സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് പവന് വില 640 രൂപയോളം ഉയർന്ന് 72,800 രൂപയിലെത്തി. ഗ്രാമിന് വില 80 രൂപ വർധിച്ച് 9,100 രൂപയായി. ഇന്നലെ സ്വർണവില 72,160 രൂപയായിരുന്നു.
പെരുന്നാൾ ദിവസത്തിൽ പവന് വില ഒറ്റയടിക്ക് 1,200 രൂപ താഴ്ന്ന് 71,000 ക്ക് താഴെയെത്തിയിരുന്നു. പിന്നീട് തുടർച്ചയായി വർധിച്ച് വീണ്ടും വില 72,000 രൂപ കടക്കുകയാണ്. ഏപ്രിൽ 22ന് സ്വർണവില പവന് 74,320 രൂപ എന്ന സർവകാല റെക്കോർഡിലെത്തിയിരുന്നു.
പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഇപ്പോൾ ഒരു പവൻ വാങ്ങാൻ ഏകദേശം 77,000 രൂപ വരെ നൽകേണ്ടിവരും. 24 കാരറ്റിന് പവന് വില 79,424 രൂപയും ഗ്രാമിന് 9,928 രൂപയുമാണ്. 18 കാരറ്റിന് പവന് 59,568 രൂപയും ഗ്രാമിന് 7,446 രൂപയുമാണ് നിലവിലെ നിരക്ക്.
ജനുവരി മുതൽ ഏപ്രിൽവരെ വില സ്ഥിരം കുതിച്ചിരുന്നുവെങ്കിലും പെരുന്നാളിൽ ഇടിവ് വന്നിരുന്നു. എന്നാൽ വീണ്ടും തിരിച്ചുവരികയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, യുഎസ് ഡോളറിന്റെ തളർച്ച, മൂഡീസിന്റെ ക്രെഡിറ്റ് റേറ്റിങ് കുറവ് തുടങ്ങിയ ഘടകങ്ങൾ സ്വർണവിലയിൽ നേരിട്ട് പ്രതിഫലിക്കുന്നു. വരും ദിവസങ്ങളിൽ വില കൂടാൻ കൂടുതൽ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
സംസ്ഥാനത്ത് ജൂൺ മാസത്തിൽ വലിയ മാറ്റങ്ങൾ വിലയിൽ ഉണ്ടായി. ജൂൺ 1ന് 71,360 രൂപയായിരുന്നു പവന് വില, ജൂൺ 5ന് 73,040 രൂപ വരെ ഉയർന്നു. അടുത്ത 4 തീയതികളിൽ വില കുറഞ്ഞിരുന്നെങ്കിലും പിന്നീട് വീണ്ടും കുതിച്ചാണ് ജൂൺ 12ന് 72,800 രൂപയിൽ എത്തിയത്.