എം.എസ്.എം.ഇ സംരംഭകര്‍ക്ക് ‘ജെമ്മി’ലൂടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാം എളുപ്പത്തില്‍.
ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ് (GeM) പ്ലേസിലൂടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ഇനി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാം. ഉദ്യം (Udyam) പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം.
- udyamregistration.gov.in എന്ന വെബ്സൈറ്റ് ലോഗിന്‍ ചെയ്യുക.
- പുതുതായി ചെയ്യുന്ന സംരംഭകര്‍ ‘For New Entrepreneurs who are not registered yet as MSME or those with EM-II’ എന്ന വിഭാഗം ക്ലിക്ക് ചെയ്യുക.
- ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭമെങ്കില്‍ ‘For those already having registration as UAM’എന്നത് ക്ലിക്ക് ചെയ്യുക.
- ആധാര്‍ നമ്പര്‍, ആധാറിലുള്ള പേര് എന്നിവ നല്‍കുക.
- ഒ.ടി.പി ക്ലിക്ക് ചെയ്യുക.
- ആധാറുമായി ബന്ധപ്പെടുത്തിയ നമ്പര്‍ നല്കി ഒ.ടി.പി സ്വീകരിക്കുക.