സോഹോയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് സഹസ്ഥാപകനായ ടോണി തോമസ് ചുക്കാൻ പിടിക്കുമെന്ന് സോഹോ ഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു (Sridhar Vembu, CEO & Co-Founder of Zoho Corp) പറഞ്ഞു. പ്രത്യേക അഭിമുഖത്തിലാണ് ശ്രീധർ വെമ്പു കമ്പനിയുടെ കേരളത്തിലെ വിപുലീകരണ പദ്ധതി വ്യക്തമാക്കിയത്. എറണാകുളത്തുകാരനായ ടോണിക്ക് കേരളത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. പക്ഷേ ആരെങ്കിലും പ്രോജക്ടിന് പൂർണമായ ഒരു ഉത്തരവാദിത്തം ഏൽക്കാനും നേതൃത്വം നൽകാനും ഉണ്ടാകണം. കാരണം എനിക്ക് ഇപ്പോൾ തന്നെ വലിയ ചുമതലകളുളളതിനാൽ എല്ലാ കാര്യങ്ങളും ഏറ്റെടുക്കാനാകില്ല. അതുകൊണ്ട് ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അനുയോജ്യനായ ആളാണ് ടോണി.