സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പച്ചക്കറി, മീൻ, ഇറച്ചി, മുട്ട, അരി തുടങ്ങി മിക്ക ഭക്ഷ്യവസ്തുക്കൾക്കും ഗണ്യമായ വിലവർധനയാണ് രേഖപ്പെടുത്തുന്നത്. ഓണം അടുത്തെത്തുമ്പോൾ
ട്രോളിംഗ് നിരോധനത്തെ തുടർന്ന് സംസ്ഥാനത്ത് മീനിന്റെ ലഭ്യത കുറഞ്ഞതോടെ മത്തി, അയല, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളുടെ വില കുത്തനെ ഉയർന്നു. അതേസമയം കോഴിത്തീറ്റയുടെ വില വർധിച്ചതോടെ ബ്രോയിലർ കോഴിയിറച്ചിയുടെ വിലയും കിലോയ്ക്ക് 180 രൂപ വരെ എത്തി. മുട്ടയ്ക്കും വില വർധിച്ചു.
ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മഴക്കുറവും കൃഷിയിടങ്ങളിലെ ഉത്പാദന ഇടിവും അരിവിലയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കിലോയ്ക്ക് 6 മുതൽ 8 രൂപ വരെ വർധിച്ച അരിവില ഓണത്തിന് മുമ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
പച്ചക്കറി വിപണിയിലും സമാന അവസ്ഥയാണ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവും കേരളത്തിലേക്കുള്ള വരവ് കുറച്ചതോടെ ചേമ്പ്, ബീൻസ്, തക്കാളി, സവാള, മുരിങ്ങക്ക തുടങ്ങിയ ഇനങ്ങളുടെ വില 15 മുതൽ 30 ശതമാനം വരെ ഉയർന്നു. കേരളത്തിലെ പ്രധാന ഉത്പാദന കേന്ദ്രമായ വട്ടവടയിലും കൃഷി പ്രതികൂല കാലാവസ്ഥയെ തുടർന്ന് വരും ദിവസങ്ങളിലും വിലക്കയറ്റം തുടരുമെന്ന ആശങ്കയുണ്ട്.
