വീടിന് പുറത്ത് മാത്രമല്ല ശുദ്ധവായു..വീടിനു അകത്തും ശുദ്ധ വായു ലഭിക്കും..പാർവതിയെന്ന സംരംഭകയുടെ ബ്രീത്തിംഗ് ബഡ്സ് വീടിന് അകത്തും ഓക്സിജൻ നൽകും..നമ്മുടെ നാട്ടിൽ സംരംഭകർക്ക് ഒരു പഞ്ഞവുമില്ല എന്നാൽ പുതിയതായി എത്തുന്ന ഓരോ സംരംഭകരും വ്യത്യസ്തരായാൽ മാത്രമേ വിജയം തേടിയെത്തു..അങ്ങനെ വ്യത്യസ്ത ഒരു ആശയവുമായാണ് പാർവതിയുടെ ബ്രീത്തിംഗ് ബഡ്സ് രംഗത്ത് വരുന്നത്…ഇന്ന് കൊച്ചിയിൽ മാത്രമല്ല ഏതു നാട്ടിലും പച്ചപ്പും ഓക്സജിനും എത്തിക്കാനുള്ള ഓട്ടത്തിലാണ് പാർവതിയുടെ ബ്രീത്തിംഗ് ബട്സ്…
പാർവതിയുടെ ലോകത്ത് പച്ചപ്പ് മാത്രമല്ല ഉള്ളത്..അഭിനയം, അഡ്വർടൈസ്മെന്റ് തുടങ്ങി വിവിധ മേഖലകളിൽ ഇവർ ഇതിനോടകംപ്രവർത്തിച്ചിട്ടുണ്ട്..എന്നാൽ മനസ്സിൽ എന്നും സ്ഥാനം ജനിച്ച വളർന്ന ഗ്രാമവും സർപ്പകാവും തന്നെയായിരുന്നു.. നാട് എത്ര വളർന്നാലും ഓരോവ്യക്തിയുടെ ജീവിതത്തിലും നാട്ടിൻ പുറത്തിന്റെ പരിശുദ്ധി നിലനിർത്തുക എന്നു തന്നെയായിരുന്നു ആഗ്രഹം..പ്ലാന്റ് സ്കേപ്പിംഗ് എന്ന പദ്ധതിയിലൂടെ പാർവതി ലക്ഷ്യത്തിലേക്ക് നടന്നു.ഇന്ന് മനസ്സിൽ കണ്ട പച്ചപ്പ് ലോകത്ത് എത്തിക്കാനായതിന്റെ ആത്മ തൃപ്തിയിലാണ് ഈ സംരംഭക.
അനിമേഷൻ കോഴ്സിനും ബി.എസ്.ഡബ്ല്യൂവിനും ശേഷമാണ് സ്വന്തം നിലയ്ക്ക് ജോലിചെയ്യാൻ തീരുമാനിച്ചത്. ഇവന്റ്സ് കമ്പനിയായിരുന്നു ആദ്യത്തെ സംരംഭം. 21ആം വയസ്സിൽ. പിന്നീട് ആ സ്ഥാപനം മറ്റൊരാൾക്ക് കൈമാറി. അതിന് ശേഷം മറ്റൊരു സ്ഥാപനത്തിൽ എച്ച് ആർ ആയി ജോലി ചെയ്തു. ഒരുവർഷത്തിന് ശേഷം അഡ്വർടൈസ്മെന്റ് മേഖലയിലേക്കിറങ്ങി. അതോടൊപ്പം തന്നെ പ്ലാന്റ് സ്കേപ്പിങ് ചെയ്തുതുടങ്ങി.
പച്ചപ്പുകൊണ്ട് ഒരു എനെർജറ്റിക് ഇന്റീരിയർ ക്രിയേറ്റ് ചെയ്യാൻ സാധിക്കുമെന്ന തോന്നിയ പാർവതിയുടെ ജീവിതം മാറി മറിഞ്ഞത് അവിടുന്ന് ആയിരുന്നു.. ചുരുങ്ങിയ കാലങ്ങൾക്കിടയിൽ എഴുപതിൽപ്പരം ക്ലയന്റുകളാണ് ഇവർക്കുള്ളത്.
ബ്രീതിങ് ബഡ്സിനെ ലോകമാകെ അറിയപ്പെടുന്ന നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ്. പാർവതിയുടെ സ്വപ്നം..മനസിന് ഇഷ്ടമുള്ളത് ചെയ്യതാൽ നൂറു ശതമാനം വിജയം കൈവരിക്കാൻ കഴിയുമെന്നാണ് പാർവതിക്ക് തന്റെ വിജയത്തെക്കുറിച്ച് പാർവതി പറയുന്നത്….
1 Comment
Your point of view caught my eye and was very interesting. Thanks. I have a question for you. https://accounts.binance.com/en/register-person?ref=P9L9FQKY