അവധിയിലുള്ള ജോലിക്കാരെ വിളിച്ച് ശല്യം ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തി സ്റ്റാര്‍ട്ട് അപ്പ് കമ്പനി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം സ്‌പോര്‍ട്‌സ് കമ്പനിയാണ് ഈ വിചിത്ര നിയമം നടപ്പാക്കിയിരിക്കുന്നത്.
വര്‍ഷത്തില്‍ ഒരാഴ്ചയോളം ഓഫീസിലെ ജോലിക്കാര്‍ക്ക് അവധിക്കാലം ആഘോഷിക്കാനായി ലീവ് അനുവദിക്കാറുണ്ട്. ഈ സമയത്ത് അവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കാണ് പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
‘കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാ ജോലിക്കാര്‍ക്കും എല്ലാവര്‍ഷവും ഒരാഴ്ച നീളുന്ന അവധിക്കാലം അനുവദിക്കാറുണ്ട്. അത് അവരുടെ വെക്കേഷന്‍ സമയമാണ്. ആ സമയത്ത് അവരെ മറ്റ് സഹപ്രവര്‍ത്തകര്‍ ഓഫീസ് ആവശ്യത്തിനായി വിളിക്കുന്നത് അനുവദിക്കാനാകില്ല. അതുകൊണ്ടാണ് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തിയത്,’ കമ്പനി സിഇഒ ഹര്‍ഷ് ജെയ്ന്‍ പറഞ്ഞു.