കാറും ജീപ്പും പന്ത്രണ്ടോളം വരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളുമുണ്ടായിരുന്ന അതി സമ്പന്നയായിരുന്നു ശാന്തി. പിന്നീടുണ്ടായ സാമ്പത്തിക തകർച്ചക്ക് ശേഷം കൈയ്യില്‍ ബിഗ്ഷോപ്പറുകളുമായി തന്റെ പ്രൊഡക്ടുകള്‍ വിപണിയിലെത്തിക്കാൻ പാടുപ്പെട്ട ശാന്തിക്ക് നേരിടേണ്ടി വന്നത് പരിഹാസങ്ങളും കുത്തുവാക്കുകളും ആയിരുന്നു. അതുകൊണ്ടൊന്നും തളരാതെ നിന്ന ശാന്തി 2005-ല്‍ 5 സെന്റ് സ്ഥലത്ത് സ്വന്തം പേരിൽ ഹെർബൽ പ്രോഡക്ടസ് യൂണിറ്റ് ആരംഭിച്ചു. ഇന്നത് 43 സെന്റിൽ 217 തരം പ്രൊഡക്ടുകൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റായി വളര്‍ന്നതിനു പിന്നില്‍ തോറ്റു കൊടുക്കില്ലെന്ന ഉറച്ച ബോധ്യവും ആത്മവിശ്വാസവുമായിരുന്നു.