ഒരു ബിസിനസ് തുടങ്ങുമ്പോഴേ അതിന്റെ പ്രസക്തി പോയി പൂട്ടിപ്പോകേണ്ട വരുന്ന അവസ്ഥയുണ്ട്? എന്താണ് അതിന് അതിന് കാരണം, പരിഹാരമെന്താണ്?
1995ല്‍ എന്റെ വീടിനടുത്ത് ഒരു പുതിയ ഷോപ്പിംഗ് കോംപ്ലക്സ് വന്നു. അതിന്റെ താഴത്തെ നിലയിലെ പ്രധാന കടകളിലൊന്നില്‍ അന്നത്തെ ഏറ്റവും ട്രെന്‍ഡിംഗ് ആയ ഒരു ബിസിനസ് തുടങ്ങി. വീഡിയോ കാസറ്റ് വാടകയ്ക്ക് നല്കുന്ന കടയായിരുന്നു അത്. അതുപോലെ ഓഡിയോ കാസറ്റുകളുടെ വില്‍പ്പനയും റെക്കോര്‍ഡിംഗും അവിടെ ചെയ്തിരുന്നു. അത്തരം ഒരു സ്ഥാപനം അവിടെയുള്ളത് ആ ഷോപ്പിംഗ് കോംപ്ലക്സിനും പരിസരങ്ങള്‍ക്കും വലിയ ഉണര്‍വ് നല്കി. ഒരു ദശകത്തിനപ്പുറം നാമമാത്രമായി തീര്‍ന്ന ആ ബിസിനസ് അദ്ദേഹം മറ്റൊന്നായി മാറ്റി. ട്രെന്‍ഡുകള്‍ക്ക് പുറകെ ഓടിയിരുന്ന ആ ബിസിനസുകാരന് ഇത്തവണ തുടങ്ങിയത് വലിയ ഒരു ഇന്റര്‍നെറ്റ് കഫെയും എസ്.ടി.ഡി ബൂത്തുകളും ആയിരുന്നു. കുറേ വര്‍ഷത്തിനു ശേഷം അതും അടച്ചുപൂട്ടി.
സാമ്പത്തിക പ്രതിസന്ധിയില്‍ ആയ അദ്ദേഹം സ്ഥലങ്ങളും മറ്റും വിറ്റ് കടം തീര്‍ത്ത് ഒതുങ്ങിക്കഴിയുകയുമാണ്. തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരുപാട് കാര്യങ്ങള്‍ നമുക്കും ഓര്‍മയില്‍ വരും. സത്യത്തില്‍ എന്താണ് ഈപരാജയങ്ങള്ക്ക് പിന്നില്‍? ബിസിനസ് ആശയങ്ങള്‍ അപ്രസക്തമാകുന്നു എന്നതാണ് ഇത്. ഒരു സ്ഥാപനം നന്നായി നടക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും നടപ്പിലാക്കിയാലും ആ ബിസിനസ് അപ്രസക്തമാണെങ്കില്‍ അതിന് പിടിച്ചുനില്ക്കാന് കഴിയില്ല എന്നതാണ് സത്യം. എന്തുതരം ബിസിനസുകളാണ് വേഗത്തില്‍ അപ്രസക്തമാകുന്നത്?
- നമ്മള് ബിസിനസില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍/സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അതിന്റെ ഭാവി ശുഭകരമല്ല.
- ഏതു കാലത്തും ട്രെന്‍ഡിംഗ് ബിസിനസ് ആശയങ്ങള്‍ മിക്കവാറും വളരെ പെട്ടെന്ന് കാലഹരണപ്പെട്ടു പോകും. കോവിഡ് കാലത്ത് ഉയര്‍ന്നുവന്ന എഡ്യുടെക്ക്് ബിസിനസുകള്‍, വെര്‍ച്വല്‍ ആയി സര്‍വീസ് കൊടുക്കുന്ന കമ്പനികള്‍ എന്നിവ ഉദാഹരണങ്ങളാണ്.
- നിങ്ങളുടെ ഉപഭോക്താവിന്റെ ശീലങ്ങള്‍ മാറുന്നത് നിങ്ങളുടെ ബിസിനസ് മോഡലിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെങ്കില്‍ അത് അപ്രസക്തമാവാനുള്ള സാധ്യത കൂടുതലാണ്.
- നിങ്ങളുടെ ഉല്‍പ്പന്നത്തിനോ സേവനത്തിനോ അന്തര്‍ദേശീയ നിര്‍മാതാക്കളില്‍ നിന്ന് മത്സരത്തിനുള്ള അമിത സാധ്യതയുണ്ടെങ്കില്‍.
- പരിസ്ഥിതിക്കും പൊതുജന ആരോഗ്യത്തിനും ഹാനികരമായതോ മാറുന്ന ആഗോള മൂല്യബോധത്തിന് വിരുദ്ധമായതോ ആയ വ്യവസായങ്ങളും സംരംഭങ്ങളും വേഗത്തില്‍ അപ്രസക്തമാകാന്‍ സാധ്യതയുള്ളവയാണ്.
പരിഹാരങ്ങള്‍
- മാറ്റത്തെയും നവീകരണത്തെയും പരമാവധി പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സ്ഥാപനത്തില്‍ വളര്‍ത്തിയെടുക്കേണ്ടതാണ്.
- നിങ്ങളുടെ ബിസിനസ് മോഡലിന് ദീര്‍ഘകാലത്തേക്കുള്ള കാഴ്ചപ്പാട് ഇല്ലെങ്കില്‍ അതിനുവേണ്ടി വലിയ മൂലധന നിക്ഷേപങ്ങള്‍ നടത്താതിരിക്കുക.
- വൈകാരികമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ വലിയ തോതിലുള്ള മുന്‍തൂക്കം.
(പ്രീമിയം റെയ്ഞ്ച്) കിട്ടാവുന്ന ഒന്നാക്കി നമ്മുടെസേവനങ്ങളെ മാറ്റാവുന്നതാണ്. പലപ്പോഴും അത്തരം സേവനങ്ങള്‍ സാങ്കേതികവിദ്യക്കോ സ്റ്റാന്‍ഡേര്‍ഡ് സേവനങ്ങള്‍ വലിയ തോതില്‍ നല്കുന്ന കമ്പനികള്ക്കോഎളുപ്പത്തില് കീഴടക്കാവുന്നതല്ല.
അതാത് ബിസിനസ് മേഖലകളില്‍ വരുന്ന ഏറ്റവും പുതിയ മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമായവഉള്ക്കൊള്ളുകയും ചെയ്യുക. എന്നാല്‍ മാറുന്ന ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച്ബിസിനസുകള് അടിക്കടി മാറ്റം വരുത്തുകയും വലിയ റിസ്ക് എടുക്കുകയും ചെയ്യുന്നത് പലപ്പോഴും അപകടകരമായേക്കാം. വ്യക്തമായ വിപണി പഠനത്തിലും സാമ്പത്തിക ആസൂത്രണത്തിലും അധിഷ്ഠിതമായി വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍.
1 Comment
Howdy! Someone in my Myspace group shared this website with us so I came to give it a look. I’m definitely enjoying the information. I’m bookmarking and will be tweeting this to my followers! Outstanding blog and outstanding style and design.