ഇന്ത്യയിൽ സ്റ്റാർലിങ്ക് നേരിടുന്നത് വലിയ വെല്ലുവിളികൾ എന്ന് റിപ്പോർട്ട്. സ്റ്റാർലിങ്ക്നൽകിയ ലെറ്റർ ഓഫ് ഇന്റെന്റ് (LoI) നെ അടിസ്ഥാനമാക്കിയുള്ള കർശനമായ നിബന്ധനകളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ത്യൻ ടെലികോം രംഗത്തെ നിയന്ത്രണവും ഉത്തരവാദിത്തവും ഉറപ്പാക്കാൻ, നിയമത്തിലെ പഴുതുകൾ ഒഴിവാക്കാനുള്ള നടപടികളാണ് ഇത് എന്നാണ് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
NDTV Profit റിപ്പോർട്ട് ചെയ്ത പ്രകാരം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളും സ്റ്റാർലിങ്ക് നൽകിയ രേഖകൾ പ്രകാരവും, സ്റ്റാർലിങ്കിന്റെ ഇന്ത്യൻ യൂണിറ്റിന് non-refundable പ്രവേശന ഫീസ് രൂപ 1.60 കോടി അടയ്ക്കേണ്ടതുണ്ട്. Unified License അനുസരിച്ചുള്ള GMPCS, VSAT, ISP-A സർവീസുകൾക്കുള്ള അംഗീകാരങ്ങൾക്കായാണ് ഈ തുക. ഇതിന് പുറമേ, സ്റ്റാർലിങ്ക് rollout-ഉം സർവീസ് ബാധ്യതകളും പാലിക്കുമെന്ന ഉറപ്പ് നൽകുമ്പോൾ, ആകെ 1.20 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടികളും ഹാജരാക്കണം.
സുരക്ഷയും നിയമപരവുമായ കൂടുതൽ നിബന്ധനകളും LoIയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2012-ലെ സുപ്രീം കോടതി വിധിയിലൂടെ ലൈസൻസ് റദ്ദാക്കപ്പെട്ട മറ്റ് കമ്പനികളുമായി നേരിട്ടോ അല്ലെങ്കിൽ പരോക്ഷമായോ സഹകരിച്ചാൽ അവരുടെ ബാധ്യതകൾ സ്റ്റാർലിങ്ക് ഏറ്റെടുക്കണം. കൂടാതെ, സ്റ്റാർലിങ്ക് എല്ലാ നിയമനിബന്ധനകളും പാലിച്ചാലും, മുമ്പ് നൽകിയ വിവരങ്ങൾ തെറ്റായതോ മറച്ചുവെച്ചതോ എന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കാം എന്നാണ് LoI പറയുന്നത്.
സ്റ്റാർലിങ്കിന് unified license ഇനിയും ലഭിച്ചിട്ടില്ലെങ്കിലും, എല്ലാ നിബന്ധനകളും പാലിച്ചാൽ ജൂൺ മധ്യത്തോടെ ലൈസൻസ് നൽകിേക്കും എന്ന് DoT വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അവസാന ഘട്ട ചർച്ചകൾ പുരോഗമിക്കുമ്പോൾ, സ്റ്റാർലിങ്കിന്റെ ഗ്ലോബൽ ലൈസൻസിംഗ് ഹെഡ്, പർണിൽ ഊർദ്ധ്വരേഷെ ഡൽഹിയിൽ DoT ഉദ്യോഗസ്ഥരെ നേരിട്ട് കാണും.
അനുമതി ലഭിച്ചതിന് ശേഷം ആദ്യ ആറുമാസത്തിനുള്ളിൽ സ്റ്റാർലിങ്ക് ആദ്യഘട്ട ഇൻഫ്രാസ്ട്രക്ചർ പ്രവർത്തനങ്ങൾ തുടങ്ങും. ഇന്ത്യയിലെ മൂന്ന് പ്രധാന മേഖലകളിലായി 27 ഗ്രൗണ്ട് ഗേറ്റ്വേകളും സ്ഥാപിക്കുമെന്നാണ് പദ്ധതി.