സ്ത്രീകളെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണന്നല്ലോ ആർത്തവകാലത്തെ പാഡ് അലർജി . യൂറിനറി ഇൻഫെക്ഷൻ , ഫൈബ്രോയ്ഡ് തുടങ്ങിയ സ്ത്രീ രോഗങ്ങൾക്ക് പ്രധാനപ്പെട്ട കാരണം സിന്തറ്റിക് പാഡുകളുടെ ഉപയോഗമാണ് എന്ന മനസ്സിലാക്കിയ തിരുവനന്തപുരത്തെ പാപനങ്ങോട് സ്വദേശിനി ഷീജ തന്റെ ഏറെക്കാലത്തെ ശ്രമങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് വുഡ് പൾപ്പിൽനിന്നും അണുബാധ, അലർജി എന്നിവ അകറ്റുന്ന പാഡ് നിർമ്മാണം ആരംഭിക്കുന്നത്. തന്റെ സുഹൃത്തുക്കളിൽ പലരും ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നെന്നു കണ്ടെത്തിയ ഷീജ സ്ത്രീകൾക്ക് സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്ന ഈ പാഡുകളുടെ നിർമ്മാണം വൻതോതിൽ ആരംഭിച്ചു .. പീരിഡ്സ് മൂലമുള്ള അലർജി പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ലെന്ന് “ഇല” ഉപയോഗിച്ചവരെല്ലാം അഭിപ്രായപ്പെടുന്നുണ്ട് . വിദേശ രാജ്യങ്ങളിൽ പോലും ഇലക്ക് ഇപ്പോൾ ആവശ്യക്കാരുണ്ട്.