Author: Bismi Baby

ഇന്ത്യയിലെ പണനയത്തിൽ നിർണായക ഇളവുകൾ വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI).  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് (ബി‌പി‌എസ്) കുറച്ച് 5.50 ശതമാനമാക്കി. വരുംമാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ നിലയില്‍ തുടരാനുള്ള സാധ്യതയും ആഗോള തലത്തിലെ ദുര്‍ബല സാഹചര്യവും കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണനയ പ്രഖ്യാപനത്തിലാണ് കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്കായ റിപ്പോയിൽ 0.50% കുറവ് പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ നിരക്ക് കുറയ്ക്കുന്നത്. അതോടെ, ആകെ 1% വരെയാണ് ഈ സാമ്പത്തിക വർഷം ആർബിഐ കുറവ് വരുത്തിയത്. ഈ നീക്കം ബാങ്കുകളുടെ വായ്പ പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത ഉയർത്തുന്നു, അതിനാൽ, ഉപഭോക്താക്കൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും വായ്പാ ഭാരം കുറയാൻ ഇടയാകും. ഇപ്പോൾ, സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 5.25 ശതമാനവും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് 5.75 ശതമാനവുമാണ്. ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന…

Read More

ബിസിനസ് ഉപയോക്താക്കൾക്കായി ചാറ്റ് ജിപിടിയിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഇനി മുതൽ ചാറ്റ് ജിപിടിയിലെ റെക്കോർഡ് മോഡിലൂടെ ഉപയോക്താക്കൾക്ക് മീറ്റിങ്ങുകൾ റെക്കോർഡ് ചെയ്യാൻ കഴിയും. അതേസമയം, ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ്‌ബോക്സ്, ഷെയർപോയിന്റ്, വൺഡ്രൈവ്, ബോക്സ് തുടങ്ങിയ പ്രധാന ക്ലൗഡ് പ്ലാറ്റ്‌ഫോമുകളുമായി നേരിട്ട് കണക്ട് ചെയ്യുന്നതിന് സപ്പോർട്ടും ഒരുക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഡോക്യുമെന്റുകളിൽ നിന്നും, സേവ് ചെയ്ത ഫയലുകളിൽ നിന്നുമുള്ള മുൻകാല തീരുമാനങ്ങളും തുടർനടപടികളും റീകോൾ ചെയ്യാം.ചാറ്റ് ജിപിടിയിൽ പുതിയ ഫീച്ചറുകളിൽ ട്രാൻസ്ക്രൈബ് ചെയ്യാനും, നോട്ടുകൾ തയ്യാറാക്കാനും , AI- പവർ നിർദ്ദേശങ്ങൾ നൽകാനുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നു. ചാറ്റ് ജിപിടിയിൽ നിലവിൽ എത്തിയ പുതിയ റെക്കോർഡിങ് മോഡ്, ഉപയോക്താക്കളെ മീറ്റിംഗുകൾ റിയൽ ടൈമിൽ റെക്കോർഡ് ചെയ്യാനും, അതിന്റെ ടെക്സ്റ്റ് ട്രാൻസ്ക്രിപ്ഷനും സ്വയം ഉണ്ടാക്കാനും സഹായിക്കുന്നു. മാത്രമല്ല, സംഭാഷണത്തിന്റെ പശ്ചാത്തലത്തിൽ AI നിർദേശങ്ങളും ആശയവിനിമയത്തിലെ പ്രധാന നിഗമനങ്ങളും വേഗത്തിൽ തേടിയെടുക്കാനും ഈ സംവിധാനം സഹായകമാകും. കണക്ടറുകൾ നിലവിൽ എല്ലാ ടീം, എന്റർപ്രൈസ്, എഡ്യൂ ഉപയോക്താക്കൾക്കും ലഭ്യമാണ്.…

Read More

കേരളത്തിലെ അവയവദാന രംഗത്ത് വിപ്ലവം തീര്‍ക്കാന്‍ ലക്ഷ്യമിട്ട് കോഴിക്കോട് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് പദ്ധതിക്ക് മന്ത്രിസഭാ യോഗം പുതുക്കിയ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിര്‍വ്വഹണ ഏജന്‍സി സമര്‍പ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ ജി.എസ്.ടി ഉള്‍പ്പടെ 643.88 കോടി രൂപയുടെ ഭരണാനുമതിയ്ക്കാണ് അനുമതി നൽകിയത്. കോഴിക്കോട്ട് ചേവായൂരില്‍ 20 ഏക്കറില്‍ സ്ഥാപിക്കപ്പെടുന്ന ഈ സ്ഥാപനത്തിന് 6 നിലകളുളള 4 ബ്ലോക്കുകളായിരിക്കും ഉണ്ടാകുക. 219 ജനറല്‍ കിടക്കകള്‍, 42 പ്രത്യേക വാര്‍ഡ് കിടക്കകള്‍, 58 ഐസിയു കിടക്കകള്‍, 83 എച്ച്ഡിയു കിടക്കകള്‍, 16 ഓപ്പറേഷന്‍ റൂമുകള്‍, ഡയാലിസിസ് സെന്റര്‍, ട്രാന്‍സ്പ്ലാന്റേഷന്‍ ഗവേഷണ കേന്ദ്രം എന്നിവയുള്‍പ്പെടെ 510 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 330 കിടക്കകളും 10 ഓപ്പറേഷന്‍ തീയറ്ററുകളും അടുത്ത ഘട്ടത്തില്‍ 180 കിടക്കകളും 6 ഓപ്പറേഷന്‍ തീയറ്ററുകളും സജ്ജമാക്കും. ആദ്യ ഘട്ടത്തില്‍ 14 സ്‌പെഷ്യാലിറ്റി…

Read More

ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടത്തിന് തുടക്കം കുറിക്കുകയാണ് റഫാൽ യുദ്ധവിമാന നിർമാണം. ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ദസോ ഏവിയേഷനും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസും തമ്മില്‍ കരാറിൽ ഒപ്പുവെച്ചെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിന് പുറത്ത് റഫാലിന്റെ പ്രധാന ഘടകഭാഗം നിർമിക്കുന്നത്. ഇന്ത്യ നടത്തിയ പാക് ആക്രമണത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുദ്ധവിമാനമാണ് റഫാല്‍. പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ സൈനിക താവളങ്ങളും തീവ്രവാദ ക്യാംപുകളും ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തു പകര്‍ന്നത് റഫാല്‍ യുദ്ധ വിമാനങ്ങളായിരുന്നു. ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനാണ് റഫാലിന്റെ നിർമ്മാതാക്കൾ. ഇന്ത്യാ-പാക് ആക്രമണത്തിനു ശേഷം ദസോ ഏവിയേഷന്റെ ഓഹരിവില കുതിച്ചു കയറിയിരുന്നു. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഹൈദരാബാദില്‍ റഫാലിന്റെ പ്രധാന ഘടനാപരമായ വിഭാഗങ്ങളുടെ നിര്‍മ്മാണത്തിനായി ഒരു അത്യാധുനിക ഉല്‍പാദന യൂണിറ്റ് സ്ഥാപിക്കും. അതില്‍ പിന്‍ ഫ്യൂസലേജിന്റെ ലാറ്ററല്‍ ഷെല്ലുകള്‍,…

Read More

കേരള സർക്കാർ നടപ്പാക്കുന്ന സാന്ത്വന ചികിത്സയിൽ കേരളത്തിൻ്റെ സമഗ്ര മാതൃകയായ കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ പങ്കുവച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രദേശത്തെ രോഗികൾക്ക് ആഴ്ചയിൽ കുറഞ്ഞത് ഒരു മണിക്കൂർ ചെലവഴിക്കാനായി താല്പര്യമുള്ളവർക്ക് sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം.സാമൂഹിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി ജൂൺ 15 വരെ ഓൺലൈൻ രജിസ്ട്രേഷൻ ഉണ്ടാകും. ജില്ലാ തലത്തിൽ ഓരോ 30 വോളൻ്റിയർമാർ തികയുമ്പോൾ ആ ബാച്ചിന്റെ പരിശീലനം ആരംഭിക്കും. ഓരോരുത്തർക്കും മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ നിയോഗിക്കും. 30 വോളണ്ടിയർമാർക്ക് ശേഷം ഓരോ ബാച്ചായും പരിശീലനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം, ഗ്രാമ-നഗര, എപിഎൽ / ബിപിഎൽ വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ എല്ലാ ആളുകളേയും കുടുംബങ്ങളേയും കണ്ണിചേർത്തുകൊണ്ട് മികച്ച പരിചരണം…

Read More

അദാനി ഗ്രൂപ്പിന്‍റെ കമ്പനികള്‍ 2024–25 സാമ്പത്തിക വര്‍ഷത്തിൽ നികുതിയായി അടച്ചത് ഭീമൻ തുക. 74,945 കോടി രൂപയാണ് സര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തികവർഷം നികുതിയായി ലഭിച്ചത്. മുൻ വര്‍ഷത്തെ 58,104 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ 29% വര്‍ധനയാണ് രേഖപ്പെടുത്തിയത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി സിമന്റ് ലിമിറ്റഡ്, അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ, ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തുടങ്ങിയ അദാനിയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവർത്തിക്കുന്ന കമ്പനികളാണ് കൂടുതല്‍ നികുതി നല്കിയത്. ആഗോള തലത്തില്‍ വിവാദങ്ങള്‍ നിലനിൽക്കുമ്പോഴും അദാനി ഗ്രൂപ്പിന്റെ വരുമാനത്തെയോ നിക്ഷേപത്തെയോ അത് ബാധിച്ചിട്ടില്ലെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ നിക്ഷേപങ്ങളിലെ കൂടുതൽ പങ്കാളിത്തവും റവന്യു വളര്‍ച്ചയ്ക്ക് ആവശ്യമായ ദീര്‍ഘകാല പദ്ധതികളും ഉൾപ്പെടെ മികച്ച രീതിയിൽ ഗ്രൂപ്പ് മുന്നോട്ടുപോകുകയാണ്. ഇന്നത്തെ അദാനി ഓഹരികള്‍ തുടക്കം മുതലെ നേട്ടത്തിലാണ്. അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ഒരു ശതമാനത്തിന് മുകളിലായിരുന്നു. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് രണ്ട് ശതമാനത്തിനടുത്തും നേട്ടമുണ്ടാക്കി.…

Read More

കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്ക് ആശ്വാസകരമാകുന്ന പുതിയ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ. കെഎസ്ആർടിസി എസ്‌ബിഐയുമായി ചേർന്ന് നടപ്പാക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ജൂൺ നാലിന് നിലവിൽ വന്നു. പദ്ധതിയിലൂടെ ജീവനക്കാർക്ക് അപകടമരണത്തിനും പൂർണമായ അംഗവൈകല്യത്തിനും ഒരുകോടി രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ഇത് ഡ്യൂട്ടിക്കിടെ അല്ലെങ്കിലും പരിഗണിക്കപ്പെടും. പദ്ധതിയുടെ പ്രത്യേകത ജീവനക്കാർക്ക് പ്രീമിയം അടക്കേണ്ടതില്ല എന്നതാണ്. കെഎസ്ആര്‍ടിസിയിലെ 22,000ലേറെ വരുന്ന സ്ഥിരം ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ ഇന്ഷുറന്‍സ് പദ്ധതി. ഇതുവഴി അപകടമരണങ്ങള്‍ക്ക് മാത്രമല്ല, അപകടത്തില്‍ പൂര്‍ണവൈകല്യം സംഭവിച്ചാലും ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കും. ഭാഗികമായി അപകടം സംഭവിച്ചാല്‍ 80 ലക്ഷം രൂപ ലഭിക്കും. ഗ്രൂപ്പ് ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്രകാരം 25,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് 6 ലക്ഷവും അപകടത്തില്‍ മരിക്കുന്നവരുടെ പങ്കാളിക്കും മക്കള്‍ക്കും 5 ലക്ഷവും നല്‍കും. 50,000ന് മുകളില്‍ ശമ്പളമുള്ളവര്‍ വിമാന അപകടത്തില്‍ മരിച്ചാല്‍ 1.6 കോടി രൂപ ലഭിക്കും. കെഎസ്ആര്‍ടിസി നല്‍കുന്ന അപകട ആനുകൂല്യങ്ങള്‍ക്ക് പുറമേയാണിത്. കൂടാതെ,…

Read More

കേരളത്തിലെ പ്രധാന റോഡ് അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ ദേശീയപാത 66 ന്റെ നിർമാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2026ലെ പുതുവത്സര സമ്മാനമായി നാടിന് ഈ പദ്ധതി സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ റോഡ് വികസന രംഗത്തെ അനേകം പദ്ധതികൾക്ക് കേന്ദ്ര അനുമതി ലഭിച്ചു. 6700 കോടി രൂപ വിലമതിക്കുന്ന പദ്ധതികളിൽ 14 എണ്ണം കേന്ദ്രം അംഗീകരിച്ചു.കൂടിക്കാഴ്ച്ചയിൽ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, കേരള ചീഫ് സെക്രട്ടറി എ.ജയതിലക്, പിഡബ്ല്യുഡി സെക്രട്ടറി കെ.ബിജു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. NH-66ൻ്റെ നിർമാണത്തിൽ ഉൾപ്പെടുന്ന മലപ്പുറം കുരിയാട് ഭാഗത്ത് തകർന്ന ഭാഗം 380 മീറ്റർ നീളത്തിൽ വയഡക്ട് രൂപത്തിൽ പുനർനിർമിക്കാൻ തീരുമാനമായിട്ടുണ്ട്. ഇത് കരാറുകാരന്റെ ചെലവിലാണ് നടക്കുക. ഇതിനൊപ്പം, നിർമാണ പിഴവുകൾ കാരണം…

Read More

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള നികുതി വരുമാന വിഹിതം 50% ആക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ  അരവിന്ദ് പനഗരിയ. ബുധനാഴ്ച ലഖ്‌നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സംസ്ഥാനങ്ങൾക്ക് 41 ശതമാനം നികുതി വരുമാനമാണ് ലഭിക്കുന്നത്. 22-ലധികം സംസ്ഥാനങ്ങൾ നികുതി വരുമാനത്തിന്റെ പങ്ക് 50 ശതമാനമായി വർധിപ്പിക്കണമെന്ന ആവശ്യം കമ്മീഷനോട് ഉന്നയിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശും ഇതേ ആവശ്യം ഉന്നയിച്ച സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി. “മുൻ ധനകാര്യ കമ്മീഷൻ 41% സംസ്ഥാനങ്ങൾക്കായി നിശ്ചയിച്ചിരുന്നു. ഇപ്പോഴും അതാണ് നിലവിലെ ക്രമം. എന്നാൽ കൂടുതൽ അധികാരവിനിമയത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടി നിരവധി സംസ്ഥാനങ്ങൾ 50% വിഹിതം ആവശ്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ധനകാര്യ കമ്മീഷൻ രാഷ്ട്രപതിക്ക് നൽകുന്ന ശുപാർശകളിൽ ഇത് ഉൾപ്പെടുമോ എന്ന് വെളിപ്പെടുത്താൻ ചെയർമാൻ വിസമ്മതിച്ചു. എന്നാൽ, മുൻകാല ധനകാര്യ കമ്മീഷനുകളുടെ ശുപാർശകൾ പൊതുവെ അതേപടി അംഗീകരിക്കപ്പെട്ടിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ഒക്ടോബർ 31-നകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പനഗരിയ…

Read More

18 വർഷത്തെ കാത്തിരിപ്പിന് വിരാമം നൽകി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിരീടം സ്വന്തമാക്കി. അതോടെ കിരീടനേട്ടത്തിനിടയില്‍ ശ്രദ്ധകേന്ദ്രമായി മാറുന്നത് അവരുടെ പ്രിന്‍സിപ്പല്‍ സ്‌പോണ്‍സര്‍മാരിലൊന്നായ കെ.ഇ.ഐ വയേഴ്‌സ് ആന്‍ഡ് കേബിള്‍സിന്റെ ഓഹരികളാണ്. ടീമിൻ്റെ പ്രധാന സ്പോൺസറായ കെ.ഇ.ഐ വയേഴ്‌സ് 1968ൽ ഡൽഹിയിൽ ആരംഭിച്ചത്. കൃഷ്ണ ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എന്ന കെ.ഇ.ഐ ആഗോളതലത്തിൽ വൈദ്യുത മേഖലയിലെ മികച്ച ബ്രാൻഡായി മാറിയിരിക്കുകയാണ്. വൈദ്യുത കേബിളുകള്‍, വയറുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വയറുകള്‍, എഞ്ചിനീയറിംഗ്, പ്രോക്യൂര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ പദ്ധതികള്‍ എന്നിവയാണ് കെ.ഇ.ഐയ്ക്ക് ഉള്ളത്. അതിൽ വൈദ്യുത കേബിളുകളാണ് കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത്. തികഞ്ഞ ഗുണനിലവാരവും വ്യാവസായിക വിശ്വാസ്യതയും കൊണ്ട്, ഇന്ത്യയിലെ പവർ ഗ്രിഡ് കോർപ്പറേഷൻ, എൻടിപിസി, ടാറ്റ പവർ തുടങ്ങിയ വലിയ കമ്പനികൾക്കൊപ്പം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ വിദേശ വിപണികളിലേക്കും കമ്പനി കയറ്റുമതി നടത്തുന്നു. ആർസിബിയുടെ കിരീടനേട്ടത്തിന് പിന്നാലെ ഇന്ന് KEI ഓഹരികൾ 2 ശതമാനത്തോളം ഉയർന്ന് കമ്പനിക്ക് നേട്ടമുണ്ടാക്കി. ഓഹരി…

Read More