മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ലോകത്തെ മുൻനിര പബ്ലിക് ലിമിറ്റഡ് ടെക് കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിക്കുന്നു ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ്.
പട്ടികയിൽ കമ്പനികളെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് കമ്പനികളെ തെരഞ്ഞെടുത്തത്. ആദ്യ എട്ട് സ്ഥാനങ്ങൾ അമേരിക്കൻ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, എൻവിഡിയ, ആപ്പിൾ, ആമസോൺ, ആൽഫബറ്റ്, മേറ്റ, ടെസ്ല, ബ്രോഡ്കോം കരസ്ഥമാക്കി. തായ്വാനിലെ TSMC ഒൻപതാം സ്ഥാനത്താണ്, പിന്നെ ചൈനയുടെ ടെൻസെന്റ്. റിലയൻസ് USD 216 ബില്ല്യൺ മാർക്കറ്റ് ക്യാപിറ്റലൈസേഷനോടെ 23-ാം സ്ഥാനത്താണ്.
കഴിഞ്ഞ 30 വർഷമായി മൈക്രോസോഫ്റ്റ്, ഓറക്കിൽ, സിസ്കോ, ഐബിഎം, എ ടി & ടി എന്നീ അഞ്ച് കമ്പനികൾ സ്ഥലമായി ഈ പട്ടികയിൽ ഉണ്ട് എന്നതും ശ്രദ്ധേയമാണ്. റീലിൻസ് NVIDIA, Apple, Amazon, Alphabet, Meta, Tesla, Alibaba, Salesforce, China Mobile എന്നീ കമ്പനികൾ ആദ്യമായിട്ടാണ് പട്ടികയിൽ ഇടം പിടിക്കുന്നത്.
1995ല്‍ ഏറ്റവും മൂല്യവത്തായ ടെക് കമ്പനികളില്‍ 53 ശതമാനവും (30ല്‍ 16) 2025ല്‍ 70 ശതമാനവും (30ല്‍ 21) അമേരിക്കയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 1995ല്‍ മികച്ച ടെക് കമ്പനികളില്‍ 30 ശതമാനം കേന്ദ്രീകരിച്ചത് ജപ്പാനിലായിരുന്നു. 2025ല്‍ അത് പൂജ്യമായി മാറി. യുകെ, സിംഗപ്പൂര്‍, ഹോങ്കോംഗ്, മെക്സിക്കോ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കമ്പനികള്‍ വീതം 1995ല്‍ പട്ടികയില്‍ ഇടം നേടിയിരുന്നെങ്കിലും ഇപ്പോള്‍ ഒന്നുപോലും പട്ടികയില്‍ ഇല്ല.