ഓരോ 15 മിനിറ്റിലും ഒരു ജാപ്പനീസ് ബിസിനസ് അടച്ചുപൂട്ടപ്പെടുന്നു. അതും നഷ്ടത്തിലായ സ്ഥാപനങ്ങൾ അല്ല; മിക്കവയും ലാഭകരവും നിലനിൽക്കാൻ ശേഷിയുള്ളവയും ആണ്. ജപ്പാനിൽ നിലവിലുള്ള ബിസിനസ്സുകളുടെ 99.7% ഉം ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ഇവയിൽ 99% സംരംഭങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ്. കാരണം അന്തരാവകാശികൾ ഇല്ല.
ജപ്പാനിലെ ചെറുകിട സംരംഭങ്ങളുടെ ഉടമകളിൽ 60% വും 60-ന് മുകളിൽ പ്രായം ആയവർ ആണ്. ഇവരിൽ പകുതിയിലധികം ആളുകൾക്കും സംരംഭം കൈമാറാൻ അന്തരാവകാശികൾ ഇല്ല. രണ്ടായിരത്തിമുൻപത്തിനുള്ളിൽ 12.7 ലക്ഷം ബിസിനസ്സുകൾ അന്തരാവകാശികൾ ഇല്ലാത്തതിനാൽ അടച്ചുപൂട്ടേണ്ടി വരും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് 6.5 ദശലക്ഷം ജോലി നഷ്ടവും 150 ബില്ല്യൺ ഡോളറിനുമേൽ ജിഡിപിയിൽ കുറവും ഉണ്ടാക്കും.
ജപ്പാനിൽ തന്നെ പ്രത്യേകമായി നിലനിൽക്കുന്ന ഒന്നാണ് മുകോയോഷി എന്നത് — കുടുംബബിസിനസ് കൈമാറാനായി മുതിർന്ന പുരുഷന്മാരെ നിയമപരമായി ദത്തെടുത്ത് കുടുംബത്തിൽ ചേർക്കുന്ന രീതി. Suzuki പോലുള്ള കമ്പനി ഈ രീതി ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും ഈ രീതി പോലും ഇപ്പോഴത്തെ പ്രതിസന്ധിക്ക് മതിയായ പരിഹാരമാകുന്നില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
2040-ഓടെ ജപ്പാനിലെ 40% ഗ്രാമപ്രദേശങ്ങളും തൊഴിലവസരങ്ങളും സ്കൂളുകളും നശിക്കാം എന്നും, ഇതിനൊരു പരിഹാരം ഉണ്ടായില്ല എങ്കിൽ ജപ്പാന് അതിന്റെ സമ്പദ്വ്യവസ്ഥയും, കൈത്തറയും, സാംസ്കാരിക പാരമ്പര്യവുമെല്ലാം നഷ്ട്ടമാകും എന്നും വിദഗ്ധർ ആശങ്കപ്പെടുന്നു.