നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ. ആക്കം സൂചകങ്ങളും പോസിറ്റീവ്
നിഫ്റ്റി ഇന്നലെ 168.3 പോയിന്റ് (0.81 ശതമാനം) നേട്ടത്തോടെ 20,855.10 എന്ന റെക്കോഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 20,865-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ആക്കം തുടരാം.നിഫ്റ്റി ഉയർന്ന് 20,808.9 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 20,711.20 എന്ന താഴ്ന്ന നിലവാരം പരീക്ഷിച്ചു. 20,855.10 ൽ ക്ലോസ് ചെയ്തു.
ലോഹം, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. മാധ്യമങ്ങൾ, ഐ.ടി, റിയൽറ്റി, എഫ്.എം.സി.ജി എന്നിവ നഷ്ടത്തിൽ അവസാനിച്ചു. വിപണി ഗതി നെഗറ്റീവ് ആയിരുന്നു,1119 ഓഹരികൾ ഉയർന്നു, 1251 ഓഹരികൾ ഇടിഞ്ഞു, 114 മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, പവർ ഗ്രിഡ്, എൻ.ടി.പി.സി എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എൽ.ടി.ഐ മൈൻഡ് ട്രീ, എച്ച്.സി.എൽ ടെക്, ഹിന്ദുസ്ഥാൻ യൂണിലീവർ, ഡിവിസ് ലാബ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും ശക്തമായ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി എക്കാലത്തെയും ഉയർന്ന നിരക്കിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചസാധ്യതയാണ് സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 20,865 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഈ നില മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് മുന്നേറ്റം തുടരാം. ഹ്രസ്വകാല പ്രതിരോധം 21,000 ലെവലിൽ തുടരും.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 20,740-20,625-20,500 റെസിസ്റ്റൻസ് ലെവലുകൾ 20,865-21,000-21,100 (15 മിനിറ്റ് ചാർട്ടുകൾ) പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് 20,600-20,200 പ്രതിരോധം 21,000 -21,400.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 580.85 പോയിന്റ് നേട്ടത്തോടെ 47012.25 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ഉയർന്ന നിരക്കിന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ, സൂചിക 47,000 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു, സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 47,750 ലെവലിൽ തുടരും.
ഇൻട്രാഡേ സപ്പോർട്ട്
46,750 -46,500 -46,200
പ്രതിരോധനില
47,175 -47,500 -47800
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 46,300-45,500
പ്രതിരോധം 47,000 -47,750-ൽ
(Stock Market investment is always subject to Market risk. Always do prior study before investing)
1 Comment
F*ckin’ tremendous things here. I am very glad to see your post. Thanks a lot and i am looking forward to contact you. Will you please drop me a mail?