കഴിഞ്ഞ വര്‍ഷത്തേത് ‘വിവ മജന്ത’ ആയിരുന്നു
പാന്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയെക്കുറിച്ച് അറിയാമോ? എന്നാല്‍ ഈ കമ്പനിയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്, എല്ലാവര്‍ഷവും ബ്രാന്‍ഡ് ഭാഗ്യ നിറങ്ങള്‍ പ്രഖ്യാപിക്കാറുണ്ട് ഈ കമ്പനി. കഴിഞ്ഞ വര്‍ഷം ഇവര്‍ പ്രഖ്യാപിച്ച നിറം വിവ മജന്തയായിരുന്നു. ഉപഭോക്താക്കളുടെ ചിന്തകളെയും ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മാനസികാവസ്ഥയെയുമെല്ലാം സ്വാധീനിക്കാന്‍ നിറങ്ങള്ക്കാകുമെന്ന തത്വത്തിലൂന്നിയാണ് ഇവര്‍ ഓരോ വര്‍ഷവും നിറങ്ങള്‍ പ്രഖ്യാപിക്കുന്നത്.
Pantone Matching System (PMS) എന്ന കളര്‍ standardization ആണ് പാന്റോണ്‍ എന്ന ഈ കമ്പനി അവതരിപ്പിക്കുന്നത്. ഈ PMS ആണ് graphic design, fashion, product design, printing, and manufacturing തുടങ്ങിയ മേഖലകളില്‍ നിറങ്ങളുടെ കാര്യത്തില്‍ മാനദണ്ഡമായി എടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കളര്‍ ഓഫ് ദി ഇയര്‍ – വിവ മജന്തയെ (Viva Magenta) പല വന്‍കിട ബ്രാന്‍ഡുകളും അവരുടെ ബ്രാന്‍ഡിംഗിലും പരസ്യത്തിലുമെല്ലാം ഉപയോഗിക്കുകയും ചെയ്തു.
ഇന്‍സ്റ്റാഗ്രാം, ബാസ്കിന്‍ റോബിന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ലോഗോവില്‍ ഈ നിറത്തിന്റെ ഷെയ്ഡ് ഉള്‍പ്പെടുത്തി. കൂടാതെ Motorola, Levi’s, Eileen Fisher, Rituals, Dunkin’ തുടങ്ങിയ ബ്രാന്‍ഡുകള്‍ വിവ മജന്ത നിറത്തിലുള്ള ലിമിറ്റഡ് എഡിഷന് ഉത്പന്നങ്ങളും ഇറക്കുകയുണ്ടായി.
ഇനി 2024 ലെ നിറം എന്തായിരിക്കും? Panton Colour of the year 2024 – Peach fuzz എന്ന മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറമാണ്. തീര്‍ച്ചയായും വരും മാസങ്ങളില്‍ പല ബ്രാന്‍ഡുകളും peach fuzz നിറത്തിലുള്ള ഉത്പന്നങ്ങള്‍ ഇറക്കുകയും ലോഗോ റീഡിസൈന്‍ ചെയ്യുമ്പോള്‍ ഈ നിറം അതിന്റെ ഭാഗമാക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
1 Comment
viagra generic online