ഹോണസ കൺസ്യൂമർ ലിമിറ്റഡിൻ്റെ ചീഫ് ബിസിനസ് ഓഫീസറായി (CBO) യതീഷ് ഭാർഗവയെ നിയമിച്ചു. ഇന്ത്യയിലെ പ്രമുഖ ബ്യൂട്ടി, പേഴ്സണൽ കെയർ ബ്രാൻഡുകളുടെ ഉടമയായ ഹോണസിന്റെ മാർക്കറ്റിൽ നിലവിലുള്ള ഡിമാൻഡ് കൂടുതൽ ശക്തമാക്കുന്നതിനാണ് ഈ സുപ്രധാന നിയമനം. മാമാഎർത്ത്, ഡേ ഡെർമ കമ്പനി, അക്വാലോജിക്ക, ബ്ലൻ്റ്, ഡോ. ഷെത്ത്സ്, സ്റ്റേസ് ബ്യൂട്ടി തുടങ്ങിയ നിരവധി ബ്രാൻഡുകളാണ് ഹോണസിന്റെ കീഴിൽ പ്രവർത്തിക്കുന്നത്.
ഹോണസിന്റെ എല്ലാ ബ്രാൻഡുകളിലെയും ബിസിനസ് പ്രവർത്തനങ്ങൾക്ക് ഭാർഗവ ഇനി മേൽനോട്ടം വഹിക്കും. വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകുകയും വാണിജ്യ വളർച്ചയ്ക്ക് രൂപം നൽകുകയും ചെയ്യുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ഉപഭോക്താക്കളുടെ താല്പര്യങ്ങളും വിപണിയിലെ പുതുമകളും കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പുതിയ നീക്കം.
പതിനേഴ് വർഷത്തിലധികമായി ഹിന്ദുസ്ഥാൻ യൂണിലിവർ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ കമ്പനികളിൽ ഭാർഗവ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ മേഖലയിലെ കാറ്റഗറി ട്രാൻസ്ഫർമേഷൻ പദ്ധതികൾക്ക് നേതൃത്വം നൽകുകയും വിജയകരമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ രൂപീകരിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്. ലഖ്നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നുള്ള എംബിഎ ബിരുദധാരിയാണ് ഭാർഗവ.
ഈ നിയമനം ഇന്ത്യൻ ബ്യൂട്ടി, പേഴ്സണൽ കെയർ മേഖലയിൽ വിപുലമായ വളർച്ച ലക്ഷ്യമിടുന്ന ഹോണസിന്റെ ദിശാബോധത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് ഹോണസിന്റെ സഹസ്ഥാപകനും സിഇഒയുമായ വരുൺ അലാഗ് പറഞ്ഞു. ഹോണസ് കൺസ്യൂമർ ഇന്ത്യയിലെ 100,000-ത്തിലധികം റീട്ടെയിൽ ലൊക്കേഷനുകളിൽ സജീവവും 18,000-ലധികം പിൻകോഡുകളിലൂടെ 700-ലധികം ജില്ലകളിൽ വ്യാപിച്ചിരിക്കുന്ന വിതരണ ശൃംഖലയുമാണ്.