റോയല്‍ എന്‍ഫീല്‍ഡിന്റെ ആരാധകരെ ആവേശത്തിലാക്കുന്ന വമ്പൻ പദ്ധതികളുമായി കമ്പനി. അടുത്ത സാമ്പത്തിക വർഷത്തോടെ 350 സിസി മുതൽ 750 സിസി വരെയുള്ള വിഭാഗങ്ങളിലായി 18 പുതിയ മോഡലുകൾ പുറത്തിറക്കാനാണ് നീക്കം. ഇതിൽ അഞ്ച് മോഡലുകൾ പൂർണമായും പുതുതായിരിക്കും. ബാക്കി 13 എണ്ണം നിലവിലെ മോഡലുകളുടെ പുതുക്കിയ പതിപ്പുകളായിരിക്കും.
പുതിയ നിരയിൽ ഹിമാലയന്‍ 440, സ്‌ക്രാം 450, ബുള്ളറ്റ് 650, ഹിമാലയന്‍ 750, കോണ്ടിനെന്റല്‍ ജിടി750 എന്നിവയാണ് ആ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍. 750 സിസിയുടെ ഹൈ പെര്‍ഫോമെന്‍സ് പ്രീമിയം എന്നിവ ഉൾപ്പെടും. ഇതോടെ ആദ്യമായി 750 സിസി പ്രീമിയം സെഗ്മെന്റിലേക്കും കമ്പനി കടക്കുകയാണ്.
നിലവിൽ 350-650 സിസി മോട്ടോർസൈക്കിൾ വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള റോയൽ എൻഫീൽഡ്, ട്രയംഫ്, ഹാർലി-ഡേവിഡ്‌സൺ, ഹോണ്ട, ടിവിഎസ്, ബജാജ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മത്സരത്തെ നേരിടാനാണ് കൂടുതൽ വൈവിധ്യമാർന്ന മോഡലുകൾ ഒരുക്കുന്നത്.
2026 സാമ്പത്തിക വർഷത്തിൽ 12 ലക്ഷം യൂണിറ്റ് വിൽപ്പന നടത്തി റെക്കോർഡ് നേട്ടം കൈവരിച്ച കമ്പനിക്ക് അടുത്ത വർഷം 13.2 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് ലക്ഷ്യം. വർധിച്ച ആവശ്യകത കണക്കിലെടുത്ത് ആന്ധ്രയിലെ തിരുപ്പതിക്ക് സമീപം 2200 കോടി രൂപ ചെലവിൽ പുതിയ നിർമ്മാണശാലയും കമ്പനി ഒരുക്കുന്നുണ്ട്.
