടക്കാൻ കമ്പനി ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവേഷണത്തിനും വികസനത്തിനുമായി വാവെയ് പ്രതിവർഷം ഏകദേശം 180 ബില്യൺ യുവാൻ നിക്ഷേപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ യുഎസ് വാണിജ്യ വകുപ്പ് അസെൻഡ് ചിപ്പുകളുടെ ഉപയോഗം കയറ്റുമതി നിയന്ത്രണങ്ങളുടെ ലംഘനമാകാമെന്ന് കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വാവെയ് മാത്രമാണ് ചൈനയിൽ…
വിശ്വസിക്കാൻ റെഡിയായിക്കോ, കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാലയായ “സമൃദ്ധി @കൊച്ചി’യുടെ കാൻ്റീനിൽ ചെന്നാൽ മതി, 40 രൂപയ്ക്ക് ഊണ് കിട്ടും. ‘സമൃദ്ധി’യുടെ നാലാംവാർഷികത്തിൽ കൊച്ചി കോർപറേഷനും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് കടവന്ത്രയിലെ ജി സി ഡി എ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ആദ്യ കാൻ്റീൻ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. രാവിലെ ഏഴുമുതൽ രാത്രി 10 വരെയാണ് പ്രവർത്തനം. പ്രഭാതഭക്ഷണം, ഊണ്, ലഘുഭക്ഷണങ്ങൾ, ചായ, കാപ്പി എന്നിവയെല്ലാം ന്യായമായ വിലയിൽ ലഭിക്കും. ഒരേ സമയം 50 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് കാൻ്റീൻ ക്രമീകരിച്ചിരിക്കുന്നത്. ജി സി ഡി എ ജീവനക്കാര്‍ക്ക് സബ്സിഡിയോടെയും പൊതുജനങ്ങള്‍ക്ക് 40 രൂപയുമാണ് ഊണിൻ്റെ നിരക്കായി വരുന്നത്. മറ്റ് വിഭവങ്ങൾ “സമൃദ്ധി@കൊച്ചി’യിലെ വിലയിൽത്തന്നെ ലഭിക്കും കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം നൽകുന്നതിനൊപ്പം കുടുംബശ്രീ പ്രവർത്തകർക്ക് ഉപജീവനമാർഗംകൂടിയാണ് സമൃദ്ധിയിലൂടെ സാധ്യമാകുന്നത്. കാന്റീൻ നടത്തിപ്പ് കുടുംബശ്രീ പ്രവർത്തകർക്കാണ്. പത്ത് രൂപയ്ക്ക് ഊണ് ലഭ്യമാക്കിയാണ് സമൃദ്ധി@ കൊച്ചി നഗരത്തിൽ ജനകീയമായത്. കൊച്ചി നഗരത്തിൽ…
ഇന്ത്യയുടെ എണ്ണ-വാതക വ്യവസായങ്ങളുടെ ഭാവിയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്താൻ പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെൽ (PPAC) ഒരുങ്ങുന്നു. അതിനായി പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ഡാറ്റാ ശേഖരണ ഏജൻസിയായ പിപിഎസി ഒരു കൺസൾട്ടിംഗ് സ്ഥാപനത്തെ നോളജ് പാർട്ണറായി നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനായുള്ള എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (ഇഒഐ) മുന്നോട്ടുവെച്ചതായാണ് വിവരം. ഊർജ്ജ പരിവർത്തനങ്ങളോടൊപ്പം ജൈവ ഇന്ധനങ്ങൾ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി തുടങ്ങിയ വിവിധ വിഷയങ്ങളിൽ എണ്ണ-വാതക വ്യവസായത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് പഠനങ്ങൾക്കായി നിരവധി അഭ്യർത്ഥനകൾ ലഭിക്കുന്നതായി പിപിഎസി അറിയിച്ചു. ഈ ആവശ്യങ്ങൾക്കനുസരിച്ച് പിപിഎസി നോളജ് പാർട്ണറുടെ സഹായം തേടുകയാണ്. 2002 ഏപ്രിലിൽ രൂപീകൃതമായ പിപിഎസി എണ്ണ-വാതക മേഖലയിലെ ഡാറ്റാ ബാങ്ക് സംരക്ഷിക്കുകയും, എനർജി മോഡലിംഗ്, POL ഡിമാൻഡ് പ്രവചനം, വിവിധ പഠനങ്ങൾ തുടങ്ങിയതിൽ സജീവ പങ്ക് വഹിക്കുകയും ചെയ്യുന്നു. സബ്സിഡികൾ നൽകുന്നതിനു പുറമേ, എണ്ണ, വാതക മേഖലയിലെ മാറ്റങ്ങൾ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും മന്ത്രാലയത്തിന് അതിന്റെ…