നമ്മൾ കഴിക്കുന്ന ഭക്ഷണം ദാഹിച്ചു പുറത്തേക്ക് പോകാൻ എടുക്കുന്ന സത്യത്തെ ആണ് ഗട്ട് ട്രാന്‍സിറ്റ് ടൈം എന്ന് പറയുന്നത്. ഓരോ വ്യക്തികൾക്കും ഭക്ഷണം ദഹിക്കാൻ എടുക്കുന്ന ടൈം വ്യത്യസ്തമായിരിക്കും. സാധാരണയായി ഇത് 12 മുതല്‍ 73 മണിക്കൂര്‍ വരെ ഇതിന് വേണ്ടി വന്നേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഏറ്റവും പ്രധാനം ഇത് 12 മണിക്കൂറില്‍ കുറയുകയും ചെയ്യരുത്, 48 മണിക്കൂറില്‍ കൂടാനും പാടില്ല. ഇതിന് രണ്ടിനും ഇടയിലുള്ള സമയത്തിനുള്ളില്‍ ഭക്ഷണം പുറത്തേക്ക് പോകുന്നതാണ് ആരോഗ്യകരം.
വേഗം കുറഞ്ഞ ഗട്ട് ട്രാന്‍സിറ്റ് സമയം പകുതി ദഹിച്ച ഭക്ഷണങ്ങള്‍ ചെറുകുടലില്‍ തന്നെ കെട്ടിക്കിടക്കാന്‍ കാരണമാകും. അതെ സമയം വേഗം കൂടിയാലും പ്രശ്നമാണ്. ഉത്കണ്ഠ, ഇന്‍ഫ്ളമേറ്ററി ബവല്‍ രോഗം, ഇറിറ്റബിള്‍ ബവല്‍ രോഗം, അതിസാരം എന്നിവ മൂലം ഗട്ട് ട്രാന്‍സിറ്റ് സമയത്തിന്റെ വേഗം കൂടാം. ഇത് ലവണങ്ങളും വെള്ളവും ഭക്ഷണത്തില്‍ നിന്ന് ശരിയായി ശരീരത്തിലേക്ക് ആഗീകാരണം ചെയ്യാൻ തടസ്സം സൃഷ്ട്ടിക്കും.
നമ്മുടെ ദഹനപ്രക്രിയ എങ്ങനെ എന്ന് അറിയാം
ദഹന പ്രക്രിയ ആരംഭിക്കുന്നത് വായിൽ നിന്നുമാണ്. ഭക്ഷണം വായില്‍ പല്ലുകളാല്‍ ചവച്ചരയ്ക്കപ്പെട്ട് അന്നനാളിയിലൂടെ വയറിലേക്ക് എത്തുന്നു. അവിടെ വെച്ചാണ് ഈ ഭക്ഷണം ദഹനത്തിന്റെ പ്രധാന പ്രക്രിയകള്‍ക്ക് വിധേയമാകുന്നത്. അവിടെനിന്നും ചെറുകുടലില്‍ എത്തുന്നു. അവിടെ വെച്ച് എത്തുന്ന ഭക്ഷണത്തിൽ നിന്ന് പോഷണങ്ങളും, വന്‍കുടലില്‍ വച്ച് വെള്ളവും ലവണങ്ങളും ഭക്ഷണത്തില്‍ നിന്ന് വലിച്ചെടുക്കപ്പെടുന്നു. വയറിലും കുടലിലുമൊക്കെയുള്ള ലക്ഷണക്കണക്കിന് ബാക്ടീരിയകളാണ് ഭക്ഷണം ദഹിക്കാന്‍ സഹായിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം ഉപയോഗിച്ച് ബാക്ടീരിയ മെറ്റബോളൈറ്റുകള്‍ എന്ന ചെറിയ തന്മാത്രകളെ പുറന്തള്ളുന്നു. ഈ മൈറ്റബോളൈറ്റുകള് കുടലിലെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുക വഴി അവ ചുരുങ്ങി ഭക്ഷണത്തെ മുന്നോട്ട് തള്ളി നീക്കുന്നു. ഈ ബാക്ടീരിയയും മെറ്റബൊളൈറ്റുകളും ഇല്ലെങ്കില്‍ ദഹനവ്യവസ്ഥയിലൂടെ ഭക്ഷണത്തെ നീക്കാന്‍ വയറിനും കുടലുകള്‍ക്കും സാധിക്കാതെ വരും. ഇത് അകത്തേക്ക് പോകുന്ന ഭക്ഷണം കെട്ടിക്കിടന്ന് മലബന്ധവും അസ്വസ്ഥതയും സൃഷ്ടിക്കും.
 
									 
					