അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകതാപനില റിക്കോഡ് തകർത്തു മുന്നേറുമെന്ന് ലോക കാലാവസ്ഥാ സംഘടനയായ വേൾഡ് മെടിയറോളജിക്കൽ ഓർഗനൈസേഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇത് വരൾച്ച , പ്രളയങ്ങൾ, കാട്ടുതീകൾ എന്നിവയുടെ അപകടം വർദ്ധിപ്പിക്കുമെന്നും മനുഷ്യമനസിനും പ്രകൃതിയുടെയും സമ്പദ്വ്യവസ്ഥയുടെയും സുരക്ഷക്ക് ഭീഷണിയാകുമെന്നും റിപ്പോർട്ട് പറയുന്നു.
ആദ്യമായിട്ടാണ് 2030-ന് മുമ്പ് ഭൂമിയിൽ 2 ഡിഗ്രി സെൽഷ്യസിൽ അധികം താപനിലയരാൻ സാധ്യത ഉള്ള വര്ഷം ഉണ്ടാകുമെന്ന് പഠനത്തിൽ കാണിക്കുന്നത്. പാരിസ് ക്ലൈമറ്റ് ഉടമ്പടിയിൽ ഉദ്ദേശിച്ച 1.5°C പരിധി ലംഘിക്കപ്പെടുന്നുവെന്ന സാധ്യത 86% ആയി ഉയർന്നിട്ടുണ്ട്. 2020-ലെ റിപ്പോർട്ടിൽ ഇത് 40% മാത്രമായിരുന്നു.
കാലാവസ്ഥ ഉയരുന്നത് അർക്ക്റ്റിക്, ആമസോൺ, സൗത്ത് ഏഷ്യ മേഖലകളെയാകും കൂടുതൽ ദോഷകരമായി ബാധിക്കുക. വൈകിയിട്ടില്ല എന്നും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാൽ ആഗോള താപനില നിയന്ത്രിക്കാനാകുമെന്നും WMO കാലാവസ്ഥാ സേവന വിഭാഗം ഡയറക്ടർ ക്രിസ് ഹ്യൂയിറ്റണ് പറയുന്നു.