വിവിധ ഇടങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ ഡാറ്റ വ്യത്യസ്ത സംവിധാനങ്ങളിലൂടെ സംയോജിപ്പിച്ച് ബിസിനസിനായി ഉപയോഗപ്പെടുത്തുന്നു. അറിയാം, ഓമ്നി ചാനൽ മാർക്കറ്റിങ്ങിനെക്കുറിച്ച്
ഒരു മൊബൈല്‍ ഫോണോ പുതിയൊരു കാറോ വാങ്ങാന്‍ ഗൂഗ്ള്‍ ചെയ്താല്‍ മതി പിന്നീട് നമ്മള് ഏത് ഇന്റര്‍നെറ്റ് ഇടങ്ങളില്‍ തിരഞ്ഞാലും തെളിഞ്ഞു വരുന്നത് നമ്മള് സെര്‍ച്ച് ചെയ്ത മൊബൈലോ കാറോ എന്ത് തന്നെയായാലും അതായിരിക്കും. ഇത് ഒമ്നി ചാനല്‍ മാര്‍ക്കറ്റിംഗിന്റെ മറിമായമാണ്. വിവിധ ഇടങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ ഡാറ്റ വ്യത്യസ്ത സംവിധാനങ്ങളിലൂടെ സംയോജിപ്പിച്ച് ബിസിനസിനായി ഉപയോഗപ്പെടുത്തുന്നു. ഓമ്നിചാനല്‍ മാര്‍ക്കറ്റിംഗില്‍ (Omnichannel Marketing) ബിസിനസുകളുടെ എല്ലാ ടച്ച് പോയിന്റുകളേയും സംയോജിപ്പിക്കുന്നു.