വ്യോമയാന രംഗം കുത്തിക്കുമ്പോഴും, സർവീസ് നടത്താൻ ആവശ്യത്തിന് വിമാനങ്ങൾ ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. വിമാനം നിർമിക്കുന്ന കമ്പനികൾ വിമാനം ഡെലിവറി ചെയ്യുന്നതിൽ വരുന്നതെന്ന കാലതാമസമാണ് പുതുയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. IATA (അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന)യുടെ കണക്കുപ്രകാരം, ഇപ്പോൾ 17,000ലധികം പുതിയ വിമാനങ്ങളുടെ ഓർഡർ ആണ് നിലവിൽ ഉള്ളത്. എന്നാൽ ഇത് എപ്പോൾ ഡെലിവറി ചെയ്യാൻ സാധിക്കും എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
2024-ൽ ബോയിങ്യും എയർബസും ചേർന്ന് 1,430 വിമാനങ്ങൾ വിതരണം ചെയ്യും എന്നാണ് പ്രവചനം. പക്ഷേ ആദ്യ നാലുമാസങ്ങൾക്കിടെ അവർ ഡെലിവറി നടത്തിയത് വെറും 359 വിമാനങ്ങൾ മാത്രമാണ്. നിലവിലെ നിർമ്മാണത്തിലെ വേഗത അനുസരിച്ച് ഏറ്റവും കുറഞ്ഞത് 14 വര്ഷം എങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.
“ഇന്ന് നിങ്ങൾ ഒരു വിമാനം ഓർഡർ ചെയ്യുമ്പോൾ, എപ്പോഴാണ് അത് ലഭിക്കുകയെന്നത് ഒരിക്കലും പറയാനാകില്ല,” – IATAയുടെ മുതിർന്ന ഉപപ്രസിഡന്റായ നിക് കരീൻ പറയുന്നു. വിമാനങ്ങളുടെ വാർഷിക റീപ്ലേസ്മെൻറ് നിരക്ക് 2020ലെ 5-6%ൽ നിന്നും ഇപ്പോൾ പകുതിയായി കുറഞ്ഞിട്ടുണ്ട്, എന്നാണ് IATA ഡയറക്ടർ ജനറൽ വില്ലി വാൾഷ് വ്യക്തമാക്കുന്നത്. എന്നാൽ പ്രൊഡക്ഷൻ തടസ്സങ്ങൾ, പരിചയസമ്പന്നരായ തൊഴിലാളികളുടെ കുറവ്, ടൈറ്റാനിയം ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയവ നിർമ്മാണത്തെ ബാധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.