“ഈ ലോകത്തെ, നമുക്ക് ജീവിക്കാൻ പറ്റുന്ന കൂടുതൽ മെച്ചപ്പെട്ട സ്ഥലമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കാണാത്തവ കാണാൻ ഒരു അധിക കണ്ണും…. കേൾക്കാത്തവ കേൾക്കാൻ ഒരു അധിക കാതും… ഒരു മനസും നൽകാൻ ശ്രമിക്കുക.
ഞാൻ ജോസഫ് അന്നംക്കുട്ടി ജോസ്. ഞാൻ ഒരു ആർജെ ആണ്.
ഞാൻ ഷോകളിൽ ജീവിതകതളേപറ്റിയാണ് സംസാരിക്കാറുള്ളത്.
ആളുകളുമായി ബന്ധപ്പെടുക എന്നുള്ളതാണ് ഒരു ആർജെയുടെ ജോലി.
ആളുകളുമായി ബദ്ധപ്പെടാനുള്ള എന്റെ രീതി അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നതാണ്.
അവരാരും ഇന്നുവരെ കേട്ടിട്ടില്ലാത്ത കഥകളാണ് ഞാൻ അവരോട് പറയാറ്. ഞാൻ കഥകളെ വിത്യസ്ത രീതിയിൽ പറയുന്നു, അങ്ങനെ അവർക്ക് കാര്യങ്ങളെ മറ്റൊരു രീതിയിൽ നോക്കികാണാനാകുന്നു. ഇന്ന് ഇവിടെ ഞാൻ പറയാൻ പോകുന്ന കഥ മസാലദോശയെ പറ്റിയാണ്.
ഞാനെന്റെ എംബിഎ ചെയ്തത് കൊച്ചിയിലെ ഒരറിയപ്പെടുന്ന സ്ഥാപനത്തിൽ ആയിരുന്നു.
എന്റെ അച്ഛൻ 7 ലക്ഷം രൂപ ലോൺ എടുത്താണ് എന്നെ പഠിപ്പിച്ചത്, പക്ഷേ ആ ലോൺ എടുത്തത് എന്റെ പേരിലും.
അന്നത്തെ എംബിഎ 8 -ആം ബാച്ചിലെ 120 കുട്ടികളിൽ മാതമാറ്റിക്സിലെ ഇന്റെർണൽസ് പോലും പാസ് ആവാതിരുന്നത് ഒരു ആൺകുട്ടി മാത്രമായിരുന്നു. ….ആ കുട്ടി ഞാൻ ആയിരുന്നു.
ഞാനും എന്റെ മാതാപിതാക്കളും ഞെട്ടിപ്പോയി.
ഞാനെന്റെ മാത്സ് ടീച്ചറിനോട് പറഞ്ഞു -ഒരു രണ്ടുമാർക്കും കൂടെ തന്നിരുന്നെങ്കിൽ ഞാൻ പാസാകുമായിരുന്നു. ഇല്ലെങ്കിൽ എനിക്കെന്റെ യൂണിവേഴ്സിറ്റി എക്സാമും എഴുതാൻ പറ്റില്ല എനിക്കിവിടെന്ന് ഒരു ജോലിയും കിട്ടില്ല.
ടീച്ചർ ഒറ്റവാക്കിൽ നോ പറഞ്ഞു. ഞാൻ കാലുപിടിച്ചു ചോദിച്ചെങ്കിലും ടീച്ചർ സമ്മതിച്ചില്ല, വേണമെങ്കിൽ ഡയറക്ടറേ കണ്ട് സംസാരിച്ചു നോക്കാൻ പറഞ്ഞു.
ഞാൻ നേരെ ഡയറക്ടറുടെ ക്യാബിനിൽ ചെന്നു, എനിക്കൊരു അപേക്ഷയുണ്ട് എന്ന് പറഞ്ഞു. വളരെ മനോഹരമായ പുഞ്ചിരിയോടെ അവരെന്നെ അകത്തേക്ക് വിളിച്ചു, എന്റെ ആവശ്യം പറയാൻ പറഞ്ഞു.
ഞാൻ പറഞ്ഞു വെറും രണ്ടു മാർക്ക് കൂടി ഉണ്ടായിരുന്നെങ്കിൽ എനിക്കെന്റെ ഇന്റേണൽസ് പാസ് ആവാമായിരുന്നു.
അവർക്ക് അത് അറിയാം എന്ന് പറഞ്ഞപ്പോൾ ഞാൻ എനിക്കാ മാർക്ക് തരാമോ എന്ന് ആവശ്യപ്പെട്ടു.
അവരും ഒറ്റവാക്കിൽ നോ പറഞ്ഞു.
ഞാനവരോട് എന്റെ ഭാവി പോകും, എനിക്ക് ജോലി കിട്ടില്ല എന്നെല്ലാം പറഞ്ഞു നോക്കി.
നിങ്ങൾ ഒരു തമാശക്കാരനെപ്പോലെയായിരുന്നു, എപ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുകയല്ലായിരുന്നോ, ഇപ്പോൾ എല്ലാവരും നിങ്ങളെ നോക്കി ചിരിക്കുന്നു- എന്ന് അവർ പറഞ്ഞു. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ ഇനി വരുന്ന ജൂനിയർസിന്റെ കൂടെ ഇരുന്ന്
ഒന്നും കൂടി എക്സാം എഴുതണം. അതെ സമയം രണ്ടാം സെമ്മിലെ എക്സാമും എഴുതേണ്ടി വരും എന്നവർ പറഞ്ഞു. ഞാൻ അവിടെ നിന്ന് ഇറങ്ങി.
നമുക്കെല്ലാവർക്കുമുള്ള പോലെ ഒരു അടുത്ത സുഹൃത്തെനിക്കും ഉണ്ടായിരുന്നു.വിവേക്. അവന്റെ സ്വഭാവം ഒരല്പം നാടകീയമായിരുന്നു.
അവൻ മാതസ് ടീച്ചറുടെ അടുത്ത് ചെന്ന് പറഞ്ഞു – നമ്മളെല്ലാം ഒരേ വായു തന്നെയാണ് ശ്വസിക്കുന്നത്. അവന് രണ്ടുമാർക്ക് കൂടി കൊടുക്കു . നീ എവിടെ നിന്ന് എത്ര വേണേ ശ്വസിച്ചോളൂ… ഞാനവന് മാർക്ക് കൊടുക്കുകയില്ല എന്ന് എന്ന ടീച്ചറും പറഞ്ഞു.
അന്ന് വൈകിട്ട് ഞാൻ വീട്ടിലെത്തിയപ്പോൾ എന്നത്തെയും പോലെ അമ്മ ചായ എടുക്കാൻ ഒരുങ്ങുകയായിരുന്നു അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഇന്ന് ചായ വേണ്ട ദയവുചെയ്ത് ഞാൻ പറയുന്നത് ഒന്നിരുന്ന് കേൾക്കൂ. അമ്മ ഇരുന്ന് കാര്യം ചോദിച്ചപ്പോൾ ഞാൻ മാത്സിന് തോറ്റു എന്നും എനിക്കിനി യൂണിവേഴ്സിറ്റി എക്സാം എഴുതാൻ കഴിയില്ല എന്നും ഞാൻ പറഞ്ഞു. ആദ്യം നീ എപ്പോഴത്തെയും പോലെ ഇതിലും തമാശ കളിക്കല്ലേ എന്നൊക്കെ പറഞ്ഞെങ്കിലും പിന്നീട് ഏതൊരു അമ്മയെ പോലെയും അവരും കരയാൻ തുടങ്ങി.
അപ്പോഴേക്കും എന്റെ അച്ഛൻ വന്ന് അമ്മയോട് ചായ എടുക്കണ്ട എന്നും പറഞ്ഞ് എന്നെയും കൊണ്ട് പുറത്തേക്ക് പോയി ഞാൻ വിചാരിച്ചു പുറത്തുകൊണ്ടുപോയി ശകാരിക്കാൻനായിരിക്കും എന്ന്. പക്ഷേ അച്ഛൻ എന്നെ കൊണ്ടുപോയത് ഒരു ഹോട്ടലിലേക്ക് ആയിരുന്നു. അവിടെയെത്തി വെയിറ്ററിനോട് അച്ഛൻ പറഞ്ഞു രണ്ടു ചായയും ഒരു മസാലദോശയും. എനിക്ക് ആകെ അതിശയം ആയിപ്പോയി ഞാൻ അച്ഛനെ നോക്കി പറഞ്ഞു ഞാൻ തോറ്റു എന്ന്.
“നീ എന്തിനാണ് ഇങ്ങനെ എല്ലാം ഉള്ളിൽ ഒതുക്കി പുറമെ ചിരിച്ചുകൊണ്ട് നടക്കുന്നത് ” – എന്ന് അച്ഛൻ എന്നോട് തിരിച്ചു ചോദിച്ചു.
എന്നിട്ടാ മസാലദോശ കഴിക്കാൻ പറഞ്ഞു.
അതുവരെ ഞാൻ കരഞ്ഞിട്ടില്ലായിരുന്നു ആ ടീച്ചറിനോട് രണ്ടു മാർക്കും കൂടി ചോദിച്ച് കാലുപിടിച്ചപ്പോൾ വരെ. അച്ഛൻ എന്നോട് വീണ്ടും പറഞ്ഞു മസാലദോശ കഴിക്കാൻ. ഞാനൊരു കഷ്ണം എടുത്ത് വായിൽ വെച്ചു അപ്പോൾ അച്ഛൻ എന്റെ പുറത്തു തട്ടിയിട്ട് പറഞ്ഞു-
“വിഷമിക്കരുത് നിന്റെ അച്ഛനുമമ്മയും നിന്റെ കൂടെയുണ്ട്. നീ തോറ്റുപോയി അത് കുഴപ്പമില്ല, ജീവിതത്തിൽ എത്ര തവണ തോൽക്കുന്നു എന്നുള്ളതിലല്ല എത്ര തവണ അവിടെനിന്നെഴുന്നേൽക്കുന്നു എന്നുള്ളതിലാണ് കാര്യം”. ആ നിമിഷത്തിലാണ് ആദ്യമായി എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നത്. അതുകണ്ട് അച്ഛൻ പറഞ്ഞു വിഷമിക്കരുത് ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്.
അതുകഴിഞ് ജൂനിയസ് വന്നു. അച്ഛൻ തന്ന അതേ പ്രോത്സാഹനം ഞാൻ അവർക്കും കൊടുത്തു. എക്സാം എഴുതുമ്പോൾ അവർ എന്നോട് ചോദിച്ചു എന്തിനാണ് ഞങ്ങളുടെ കൂടെ ഇരുന്ന് എക്സാം എഴുതുന്നതെന്ന്. എനിക്ക് ചെറുതായിട്ട് നാണക്കേട് തോന്നി. അന്നുമുതൽ ഞാൻ കൂടുതൽ വായിക്കാനും കൂടുതൽ അധ്വാനിക്കാനും തുടങ്ങി. ഞാൻ അവരുടെ കൂടെ ഇരുന്ന് ഇൻഡോർ ചെയ്തിരിക്കുകയും എന്റെ സെക്കൻണ്ട് സേം പൂർത്തിയാക്കുകയും ചെയ്തു.ആ സമയത്ത് പലപല കമ്പനികൾ ഞങ്ങളുടെ കോളേജ് സന്ദർശിക്കാൻ വന്നു.
അവർ വിദ്യാർത്ഥികളോടെല്ലാം ആദ്യ സെമസ്റ്ററിലെ മാർക്ക് ഷീറ്റ് ചോദിച്ചു അതിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്…..
നമ്മൾ കഠിനമായി പ്രയത്നിക്കാൻ തീരുമാനിക്കുമ്പോൾ നമ്മുടെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെടും ആ വർഷം ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് എംജി യൂണിവേഴ്സിറ്റിയുടെ രൂപത്തിലായിരുന്നു. ഞങ്ങൾക്ക് ഫസ്റ്റ് സെമസ്റ്ററിന്റെ മാർക്ക് ഷീറ്റ് ലഭിച്ചിട്ടില്ലായിരുന്നു. അതിനാൽ തന്നെ ഞാൻ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളെയും അതിൽ ഇരിക്കാൻ സമ്മതിച്ചു. അതിൽ അഞ്ചു ഘട്ടങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. എല്ലാ ഘട്ടങ്ങളിലും വിജയിച്ച് ഞാൻ അവസാന അഞ്ചുപേരിൽ ഒരാളായി. ആ ഇന്റർ ചോദിച്ച ചോദ്യം ഞാൻ ഇന്നും ഓർക്കുന്നു നിങ്ങളെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചതെന്തായിരുന്നു എന്ന്…..
ഞാൻ പറഞ്ഞു – നിങ്ങളെന്നെ വിശ്വസിക്കുമോ എന്നറിയില്ല പക്ഷേ ഒരു മസാല ദോശയാണെന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത്. അയാൾ അതിശയത്തോടെ ചോദിച്ചു നിങ്ങൾ ഇത് തിരഞ്ഞെടുക്കുകയാണോ നിങ്ങൾക്ക് ശരിക്കും ഈ ജോലി ആവശ്യമുണ്ടോ.
ഞാൻ അവരോട് എന്റെ കഥകൾ മുഴുവൻ പറഞ്ഞു. രണ്ടാഴ്ചകൾക്ക് ശേഷം അവരാ പേരുകൾ പ്രസിദ്ധീകരിച്ചു. ഏത് നോട്ടീസ് ബോർഡിൽ ആണോ മുൻപേ എന്റെ പേര് ചുവന്ന കളറിൽ തോറ്റു എന്ന് കണ്ടത് അതേ നോട്ടീസ് ബോർഡിൽ ഇപ്പൊൾ എന്റെ പേരും ഉണ്ടായിരുന്നു.
ഈ കഥ ഇവിടെയും അവസാനിച്ചിട്ടില്ല.
നമ്മൾ ഒരു പരാജയത്തിനുശേഷം അതിൽ നിന്ന് എഴുന്നേറ്റു വരുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ഉന്മേഷവാൻ ആവുന്നത് ദൈവം തന്നെയാണ്.
കാരണം അതേ നോട്ടീസ് ബോർഡിൽ ഒരു ലെറ്റർ കൂടിയുണ്ടായിരുന്നു നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സീനിയറിന് വോട്ട് ചെയ്യുക എന്നുകൂടി. ജൂനിയേഴ്സിനും സീനിയേഴ്സിനും ടീച്ചേഴ്സിനും എല്ലാവർക്കും വോട്ട് ചെയ്യാമായിരുന്നു. ജൂനിയേഴ്സിന് ഏറ്റവും നന്നായി അറിയാവുന്ന അവരുടെ കൂടെയിരുന്ന് എക്സാം എഴുതിയ ഒരേയൊരു സീനിയർ ഞാനായിരുന്നു.
ഞാൻ പറഞ്ഞ ആദ്യ വാക്യം ഓർമ്മയുണ്ടോ ആരും കേൾക്കാത്തവയ്ക്ക് ഒരു കാതുകൾ നൽകുക.
അന്ന് അതെനിക്ക് നൽകിയത് എന്റെ അച്ഛനാണ്.
ആ കോളേജിലെ ഇന്റർനെല്സ് ക്ലിയർ ചെയ്യാത്ത ആദ്യ വിദ്യാർത്ഥി ഞാനായിരുന്നു പക്ഷേ ആ കോളേജിൽനിന്ന് ആദ്യം പ്ലേസ്മെന്റ് ലഭിച്ച വിദ്യാർത്ഥിയും ഞാൻ തന്നെയായിരുന്നു.”
അഭിമുഖം – ജോസഫ് അന്നകുട്ടി ജോസ്.
തയ്യാറാക്കിയത് – ഒലിവിയ റോബിൻ
കടപ്പാട് – റ്റെഡ് ടാൽക്സ്
2 Comments
Aw, this was an extremely nice post. Taking a few minutes and actual effort to generate a top notch article… but what can I say… I put things off a lot and never seem to get nearly anything done.
Definitely imagine that which you stated. Your favorite reason seemed to be on the web the easiest factor to take into account of. I say to you, I certainly get irked even as other folks consider concerns that they just don’t understand about. You controlled to hit the nail upon the highest and outlined out the whole thing without having side-effects , other people could take a signal. Will likely be again to get more. Thank you