ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖ പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന്റെ സമ്മർ സെയിൽ മെയ് 9ന് ആരംഭിക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുൻപേ, അതായത് ഇന്ന് മുതൽ ഓഫറുകൾ പ്രയോജനപ്പെടുത്താനാകും. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഹോം അപ്ലയൻസുകൾക്കുമടക്കം വിവിധ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിൽ വമ്പിച്ച വിലകുറവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സെയിലിന്റെ പ്രധാന ഹൈലൈറ്റ് ഐഫോൺ 17 സീരീസിനുള്ള പ്രത്യേക ഓഫറുകളാണ്. നിലവിൽ 82,900 രൂപ വിലയുള്ള 256 ജിബി മോഡലിന് 71,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഉൾപ്പെടുത്തിയുള്ള വിലയാണിത്.
പ്രീമിയം മോഡലുകളായ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയും വിലക്കുറവിൽ ലഭ്യമാകും. ഐഫോൺ 17 പ്രോയുടെ വില 1,34,900 രൂപയിൽ നിന്ന് 1,09,900 രൂപയിലേക്കും, ഐഫോൺ 17 പ്രോ മാക്സിന്റെ വില 1,49,900 രൂപയിൽ നിന്ന് 1,24,900 രൂപയിലേക്കുമാണ് താഴ്ന്നത്.
ഇതോടൊപ്പം ഐഫോൺ എയർ മോഡലിന്റെ വിലയിലും കുറവുണ്ട്. 1,19,900 രൂപയായിരുന്ന ഫോൺ ഇപ്പോൾ 95,900 രൂപയ്ക്ക് ലഭിക്കും. പുതുതായി അവതരിപ്പിച്ച ഐഫോൺ 17 ന്റെ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ നിരക്കായ 60,900 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
ഐഫോൺ മുൻ മോഡലുകളായ ഐഫോൺ 16 ന് 58,900 രൂപയും ഐഫോൺ 16 പ്ലസിന് 73,900 രൂപയുമാണ് സമ്മർ സെയിലിൽ ലഭിക്കുന്നത്. നിർമ്മാണം അവസാനിപ്പിച്ച ഐഫോൺ 15 ന് 51,900 രൂപ നിരക്കിലും ഐഫോൺ 16e 55,900 രൂപ നിരക്കിലും വിൽപ്പനയ്ക്കെത്തും.
ബാങ്ക് ഓഫറുകളും സ്റ്റോക്ക് ലഭ്യതയും അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകാനിടയുണ്ട്. പുതിയ ഐഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഈ സമ്മർ സെയിൽ മികച്ച അവസരമാകുമെന്നാണ് വിപണി വിലയിരുത്തൽ.
