ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യൽ, ടിഡിഎസ്, ടിസിഎസ് സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കൽ ഉൾപ്പെടെയുള്ള പ്രധാന നികുതി നടപടികളുടെ സമയപരിധികളാണ് ജൂലൈ മാസത്തിലുള്ളത്. സമയപരിധി തെറ്റിച്ചാൽ പിഴയും പലിശയും ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.
ജൂലൈ 7-നാണ് ഏപ്രിൽ-ജൂൺ പാദത്തിലെ TDS നിക്ഷേപിക്കാനുള്ള അവസാന തീയതി. ജൂലൈ 15-നകം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, സർക്കാർ സ്ഥാപനങ്ങൾ, IFSC യൂണിറ്റുകൾ തുടങ്ങിയവ റിപ്പോർട്ടിംഗ് ബാധ്യതകൾ പൂർത്തിയാക്കണം.
ജൂലൈ 30-നകം ജൂൺ മാസത്തിൽ പിടിച്ചെടുത്ത നികുതികളുടെ ചലാൻ-കം-സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യണം. ജൂലൈ 31-നകം വ്യക്തിഗത നികുതിദായകർ (ITR-1, ITR-2) ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം. ഇതോടൊപ്പം വിവിധ TDS, TCS സ്റ്റേറ്റ്മെന്റുകളും മറ്റ് നികുതി ഫോമുകളും സമർപ്പിക്കേണ്ട അവസാന ദിവസവും ജൂലൈ 31 തന്നെയാണ്.
സമയപരിധി കഴിഞ്ഞാൽ ഡിസംബർ 31 വരെ Belated Return സമർപ്പിക്കാമെങ്കിലും പിഴ ഈടാക്കും. വാർഷിക വരുമാനം അഞ്ച് ലക്ഷത്തിന് മുകളിലാണെങ്കിൽ 5,000 രൂപയും അതിൽ താഴെയാണെങ്കിൽ 1,000 രൂപയുമാണ് പിഴ. കൂടാതെ, അടയ്ക്കാത്ത നികുതിക്ക് പലിശയും നൽകേണ്ടിവരും.
