തിരുവന്തപുരം ആലങ്കോട് സ്വദേശി സോഫിയക്ക് ‘യാസീൻ ഫുഡ്സ്’ വെറുമൊരു സംരംഭം മാത്രമല്ല , ഇല്ലായ്മയിൽ നിന്നും പടുത്തുയർത്തിയ തന്റെ ജീവിതം കൂടിയാണ്. മൂന്നു മക്കളുമായി ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ സോഫിയ തന്റെ മക്കളെ കോഴി കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒതുക്കും പോലെ ചേർത്ത് പിടിച്ച് ജീവിത വഴിതേടി. എന്നാൽ ഒരുപാട് ബിസ്സിനെസ്സുകൾ തുടങ്ങുകയും, പല സാഹചര്യങ്ങളിലായി അത് അവസാനിപ്പിക്കേണ്ടി വരുകയും ചെയ്ത സോഫിയയുടെ അവസാന മാർഗമായിരുന്നു യാസിൻ ഫുഡ്സ് എന്ന സംരംഭം. ഇന്ന് ഏത് വലിയ ഓർഡറും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്യുന്ന പല ബ്രാഞ്ചുകളുള്ള സംരംഭത്തിന് ഉടമയാണ് സോഫിയ. ബിസിനസ് കാരിയിലേക്കുള്ള സോഫിയയുടെ വിജയകഥ ടുഗെതെർകേരളത്തിലുടെ കാണാം.