beyond snacks makes crores by selling kerala banana chips
മാനസ് മധുവിന്റെ ‘ബിയോണ്ട് സ്നാക്ക്സ്’.

 

 

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് ചിപ്സ്. ചിപ്സ് ഇല്ലാത്തൊരു ആഘോഷം മലയാളികൾക്ക് ഉണ്ടാകില്ല. അത്രയും പ്രിയങ്കരം. കായ വറുത്തതിന്റെ തനതായ രുചി ഒരുക്കുകയാണ് മാനസ് മധുവിന്റെ ‘ബിയോണ്ട് സ്നാക്ക്സ്’. കേരളത്തിൽ ഇത്രയും ഡിമാൻഡുള്ള ബനാന ചിപ്‌സ് മാത്രം വിൽക്കുന്ന ബ്രാൻഡുകൾ വളരെ കുറവായിരുന്നു. ഇതിൽ നിന്നാണ് മാനസ് ‘ബിയോണ്ട് സ്നാക്സി’ലേക്ക് എത്തുന്നത്.

ഗുണനിലവാരമുള്ള പ്രീമിയം ചിപ്‌സ്

ആലപ്പുഴ ചെന്നിത്തല സ്വദേശി മാനസ് മധുവിന്റെ സ്ഥാപനത്തിൽ ഡൽഹി ആസ്ഥാന നിക്ഷേപക സ്ഥാപനമായ  12 ഫ്ലാഗ്സ് ഗ്രൂപ്പ് 71 കോടിരൂപ നിക്ഷേപിച്ചു. 2020ലാണ് കമ്പനി തുടങ്ങിയത്. എംബിഎ ബിരുദധാരിയായ മാനസ് ജോലി ഉപേക്ഷിച്ചാണ് സംരംഭകനായത്. ആദ്യം മൂല്യവർധിത ഉൽപന്നങ്ങളുമായി വിപണിയിൽ എത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കായ വറുത്തതുമായി മാനസ് രാജ്യാന്തര വിപണിയിലേക്കെത്തി.ഗുണനിലവാരമുള്ള പ്രീമിയം ചിപ്‌സ്, രാജ്യത്തുടനീളം ലഭ്യമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

കൈ സ്പർശമില്ലാതെയുള്ള പാക്കിങ്

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് വാഴപ്പഴം സംഭരിച്ച് വൃത്തിയാക്കി ശുദ്ധമായ എണ്ണയിൽ പാകം ചെയ്യുന്നു. ഇത് കൊളസ്‌ട്രോളും ട്രാൻസ് ഫാറ്റ് രഹിതവുമാണെന്നും കൈ സ്‌പർശമില്ലാതെ പാക്ക് ചെയ്തവയാണെന്നും മാനസ് അവകാശപ്പെടുന്നു. ആമസോൺ, ബിഗ് ബാസ്‌ക്കറ്റ്, ഇന്ത്യ മാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുടനീളം കേരള ചിപ്സ് വിൽക്കപ്പെടുന്നുണ്ട്. കൂടാതെ, റീട്ടെയിൽ സ്റ്റോറുകളിലും, സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ്.


നിരവധി സ്റ്റാർട്ടപ്പുകൾ, സ്വതന്ത്ര ഫ്രീലാൻസർമാർ, ചെറുകിട ബിസിനസുകൾ, വൻകിട കോർപ്പറേഷനുകൾ എന്നിവയ്ക്ക് അവരുടെ വിപണി കണ്ടെത്താനുള്ള മികച്ച അവസരം ആമോൺ ഇന്ത്യ അവരുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി നൽകുന്നുണ്ട്. അത്തരത്തിൽ വനിതാ സംരംഭകർക്ക് വിപുലമായ അവസരം നൽകുകയാണ് ഇ-കൊമേഴ്സ് എക്സ്പോർട്ട് പ്രോഗ്രാമായ ഗ്ലോബൽ സെല്ലിംഗ് വഴി ആമസോൺ ഇന്ത്യ.
ഇ-കൊമേഴ്സ് വഴി ഇന്ത്യയിൽ നിന്ന് എല്ലാ തരത്തിലുമുള്ള ബിസിനസുകളെ കയറ്റുമതി ചെയ്യാൻ പ്രാപ്തമാക്കുന്നതിന് ശക്തമായ ഒരു അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനമാണ് ആമസോൺ ഇന്ത്യ. ഇപ്പോഴിതാ ഇ-കൊമേഴ്സ് എക്സ്പോർട്ട് പ്രോഗ്രാമായ ഗ്ലോബൽ സെല്ലിംഗ് വഴി ഇന്ത്യയിൽ നിന്നുള്ള ആമസോണിന്റെ അന്താരാഷ്ട്ര വിപണികളിലും വെബ്സൈറ്റുകളിലും വിൽപന നടത്താൻ 200 അംഗങ്ങളെ സഹായിക്കുന്നതിനായി പുതിയ പദ്ധതി ഇട്ടിരിക്കുകയാണ് ആമസോൺ ഇന്ത്യ.
നീതി ആയോഗിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ സംരംഭകരെ കേന്ദ്രീകരിച്ചുള്ള ഇൻകുബേറ്റർ ആയ വിമൻനോവേറ്ററുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ആമസോൺ ഇന്ത്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. വസ്ത്രങ്ങൾ, സൗന്ദര്യവസ്തുക്കൾ, ആഭരണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ശുചിത്വ വസ്തുക്കൾ, കരകൗശലവസ്തുക്കൾ, ഗൃഹാലങ്കാരങ്ങൾ, ഓഫീസ് ഉൽപ്പന്നങ്ങൾ തുടങ്ങിയ ഉൽപ്പന്ന വിഭാഗങ്ങളിലാണ് ഈ 200 വനിതാ സംരംഭകർ പ്രവർത്തിക്കുന്നത്. കൂടാതെ കിഡ്സി വിൻസി, വിശാല നാച്ചുറൽസ്, ജെംസ് ആൻഡ് ജ്വല്ലുകൾ, ബങ്കോ ജുങ്കോ തുടങ്ങിയ ബിസിനസുകൾ നടത്തുന്നവരുമുണ്ട്. അടുത്ത 24 മാസത്തിനുള്ളിൽ, ഈ സംരംഭകരെ ഗ്ലോബൽ സെല്ലിംഗ് പ്രോഗ്രാമിൽ ഉൾപ്പെടുത്തുമെന്നും ഇ-കൊമേഴ്സ് കയറ്റുമതിയുടെ സൂക്ഷ്മതകളെക്കുറിച്ചുള്ള നൈപുണ്യ വികസന വർക്ക്ഷോപ്പുകളും ഉൽപ്പന്നങ്ങളുടെ ലിസ്റ്റിംഗ്, വിലനിർണ്ണയം, ആഗോള ലോജിസ്റ്റിക്സ്, അവരുടെ ഇ-കൊമേഴ്സ് കയറ്റുമതി ബിസിനസ്സ് സജ്ജീകരിക്കാനും വളർത്താനും സഹായിക്കുന്ന അധിക ചിലവ് നിയന്ത്രിക്കുന്നത് എങ്ങനെ എന്നിവയെക്കുറിച്ചുള്ള പരിശീലനവും നൽകുമെന്നും ആമസോൺ ഇന്ത്യ അറിയിച്ചു.
ഇ-കൊമേഴ്സ് ലക്ഷക്കണക്കിന് ഇന്ത്യൻ സംരംഭകർക്ക് കയറ്റുമതി അവസരം അതിവേഗം തുറന്ന് കൊടുക്കുകയാണ്. 2025 ഓടെ ഇന്ത്യയിൽ നിന്നുള്ള 20 ബില്യൺ ഡോളർ സഞ്ചിത ഇ-കൊമേഴ്സ് കയറ്റുമതി പ്രാപ്തമാക്കാൻ പ്രതിജ്ഞാബദ്ധരായി പ്രവർത്തിക്കുകയാണ് ആമസോൺ ഇന്ത്യ. എല്ലാ വിഭാഗത്തിലുമുള്ള ബിസിനസുകൾക്കും കയറ്റുമതി എളുപ്പവും കൂടുതൽ ആക്സസ് ചെയ്യാവുന്നതുമാക്കുന്നത് തുടരുക എന്നതാണ് ആമസോൺ ഇന്ത്യയുടെ പ്രധാന ശ്രദ്ധ, ആമസോൺ ഇന്ത്യയിലെ ഗ്ലോബൽ ട്രേഡ് ഡയറക്ടർ ഭൂപേൻ വകങ്കർ പറഞ്ഞു.
ആമസോണിന്റെ അന്താരാഷ്ട്ര വെബ്സൈറ്റുകളിലേക്കും വിപണനകേന്ദ്രങ്ങളിലേക്കും ഓൺലൈനായി വിൽക്കാൻ ഇന്ത്യൻ കയറ്റുമതിക്കാരെ സഹായിക്കുന്നതിന് 2015-ൽ ആമസോൺ ഗ്ലോബൽ സെല്ലിംഗ് ഇന്ത്യയിൽ ആരംഭിച്ചു. നിലവിൽ, ഇന്ത്യയിൽ നിന്ന് ഒരു ലക്ഷത്തിലധികം കയറ്റുമതിക്കാർ ഈ പ്രോഗ്രാമിന് കീഴിലുണ്ട്. പ്രോഗ്രാം ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും പ്രോഗ്രാമിലൂടെ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ എംഎസ്എംഇകൾ ഇതുവരെ 5 ബില്യൺ ഡോളർ ക്യുമുലേറ്റീവ് വിൽപ്പന നടത്തിയിട്ടുണ്ടെന്നും ആമസോൺ ഇന്ത്യ പറഞ്ഞു.
2022 ആഗസ്ത് വരെ, എംഎസ്എംഇകൾക്ക് ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 42.67 ശതമാനം വിഹിതമുണ്ടെന്ന് എംഎസ്എംഇ വകുപ്പ് സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. 2022 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി (ചരക്കുകളും സേവനങ്ങളും ചേർന്ന്) 311.82 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 19.72 ശതമാനം വർധന കയറ്റുമതിയിൽ ഉണ്ടായിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം ജനുവരി വരെ ഇന്ത്യയുടെ മൊത്തം കയറ്റുമതി 641 ബില്യൺ ഡോളറാണ്.