ഇന്ത്യൻ ഇലക്ട്രിക് എസ്‌യുവി വിപണിയിലെ മത്സരം കടുപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര. കമ്പനിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ BE 07 ഉടൻ വിപണിയിലെത്തുമെന്നാണ് സൂചന.
2022-ൽ അവതരിപ്പിച്ച BE 07 ന്റെ രൂപകൽപന ഏറെക്കുറെ നിലനിർത്തിയാണ് പ്രൊഡക്ഷൻ മോഡൽ എത്തുകയെന്നാണ് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. കൂപ്പെ മോഡൽ രൂപകൽപന, കുത്തനെ ചരിഞ്ഞ വിൻഡ്‌സ്ക്രീൻ, മസ്കുലാർ വീൽ ആർച്ചുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വലിയ എയറോ-ഒപ്റ്റിമൈസ്ഡ് വീലുകൾ എന്നിവ പ്രധാന ആകർഷണമാകും.
സാങ്കേതികവിദ്യയുടെ കാര്യത്തിലും BE 07 ശ്രദ്ധേയമാകാനാണ് സാധ്യത. ട്രിപ്പിൾ സ്‌ക്രീൻ സെറ്റപ്പ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക്‌നോളജി, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ പ്രീമിയം സൗകര്യങ്ങളും വാഹനത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനുപുറമെ 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയും ഉൾപ്പെടുത്തിയേക്കും. ഇതോടെ സാങ്കേതികവിദ്യയും സുരക്ഷയും ഒരുപോലെ മുൻനിരയിൽ എത്തിക്കാനാണ് മഹീന്ദ്രയുടെ ശ്രമം.
