കൊവിഡ് കാലം നമുക്ക് സമ്മാനിച്ച സാമ്പത്തിക പ്രതിസന്ധി ചെറുതല്ല. പുറത്തിറങ്ങി ജോലികൾ ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടിവന്നേക്കും. എന്നാല് വീട്ടമ്മമാരടക്കം ഇനി വീടിനുള്ളിലെ ഇടങ്ങള് തന്നെ പ്രയോജനപ്പെടുത്തി വരുമാനം കാണാൻ സാധ്യതകളേറെയാണ്.
വീട്ടിനകത്ത് പരിമിതമായ സൗകര്യങ്ങല്ക്കുള്ളിൽ നിന്ന് തന്നെ ഉത്പാദിപ്പിച്ചെടുക്കാവുന്ന ഉത്പന്നങ്ങൾ നിരവധിയാണ്.ഭക്ഷ്യവസ്തുക്കളാണ് ഇത്തരത്തിൽ നിർമ്മിക്കുന്നതിന് സാധ്യമാകുക. അച്ചാറുകൾ, കറി മസാലകൾ, പെരുംകായം, ചിപ്സുകൾ, തുടങ്ങിയവ ഉദാഹരണമാണ്. വാടക,
വൈദ്യുതി ഇനത്തില് അധിക ചെലവില്ലാത്തതിനാല് തന്നെ ഉത്പന്നങ്ങള് വിലകുറച്ച് വിപണിയിലെത്തിക്കാം.
വീട്ടിൽ തന്നെ തയ്യാറാക്കുന്നതിനാൽ ഗുണമേന്മയുടെ കാര്യത്തിലും വിപണിയിൽ ചലനമുണ്ടാക്കാവുന്നതാണ്. ഹോട്ടലുകളും, കാറ്ററിംഗ് സർവീസുകളുമായി ചേർന്ന് പ്രവര്ത്തിക്കാൻ തയ്യാറായാൽ സ്ഥിരം വരുമാനം ഉറപ്പാക്കാന് സാധിക്കും. ഏജന്റുമാരെ
ഒഴിവാക്കി അല്പം നിടുക്കു കാണിച്ചിറങ്ങിയാൽ ബിസിനസ് മെച്ചപ്പെടുത്താം.വീടിന്റെ ടെറസോ, വരാന്തയോ പോലുള്ള ഭാഗങ്ങൾ മാത്രം ഉപയോഗപ്പെടുത്തി സംരംഭത്തിന് സ്ഥലം കണ്ടെത്തിയാൽ പരമാവധി ഒരു ലക്ഷം രൂപയുടെ മുതൽ മുടക്കിൽ തന്നെ മാസം നല്ല വരുമാനം കണ്ടെത്താവുന്നതരത്തിൽ ഒരു നിർമ്മാണ യൂണിറ്റ് പ്രവർത്തിപ്പിക്കാനാകും.
ഇത്തരം സാഹചര്യങ്ങളിൽ വീട്ടമ്മമാർക്കും, പാർട്ടൈം ജോലി ചെയ്യുന്നവർക്കുമെല്ലാം, ലഘുസംരംഭങ്ങൾ തുടങ്ങുന്നതിന് കുറഞ്ഞ പലിശയിൽ വായ്പകളും ലഭ്യമാകും.
2 Comments
好文章!你的文章对我帮助非常大。谢谢!你赞同我这么做吗?我想把你的文章分享到我的网站:
gate io 交易所
I don’t think the title of your enticle matches the content lol. Just kidding, mainly because I had some doubts after reading the enticle. https://www.binance.com/en/register?ref=P9L9FQKY