ഇസ്രായേൽ ഇറാനിൽ നടത്തിയ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആക്രമണത്തിൻ്റെ ആഘാതത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില കുത്തനെ ഉയർന്നു. അതോടെ, കേരളത്തിലും സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഒറ്റ ദിവസം കൊണ്ട് പവന് 1,560 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. നിലവിൽ ഗ്രാമിന് 9,295 രൂപയും പവന് 74,360 രൂപയുമാണ് നിരക്ക്. അന്തർദേശീയ വിപണിയിൽ ട്രോയ് ഔൺസിന് 100 ഡോളറിലധികം ഉള്ള വില വർധനയാണ്. കേരളത്തിലെ ആഭരണ വിലയിൽ വളരെ വേഗത്തിലുള്ള കുതിപ്പിന് പ്രധാന കാരണം,
സ്വർണ്ണത്തിന് കൂടാതെ വെള്ളിയിലും നിരക്കിൽ മാറ്റമുണ്ട് . എന്നാൽ വെള്ളി വിലയിൽ ഇന്ന് കുറവ് അനുഭവപ്പെട്ടു. കിലോയ്ക്ക് 100 രൂപ കുറഞ്ഞ് പുതിയ നിരക്ക് 1,18,800 രൂപയായി. ഒരു ഗ്രാം വെള്ളിക്ക് 118.80 രൂപയാണ് നിലവിൽ.
കേരളത്തിൽ ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഇപ്പോൾ ഏകദേശം 79,000 രൂപ വരെയെങ്കിലും ചെലവാകുന്ന അവസ്ഥയാണ്. ഇതിൽ 5 ശതമാനം വരെയുള്ള പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നിവ ഉൾപ്പെടും. അതേസമയം, ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് പണിക്കൂലിയും വർധിക്കും. പണിക്കൂലി 35 ശതമാനത്തിലേക്ക് ഉയരുകയും, വില ഒരുലക്ഷം രൂപയ്ക്ക് മുകളിലാകും.
ആഗോള വിപണിയിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് ഏറെയാണ്. യു.എസ്-ഇറാൻ സംഘർഷ ഭീഷണി കൂടിയതോടെ, ട്രോയ് ഔൺസിന് സ്വർണ്ണം 3,425 ഡോളർ എന്ന നിലയിലേക്ക് കയറി. 2025 ഏപ്രിലിൽ റെക്കോർഡായ 3,500 ഡോളർ തൊട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഫെഡ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത തുറക്കുന്ന സാമ്പത്തിക നിലയും യുഎസിലെ അനിശ്ചിത വ്യാപാര നയങ്ങളും സ്വർണത്തിന്റെ ഡിമാൻഡിന് കൂടി തുണയായി. വിപണി നിരീക്ഷകർ മൂല്യനിർണയിക്കുന്നത് പ്രകാരം ഇസ്രായേൽ-ഇറാൻ സംഘർഷം കൂടുതൽ നീളുകയാണെങ്കിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ട്.