ചുംബനം ചിലപ്പോൾ നിങ്ങളുടെ പങ്കാളിക്ക് ഡിപ്രഷനും അമിതഉത്കണ്ഠയും പകർന്നു നൽകുമെന്ന് പുതിയ പഠനം. 2025-ൽ ഇറാനിൽ പുതുതായി വിവാഹിതരായ 1,740 ദമ്പതികളെ ആസ്പദമാക്കിയുള്ള പഠനം Exploratory Research and Hypothesis in Medicine എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
ചുംബനം വഴി വായിലെ ബാക്ടീരിയ പകരുന്നതിനാൽ, പങ്കാളിയുടെ മാനസികാരോഗ്യത്തെ അത് ബാധിക്കാൻ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. 6 മാസത്തെ വിവാഹജീവിതത്തിന് ശേഷം, നേരത്തെ ആരോഗ്യവാന്മാരായ പങ്കാളികൾക്ക് പോലും ഡിപ്രഷൻ, ആങ്ക്സൈറ്റി, ഉറങ്ങാൻ പ്രയാസം എന്നിവ അനുഭവപ്പെടാൻ തുടങ്ങി എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
വായ്ക്കുള്ളിൽ കാണുന്ന Clostridia, Veillonella, Bacillus, Lachnospiraceae തുടങ്ങിയ ബാക്ടീരിയകൾ ആണ് ഇതിനു കാരണം എന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ഈ ബാക്ടീരിയകൾ തലച്ചോറിലെ രക്തയോട്ടത്തെ തടസ്സപ്പെടുത്തി തലച്ചോറിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുകയും അതുവഴി മാനസികാരോഗ്യം അപകടത്തിലാക്കുകയും ചെയ്യുമെന്നും പഠനം ചൂണ്ടി കാണിക്കുന്നു. ചുംബനം വഴി സ്ത്രീകളുടെ ഉള്ളിൽ എത്തുന്ന ഈ ബാക്ടീരിയകൾ കൂടുതൽ അപകടകാരികൾ ആകുന്നുവെന്നും പഠനം കാണിക്കുന്നു.
കൂടാതെ സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ നിരപ്പ് ഡിപ്രഷൻ അനുഭവിക്കുന്ന പങ്കാളിയോടൊപ്പം കഴിയുന്ന ആരോഗ്യവാന്മാരിൽ മുഴുവൻ കാലയളവിലും ഗണ്യമായി വര്ധിച്ചുനിൽക്കും എന്നും പഠനം കാണിക്കുന്നു.