‘ജവാൻ’ മദ്യത്തിന്റെ ഉൽപ്പാദനം ഇന്ന് മുതൽ വീണ്ടും ആരംഭിക്കുമെന്ന് മന്ത്രി എം.ലിജു അറിയിച്ചു കാലിക്കുപ്പികളുടെ വില വർധന, സ്റ്റിക്കറുകളുടെയും ബോക്സുകളുടെയും ലഭ്യത കുറവ് കാരണം, ഉൽപ്പാദനം രണ്ട് ഘട്ടങ്ങളിലായി നിർത്തിവെച്ചിരുന്നു.
നിലവാരമുള്ള കുപ്പികളിൽ മദ്യ വിതരണം ഉറപ്പാക്കാനും സ്റ്റിക്കർ, കാർട്ടൺ ബോക്സ് എന്നിവ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദേശം നൽകി. ജവാൻ ഉൽപ്പാദനം നിലച്ച കാര്യം സമയബന്ധിതമായി അറിയിക്കാതിരിക്കുകയും പ്രശ്നപരിഹാരത്തിൽ വീഴ്ച വരുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറി നടത്തുന്ന അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
പുളിക്കീഴ് പമ്പാ റിവർ ആൻഡ് ഷുഗേഴ്സ് ലിമിറ്റഡിൽ ജവാൻ മദ്യോൽപ്പാദനം നിലച്ചതോടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ദിവസേന ഏകദേശം 12,000 കേസ് ജവാൻ റം ഉൽപ്പാദിപ്പിച്ചിരുന്ന യൂണിറ്റിൽ 11 ദിവസമായി ഉൽപ്പാദനം തടസപ്പെട്ടതോടെ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടം ഉണ്ടായി.
