Author: Bismi Baby

പുകയില ഉപയോഗത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പുതിയ കര്‍ശന നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഹുക്ക ബാറുകള്‍ക്കെതിരെ സംസ്ഥാനത്ത് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തി. അതിനോടൊപ്പം പുകവലിക്കാവുന്ന പ്രായപരിധി ഉയർത്തുകയും, നിയമലംഘനത്തിന് ചുമത്തുന്ന പിഴ പത്തിരട്ടി വര്‍ധിപ്പിക്കുകയും ചെയ്തു. പുകവലിക്കാവുന്ന പ്രായം 18 ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തി. പൊതു സ്ഥലങ്ങളിലോ നിരോധിത പ്രദേശങ്ങളിലോ പുകവലിക്കുകയോ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ ചെയ്താല്‍ പിഴ 200 രൂപയില്‍ നിന്ന് 1,000 രൂപയാക്കി. ബാറുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ എല്ലായിടത്തും ഹുക്ക ഉപയോഗം നിരോധിച്ചു. ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ പല റസ്റ്റോറന്റുകളിലും, പബ്ബുകളിലും ഹുക്ക ഉപയോഗം വ്യാപകമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഹുക്ക ബാറുകള്‍ പൂർണമായും അടയ്ക്കാൻ ഉത്തരവിട്ടത്. ഇനി മുതൽ ഇത്തരം സ്ഥാപനങ്ങളിൽ ഹുക്ക ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കും.. ഇനി മുതല്‍ സിഗരറ്റുകള്‍ സിംഗിള്‍ സ്റ്റിക്കായി വില്‍ക്കില്ല. പാക്കറ്റുകളായി മാത്രമേ വിൽക്കാൻ കഴിയൂ. 21 വയസിന് താഴെയുള്ളവര്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍…

Read More

ആലുവയില്‍ വമ്പന്‍ ലോജിസ്റ്റിക്‌സ് നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എന്‍.ഡി.ആര്‍ വെയര്‍ഹൗസിംഗ്. 250 കോടി രൂപയുടെ നിക്ഷേപം നടത്തി സംസ്ഥാനത്തെ ഏറ്റവും വലിയ വെയര്‍ഹൗസ് സമുച്ചയം ഒരുക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഏകദേശം 4 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള വെയര്‍ഹൗസാണ് നിർമിക്കപ്പെടുന്നത്. ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുത്ത് കേരളത്തില്‍ നിക്ഷേപം നടത്താന്‍ കമ്പനി താല്പര്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് കമ്പനി നിക്ഷേപവുമായി എത്തുന്നത്. പദ്ധതിക്ക് വേണ്ടി ആലുവയില്‍ 16 ഏക്കര്‍ സ്ഥലം കമ്പനി ഏറ്റെടുത്തു. എന്‍.ഡി.ആര്‍ സ്റ്റോര്‍വെല്‍ വെയര്‍ഹൗസിംഗ് എല്‍.എല്‍.പി (എട്ട് ഏക്കര്‍), എന്‍.ഡി.ആര്‍ സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് (8.39 ഏക്കര്‍) എന്നീ ഉപകമ്പനികള്‍ വഴിയാണ് സ്ഥലം ഏറ്റെടുത്തത്. വ്യവസായമന്ത്രി പി. രാജീവ് ആലുവയിലെ സ്ഥലം സന്ദര്‍ശിച്ച് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. നിരവധി തൊഴിൽ സാധ്യതകളാണ് നിർമ്മാണഘട്ടത്തിലും പ്രവർത്തനഘട്ടത്തിലുമായി സൃഷ്ടിക്കപ്പെടുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍, ഗോവ തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും കമ്പനിക്ക് വെയര്‍ഹൗസുകളുണ്ട്. ഈ സാമ്പത്തികവര്‍ഷം കമ്പനി 250…

Read More

ഈ വർഷം മെയ് മാസത്തിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 2.01 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 16.4% വർദ്ധനവാണ് ഈ മെയ് മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും നികുതി നവീകരണങ്ങളുടെയും ഫലമായി ജിഎസ്ടി ശേഖരണത്തിൽ തുടർച്ചയായ വളർച്ചയാണ് ആധികാരികമായി രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഏപ്രിൽ മാസത്തിൽ 2.37 ലക്ഷം കോടി രൂപയുടെ ഉയർന്ന വരുമാനം രേഖപ്പെടുത്തി. അതിന് പിന്നാലെയാണ് മെയ് മാസത്തിലെ ഈ രണ്ടാമത്തെ ഏറ്റവും വലിയ വരുമാന നേട്ടമുണ്ടായിരിക്കുന്നത്. മെയ് മാസത്തിൽ ഇന്ത്യയിലെ ആഭ്യന്തര വ്യാപാര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം ഏകദേശം 1.50 ലക്ഷം കോടി രൂപയായി. 13.7% വർദ്ധനയാണ് കഴിഞ്ഞ വർഷത്തെ അതേ മാസത്തേതിനെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. ഇറക്കുമതികളിൽ നിന്നുള്ള നികുതി വരുമാനത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 51,266 കോടി രൂപയാണ്. ഇത് 25.2%യുടെ വളർച്ച നേടി. ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് ശക്തമാകുന്നതും…

Read More