രണ്ട് പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മാലിന്യ സംസ്‌കരണം നടപ്പാക്കാനും നൂതന ആശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടോ? എങ്കില്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള അവസരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവസരം നല്‍കുന്നു. ഫലപ്രദമായ ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.
സീറോ വേസ്റ്റ് ഹാക്കത്തോണ്‍
കേരള ഡെവലപ്പ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സില്‍ (കെ-ഡിസ്‌ക്), കേരള തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്‌ളീന്‍ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ് ട്രേഷന്‍ (കില), സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി) എന്നിവര്‍ ചേര്‍ന്നാണ് സീറോ വേസ്റ്റ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
അഞ്ച് വിഭാഗങ്ങളിലാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്:
1. മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യകള്‍-പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണം, ഇലക്ട്രോണിക്‌സ്, അപകടകരമായ മാലിന്യങ്ങള്‍, മറ്റ് തരത്തിലുള്ള മാലിന്യങ്ങള്‍ എന്നിവ സംസ്‌കരിക്കാനുള്ള സാങ്കേതിക വിദ്യകള്‍.
2. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, മാലിന്യ വേര്‍തിരിക്കല്‍, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ളസാങ്കേതിക വിദ്യകള്‍.
3. മാലിന്യ സംസ്‌കരണം, മാലിന്യ പുനരുപയോഗം, മാലിന്യം കുറയ്ക്കല്‍, വീണ്ടെടുക്കല്‍ എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകള്‍.
4. വിഭവ പുനരുപയോഗം, മാനേജ്‌മെന്റ്.
5. ഡിജിറ്റല്‍ ഗവേണന്‍സ് സിസ്റ്റം ഉള്‍പ്പെടെയുള്ള നിരീക്ഷണത്തിനും ഇടപെടലിനുമായി ഡാറ്റ സൃഷ്ടിക്കല്‍, റെക്കോര്‍ഡിംഗ്, ഏകീകരണം, വിശകലനം.
ഈ ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബര്‍ 3 ആണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് -https://kdisc.kerala.gov.in/en/zero-waste-hackathon/
വണ്‍ ലോക്കല്‍ വണ്‍ ഐഡിയ (ഒലോയ്)
പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതാണ് വണ്‍ ലോക്കല്‍ വണ്‍ ഐഡിയ (ഒലോയ്) പദ്ധതി. പ്രാദേശിക പ്രശ്ന പരിഹാരത്തിന് നൂതനവും സമര്‍ത്ഥവുമായ ആശയങ്ങള്‍ ഉള്ളവര്‍ക്ക് ഈ പദ്ധതിയില്‍ പങ്കുചേരാം. കെ ഡിസ്‌ക് നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ https://oloi.kerala.gov.in/ എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് -അശ്വതി വിജയന്‍, കോര്‍ഡിനേറ്റര്‍ – 9846402280.
1 Comment
Hello! Someone in my Facebook group shared this website with us so I came to look it over. I’m definitely loving the information. I’m bookmarking and will be tweeting this to my followers! Terrific blog and amazing design.