Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Author: Bismi Baby
കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിൽ നിന്നും 18 ജീവനക്കാരെ രക്ഷപ്പെടുത്തി.അവരെ മംഗളൂരുവിലെത്തിച്ചതായാണ് വിവരം. ഇവരിൽ ആറുപേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എജെ ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ലു എൻലി, സു ഫാബിനോ (ചൈന), ഗുവോ ലെനിനോ, തൈൻ താ ഹട്ടായി, കൈസാ ഹോട്ടു (മ്യാൻമാർ) എന്നിവരാണ് ചികിത്സയിൽ കഴിയുന്നവർ. ഗുരുതരാവസ്ഥയിലുള്ളവരുടെ ശരീരഭാഗങ്ങളിൽ 40 ശതമാനത്തിലധികം പൊള്ളലേറ്റു. ഇവർക്കുള്ള ചികിത്സ പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേരള തീരത്തടിയാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊച്ചി, കോഴിക്കോട് തീരങ്ങളിൽ കണ്ടെയ്നറുകൾ ഒഴുകിയെത്തുമെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിൻ്റെ സമാന്തരദിശയിൽ നീങ്ങാനും സാധ്യതയുണ്ട്. കപ്പലിൽനിന്നുള്ള കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിനടക്കുന്നതിനാല്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്ക് അപകടത്തില്‍പ്പെട്ട കപ്പലിനടുത്തേക്ക് എത്താന്‍ കഴിയാത്തതാണ് തീ നിയന്ത്രിക്കാൻ തടസ്സമാകുന്നത്. തീ ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുന്നതും…
ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. അതിൻ്റെ ഭാഗമായി ഇന്റലിജന്‍സ്, സര്‍വൈലന്‍സ്, ടാര്‍ഗെറ്റ് അക്വിസിഷന്‍, റീകണൈസന്‍സ് (I-STAR) സംവിധാനങ്ങളുള്ള മൂന്ന് അത്യാധുനിക ചാര വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തിലാണ് രാജ്യം. പദ്ധതിക്ക് വേണ്ടി 10,000 കോടി രൂപയാണ് പ്രതിരോധ മന്ത്രാലയം മാറ്റിവെയ്ക്കുന്നത്. ഈ വിമാനങ്ങള്‍ ഭൂമിയിലെ സംഭവവികാസങ്ങള്‍ ആകാശത്ത് നിന്ന് കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കുന്നതാണ്. റഡാര്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുടെ സഹായത്തോടെ, ശത്രു രാജ്യങ്ങള്‍ക്കെതിരായ കൃത്യമായ എയർ-ഗ്രൗണ്ട് നിരീക്ഷണം സാധ്യമാക്കുന്ന ഉപകരണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യൻ വ്യോമസേനയുടെ തന്ത്രപ്രധാനമായ ഓപ്പറേഷനുകള്‍ക്ക് ഇത് വലിയ പിന്തുണ നൽകും. ഈ മാസം നടക്കാനിരിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ യോഗത്തില്‍ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും ഉന്നതതല അനുമതിക്കായി സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ പദ്ധതി ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (DRDO) ആണ് നയിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാന നിര്‍മാണ കമ്പനികളോട് അവരുടെ…
ഇന്ത്യയിലെ കാബ് ആഗ്രിഗേറ്റർമാരായ റാപിഡോ (Rapido) ഫുഡ് ഡെലിവറി രംഗത്തേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ്. നേരിട്ട് ഉപഭോക്താവുമായി (D2C) ബന്ധപ്പെടുന്ന ഫുഡ് ഡെലിവറി മോഡലിൻ്റെ ആദ്യ ഘട്ട ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പല റെസ്റ്റോറന്റ് പങ്കാളികളുമായും ഡെലിവറി ഫീസ് മോഡൽ സംബന്ധിച്ച് റാപിഡോ ചർച്ചകൾ നടത്തിക്കഴിഞ്ഞു. റാപിഡോ മുന്നോട്ടുവച്ചിരിക്കുന്ന പുതിയ മോഡലിന്റെ ഭാഗമായി, 400 രൂപയുടെ ഒരു ഓർഡറിന് 25 രൂപയും, അതിലധികം വില വരുന്ന ഓർഡറുകൾക്ക് 50 രൂപയും ഫ്ലാറ്റ് ഡെലിവറി ഫീസായി ഈടാക്കും. സ്വിഗ്ഗിയും സൊമാറ്റോയും തമ്മിലുള്ള പ്രധാന മത്സരക്കാരെ ചൊല്ലി റെസ്റ്റോറന്റ് പങ്കാളികൾക്കിടയിൽ ഉയർന്നുവരുന്ന പ്രതിഷേധമാണ് റാപിഡോ ഉപയോഗിക്കാൻ സാധ്യത തുറന്നിടുന്നത്. നിലവിൽ സ്വിഗ്ഗിയും സൊമാറ്റോയും 10% മുതൽ 28% വരെ കമ്മീഷനാണ് റെസ്റ്റോറന്റുകളിൽ നിന്ന് ഈടാക്കുന്നത്. അതോടൊപ്പം പേയ്‌മെന്റ് ഗേറ്റ്‌വെ ചാർജുകളും ജിഎസ്‌ടി അടക്കമുള്ള അധിക ചെലവുകളും റെസ്റ്റോറന്റുകളുടെ ലാഭം തീർത്തും കുറയ്ക്കുന്നതായി റെസ്റ്റോറന്റ് ഉടമകൾക്കിടയിൽ ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് റാപിഡോ ഒരു കമ്മീഷൻറെ ആശങ്കകളില്ലാത്ത…
സംശയിക്കണ്ട, സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇനിമുതൽ യുപിഐ പേയ്‌മെന്‍റുകൾ നടത്താം. അതിനായി രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. ഫീച്ചർ ഫോൺ ഉപയോക്താക്കളിലേക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് സൗകര്യം എത്തിക്കുന്നതിനായി പുതിയ യുപിഐ ആപ്പ് പുറത്തിറക്കും.അതിനായി, ഗുപ്ഷപ്പിന്‍റെ യുപിഐ അധിഷ്ഠിത ‘ജിഎസ്പേ’ സാങ്കേതികവിദ്യയുടെ ഐപി വാങ്ങിയതായി കമ്പനി പ്രഖ്യാപിച്ചു. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന NPCI-യുടെ UPI 123PAY പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ആപ്പ് രൂപകല്പന ചെയ്യുന്നത്. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് പേഴ്‌സൺ-ടു-പേഴ്‌സൺ (P2P) ട്രാൻസ്ഫർ, ഓഫ്‌ലൈൻ ക്യുആർ പേയ്‌മെന്‍റ്, മൊബൈൽ നമ്പറിൽ നിന്നോ സെൽഫ് ക്യുആറിൽ നിന്നോ പേയ്‌മെന്‍റ് സ്വീകരിക്കൽ തുടങ്ങി അടിസ്ഥാന യുപിഐ സൗകര്യങ്ങള്‍ ഉപയോഗിക്കാൻ കഴിയും. രാജ്യത്തെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും സ്‍മാർട്ട്‌ഫോൺ ഉപയോക്താക്കളെപ്പോലെ യുപിഐ ഉപയോഗിക്കാനും രണ്ടും തമ്മിൽ ഒരു വിടവും ഉണ്ടാകരുതെന്നുമാണ് കമ്പനിയുടെ നയം. ജിഎസ്‌പേ ടെക്‌നോളജി സ്റ്റാക്ക് സ്വന്തമാക്കുന്നതിനും ഫീച്ചർ ഫോൺ ഉപയോക്തൃ അടിത്തറയിലേക്ക് യുപിഐ…
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഇതിന് പുറമേ കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയെയും ആനയെയും ഷെഡ്യൂൾ ഒന്നിൽനിന്ന് ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണം എന്ന ആവശ്യവും കേരളം ഉന്നയിച്ചിരുന്നു. എന്നാൽ, കടുവയും ആനയും സംരക്ഷിത പട്ടികയിൽ തന്നെ തുടരുമെന്നാണ് കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അക്രമികാരികളായ മൃഗങ്ങളെ കൊല്ലാൻ വനംമേധാവികൾക്ക് അധികാരം നൽകിയിട്ടുണ്ടെന്നും വന്യജീവി ആക്രമണങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരാണെന്നും തെറ്റിധരിപ്പിക്കുന്ന പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയത്. എന്നാൽ കേന്ദ്രം കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചാൽ മാത്രമേ അവയെ കൊല്ലുവാനും ഭക്ഷിക്കാനും കഴിയൂ. ആ നിയമത്തിൽ ഒരുമാറ്റവും വരുത്തില്ലെന്നാണ് കേന്ദ്രമന്ത്രി ഇന്ന് ആവർത്തിച്ച് വ്യക്തമാക്കിയത്. അതേസമയം, കേരളത്തിനെതിരെ കേന്ദ്ര മന്ത്രി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. വന്യജീവി സംഘർഷത്തിൽ കേരളം അവകാശങ്ങൾ കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും വന്യമൃഗങ്ങളെ കൊല്ലാൻ…
മുകേഷ് അംബാനിക്ക് പുത്തൻ പ്രതീക്ഷ നൽകി വിപണി. കേവലം 5 ദിവസങ്ങൾ കൊണ്ട് ആസ്തിമൂല്യത്തിൽ വൻ വർധനവാണ് മുകേഷ് അംബാനി കൈവരിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിൽ 30,786.38 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ മാർക്കറ്റ് മൂല്യത്തിൽ സംഭവിച്ച ഉയർച്ചയാണ് ഈ വർധനവിന് കാരണം. കഴിഞ്ഞ ദിവസത്തെ ആസ്തി കണക്കനുസരിച്ച്, മുകേഷ് അംബാനിയുടെ ആസ്തി മൂല്യം 109.2 ബില്യൺ ഡോളറാണ്. ഇതോടെ അദ്ദേഹം ലോക ധനികരിൽ പതിനാറാം സ്ഥാനത്തെത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ വ്യാപാരത്തിനുശേഷം റിലയൻസിന്റെ ആകെ വിപണി മൂല്യം 19,53,480.09 കോടി രൂപയായിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി റിലയൻസ് തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, കഴിഞ്ഞ ആഴച്ചയിൽ വിപണി മൂല്യത്തിൽ ആകെ 1,00,850.96 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. ഈ നേട്ടത്തിൽ റിലയൻസ് ഇൻഡസ്ട്രീസിനും എച്ച്.ഡി.എഫ്.സി. ബാങ്കിനും സുപ്രധാന പങ്കുണ്ട്. റിലയൻസ് 30,786.38 കോടി…
രാജ്യത്തിന്‍റെ അഭിമാനമാകാന്‍ ശുഭാംശു ശുക്ല. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാൻ ഒരുങ്ങുകയാണ് 39-കാരനായ ശുഭാംശു ശുക്ല. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ ദൗത്യം ആക്സിയം 4 ഇന്ത്യൻ സമയം നാളെ വൈകിട്ട് 5.52 ന് വിക്ഷേപിക്കും. ജൂണ്‍ 10ന് സ്പേസ് എക്സിന്‍റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ആക്സിയം 4 ദൗത്യം വിക്ഷേപിക്കുക. വിക്ഷേപണത്തിനായി ഡ്രാഗണ്‍ ക്യാപ്‌സ്യൂളും ഫാല്‍ക്കണ്‍ 9 റോക്കറ്റും 39എ ലോഞ്ച്‌പാഡില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്. ജൂൺ 11ന് രാത്രി പത്തിന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിക്കപ്പെടും. ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ഈ ദൗത്യം നിര്‍ണായകമാണ്. 2035-ഓടെ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനും 2047-ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനായി, മൈക്രോഗ്രാവിറ്റി ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാൻ ബഹിരാകാശ നിലയത്തിൽ ശുഭാംശു ഏഴ് ശാസ്ത്രീയ പരീക്ഷണങ്ങൾ…
ഇന്ത്യന്‍ ഓഹരി വിപണിയിൽ പുതിയ ചരിത്രം കുറിച്ച് മുത്തൂറ്റ് ഫിനാൻസ്. വിപണിമൂല്യം (Market Capitalization) 1 ലക്ഷം കോടി രൂപയിലെത്തുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാൻസ്. സംസ്ഥാനത്തെ കോർപറേറ്റ് രംഗത്തിന് അഭിമാന നേട്ടമായി കണക്കാക്കുന്നു. ബിഎസ്ഇയിൽ ഇന്നത്തെ ആദ്യ സെഷന്റെ തുടക്കത്തിൽ 2.62% നേട്ടവുമായി റെക്കോർഡ് 2,510.90 രൂപയിൽ വ്യാപാരം ചെയ്യുന്ന മുത്തൂറ്റിന്റെ വിപണിമൂല്യം 1,00,803.57 കോടി രൂപയാണ്. എൻഎസ്ഇയിൽ 2.61% ഉയർന്ന് ഓഹരി റെക്കോർഡ് 2,510 രൂപയിൽ വ്യാപാരം ചെയ്യുന്നു. മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ സ്ഥാപനവുമാണ്. കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് സ്വർണവായ്പ മേഖല കൂടുതൽ ആകർഷകമായി മാറിയതും, കമ്പനിയുടെ ഓഹരി വില വർധിക്കാനുള്ള പ്രധാന കാരണമായി. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണപ്പണയ വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ ഓഹരികളും 1.67% ഉയർന്നാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്. വിപണിമൂല്യത്തിൽ മറ്റ് കേരള…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇത് ചരിത്ര നിമിഷം. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എം.എസ്.സി. ഐറിന (MSC Irina) വിഴിഞ്ഞത്തെത്തി. എംഎസ്‌സി ഐറിൻ്റെ ക്യാപ്റ്റൻ മലയാളിയായ തൃശൂർ സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ്. സിങ്കപ്പൂരില്‍ നിന്നെത്തിയ കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിഴിഞ്ഞം സ്വീകരണമൊരുക്കിയത്. വിഴിഞ്ഞത്ത് ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ ചരക്കുകപ്പലാണ് ഐറിന. എംഎസ്‌സി ഐറിന എത്തുന്ന ഇന്ത്യയിലെ ആദ്യ തുറമുഖം വിഴിഞ്ഞമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫിഫ അംഗീകാരമുള്ള നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പമുണ്ട് കപ്പലിന്. 24,346 ടിഇയു വഹിക്കാൻ കഴിയുന്ന കപ്പലിൻ്റെ നീളം 399.9 മീറ്ററും വീതി 61.3 മീറ്ററുമാണ്. 16,000 കണ്ടെയ്‌നറുകളുള്ള കപ്പലിൽ നിന്ന് 3,000-5000 കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തിറക്കുമെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുമായി സ്വന്തം നാട്ടിലെ തുറമുഖത്തിൽ എത്താൻ കഴിഞ്ഞതിൽ മലയാളി എന്ന നിലയില്‍ അഭിമാനത്തിനുപുറമേ ഭാഗ്യംകൂടിയായി താന്‍ കാണുന്നതായി മലയാളി ക്യാപ്റ്റന്‍ വില്ലി ആന്റണി പ്രതികരിച്ചു. കപ്പല്‍ രണ്ടുദിവസം ഇവിടെ തുടരുമെന്നാണ്…
ഇന്ത്യയിലെ പണനയത്തിൽ നിർണായക ഇളവുകൾ വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ച് 5.50 ശതമാനമാക്കി. വരുംമാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ നിലയില്‍ തുടരാനുള്ള സാധ്യതയും ആഗോള തലത്തിലെ ദുര്‍ബല സാഹചര്യവും കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണനയ പ്രഖ്യാപനത്തിലാണ് കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്കായ റിപ്പോയിൽ 0.50% കുറവ് പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ നിരക്ക് കുറയ്ക്കുന്നത്. അതോടെ, ആകെ 1% വരെയാണ് ഈ സാമ്പത്തിക വർഷം ആർബിഐ കുറവ് വരുത്തിയത്. ഈ നീക്കം ബാങ്കുകളുടെ വായ്പ പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത ഉയർത്തുന്നു, അതിനാൽ, ഉപഭോക്താക്കൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും വായ്പാ ഭാരം കുറയാൻ ഇടയാകും. ഇപ്പോൾ, സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 5.25 ശതമാനവും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് 5.75 ശതമാനവുമാണ്. ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന…