അര്‍ബന്‍ ട്രാഷ് ടീം
വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍ സ്ഥാപിച്ച അര്‍ബന്‍ ട്രാഷ്. അന്ന് അവസാന വർഷ കോളേജ് വിദ്യാർത്ഥിയായിരുന്നു സ്ഥാപകരിലൊരാളായ താജുദ്ദീന്‍ അബൂബക്കർ. താജുദ്ദീന്‍ അബൂബക്കറും അഫ്‌സല്‍ മുഹമ്മദും ചേര്‍ന്ന് നഗരമാലിന്യം നിര്‍മാര്‍ജനം ചെയ്യാൻ ആരംഭിച്ച കമ്പനിയാണ് അർബൻ ട്രാഷ്.

അർബൻ ട്രാഷ് കമ്പനി പ്രധാനമായും കൊച്ചിയിലാണ് പ്രവർത്തിക്കുന്നത്. തങ്ങളുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്ന കമ്പനികളില്‍ നിന്ന് ഭക്ഷണ വേസ്റ്റും, പ്ലാസ്റ്റിക് അടക്കമുള്ള അടക്കമുള്ള ഡ്രൈ വേസ്റ്റും ശേഖരിക്കും. കമ്പനികളുടെ ആവശ്യാനുസരണം അവിടങ്ങളില്‍ നിന്നുള്ള മാലിന്യം ശേഖരിക്കുന്നു . അതിനായി ഒരു നിശ്ചിത സമയവും നൽകിയിട്ടുണ്ട്.
മാലിന്യങ്ങൾ ശേഖരിച്ച് കമ്പനിയുടെ തൃശൂരിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് കൊണ്ടുപോയി ഡ്രൈ വേസ്റ്റ് തരംതിരിച്ച് അതു പ്രൊസസ് ചെയ്യുന്ന വിവിധ കമ്പനികള്‍ക്ക് നല്‍കുന്നു. അര്‍ബന്‍ ട്രാഷിന്റെ പ്രധാന വരുമാനം സബ്‌സ്‌ക്രിപ്ഷനില്‍ നിന്നാണ് ലഭിക്കുന്നത്. അധിക വരുമാനം വേസ്റ്റ് പ്രൊസസിങില്‍ നിന്നും നേടുന്നു.